കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യൂസിസിയുടെ വിജയം.. വഴങ്ങി താരസംഘടന അമ്മ! സ്ത്രീകൾക്കായി ഭരണഘടന ഭേദഗതി ചെയ്യും

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയില്‍ പുതിയ മാറ്റത്തിന് തുടക്കമിടുന്നതിന്റെ സൂചനകള്‍. സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കാന്‍ താരസംഘടനയായ അമ്മയുടെ തീരുമാനം. അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യാനും സംഘടനാ നേതൃത്വം തീരുമാനിച്ചു. അമ്മ സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഏറ്റവും കുറഞ്ഞത് നാല് സ്ത്രീകളെ എങ്കിലും ഉള്‍പ്പെടുത്താനും സംഘടനയുടെ വൈസ് പ്രസിഡണ്ട് സ്ഥാനം സ്ത്രീകള്‍ക്ക് വേണ്ടി മാറ്റി വെക്കാനും തീരുമാനമായി.

ഒരു മാസം നീണ്ട ഒളിച്ച് കളിക്ക് അവസാനം, രാഹുൽ ഗാന്ധി തിരിച്ച് വരുന്നു! പക്ഷെ സസ്പെൻസ് ബാക്കി!ഒരു മാസം നീണ്ട ഒളിച്ച് കളിക്ക് അവസാനം, രാഹുൽ ഗാന്ധി തിരിച്ച് വരുന്നു! പക്ഷെ സസ്പെൻസ് ബാക്കി!

അമ്മയുടെ ഭരണഘടനയില്‍ വരുത്തേണ്ട ഈ ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ചര്‍ച്ച ചെയ്യുക. പ്രമുഖ നടിയെ എറണാകുളത്ത് വെച്ച് തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് താരസംഘടനയായ അമ്മയ്ക്ക് എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്. ആരോപണ വിധേയനായ നടന്‍ ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നുവെന്നും എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

amma

മാത്രമല്ല കേസില്‍പ്പെട്ട നടനെ സംഘടനയിലേക്ക് തിരിച്ച് എടുക്കാനുളള തീരുമാനവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നു. പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടിയും ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരും അമ്മയിലെ അംഗത്വം രാജി വെച്ചത്. തുടര്‍ന്ന് ഈ നടിമാരുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സംഘടനയ്ക്കും തുടക്കമിട്ടു.

സിനിമയില്‍ അഭിനയിക്കുന്നവരും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരുമായ സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് മലയാള സിനിമയില്‍ പ്രശ്‌നപരിഹാരത്തിന് സംവിധാനമില്ല എന്നത് ഡബ്ല്യൂസിസി തുടക്കം മുതല്‍ക്കേ ഉന്നയിക്കുന്ന വിഷയമാണ്. അമ്മ നേതൃത്വവുമായി ഡബ്ല്യൂസിസി അതിനിടെ ഇത്തരം പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്തുകയുമുണ്ടായി. എല്ലാത്തിനും ഒടുവിലാണ് ഭരണ ഘടന തിരുത്താനും സ്ത്രീകളുടെ പ്രശ്‌നങ്ങളെ കൂടി കണക്കിലെടുക്കാനും അമ്മ നേതൃത്വം തയ്യാറാകുന്നത്.

English summary
AMMA to form Internal Complaint Cell for women in Malayalam Cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X