Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയ്ക്ക് ഒപ്പം 'അമ്മ'; അക്രമം പൊറുക്കില്ലെന്ന് ഇന്നസെന്റ് എം പി!! അറസ്റ്റ് ഉടൻ

ഡിജിപിയുമായി ഫോണില്‍ സംസാരിച്ചു എന്ന് അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് പറയുന്നു.

കൊച്ചി: പ്രശസ്ത സിനിമാതാരത്തിന് നേരെ നടന്ന ആക്രമണത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മലയാളം സിനിമാഅഭിനേതാക്കളുടെ സംഘടനയായ 'അമ്മ' വ്യക്തമാക്കി. അമ്മ പ്രസിഡന്റ് ഇന്നസെന്റെ ഡിജിപിയുമായി ഫോണില്‍ സംസാരിച്ചു.

വെള്ളിയാഴ്ച രാത്രി ആക്രമണത്തിന് ഇരയായ നടി കാക്കനാട്ടെ ഒരു സംവിധായകന്റെ വീട്ടില്‍ അഭയം തേടിയിരിക്കുയാണ്. പൊലീസ് നടിയിൽ നിന്ന് വിശദമായി മൊഴി എടുത്തു.

നടിയ്ക്ക് ഒപ്പം

ഡ്രൈവറില്‍ നിന്ന് മോശമായ പെരുമാറ്റം നേരിട്ട നടിയ്ക്ക് ഒപ്പം നിൽക്കാനാണ് അസോസിയേഷന്‍ ഓഫ് മലയാളം മൂവി അക്ടേഴ്‌സ്(അമ്മ)ന്റെ തീരുമാനം. താരത്തിന് വേണ്ട എല്ലാ സഹായവും അമ്മ നൽകും. അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു.

പൊലീസുമായി സംസാരിച്ചു

ഡിജിപിയുമായി ഫോണില്‍ സംസാരിച്ചു എന്ന് അ്മ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് പറയുന്നു. നടിയിൽ നിന്ന് പൊലീസ് മൊഴി എടുത്തു. ഇതിന്റെ അടിസ്ഥനത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റ് ഉടന്‍

നടിയുടെ പരാതിയില്‍ ഡ്രൈവറായ കൊരട്ടി സ്വദേശി മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ട്ടിനും മുന്‍ ഡ്രൈവറായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറും കൂടിയാണ് തട്ടിക്കൊണ്ട് പോകല്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു.

പ്രതികള്‍

സുനിയെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ കൊച്ചി നഗരം വിട്ട് പോകാന്‍ സാധ്യത ഇല്ലെന്ന് പൊലീസ് പറയുന്നു.

ഒളിവിൽ

പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ വെച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വാഹന പരിശോധനയും ഊര്‍ജ്ജിതമായി നടത്തുന്നുണ്ട്. പ്രതികള്‍ നഗരം വിട്ട് പോകാന്‍ സാധ്യത ഇല്ലെന്ന് പൊലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+