കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയും മോഹന്‍ലാലും സകലതാരങ്ങളും അണിനിരക്കും; 'അമ്മ'യുടെ നേതൃത്വത്തില്‍ ബ്രഹ്മാണ്ഡ സിനിമ

Google Oneindia Malayalam News

കൊച്ചി: മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ മലയാള സിനിമയിലെ സകല താരങ്ങളേയും അണിനിരത്തിക്കൊണ്ടായിരുന്നു 2008 ല്‍ ബ്രഹ്മാണ്ഡ സിനിമയായ ട്വന്റി-20 പുറത്തിറങ്ങിയത്. താര സംഘടനയായ എഎംഎംഎയ്ക്കുള്ള ധനസമാഹാരണാര്‍ത്ഥമായിരുന്നു ആ സിനിമ.

പിഐ മുഹമ്മദ് കുട്ടി... മോദിയേക്കാള്‍ ഒരു വയസ്സിന് ഇളപ്പം, ഉലക നായകനേക്കാള്‍ മൂന്ന് വയസ്സിന് മൂപ്പ്!!പിഐ മുഹമ്മദ് കുട്ടി... മോദിയേക്കാള്‍ ഒരു വയസ്സിന് ഇളപ്പം, ഉലക നായകനേക്കാള്‍ മൂന്ന് വയസ്സിന് മൂപ്പ്!!

എല്ലാ താരങ്ങളേയും അണിനിരത്തിക്കൊണ്ട് അത്തരമൊരു സിനിമ ഇനിയും ഉണ്ടാകുമോ എന്ന ചോദ്യം ഏറെനാളായി ഉയരുന്നു. ഇപ്പോള്‍ അതിനൊരു ഉത്തരമായിരിക്കുന്നു. മലയാള സിനിമയിലെ താരങ്ങളെയെല്ലാം അണിനിരത്തിക്കൊണ്ട് പുതിയ സിനിമ ഒരുങ്ങുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങള്‍...

 താരസിനിമ

താരസിനിമ

2008 ലെ ട്വന്റി- 20 ക്ക് സമാനമായ രീതിയില്‍ ഒരു പുതിയ സിനിമ താരസംഘടനയുടെ നേതൃത്വത്തില്‍ ഒരുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ കഥയെ കുറിച്ചോ മറ്റ് വിവരങ്ങളെ കുറിച്ചോ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടില്ല. സിനിമ മേഖലയിലെ സോഴ്‌സിനെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടികെ രാജീവ് കുമാര്‍

ടികെ രാജീവ് കുമാര്‍

ട്വന്റി- 20 സംവിധാനം ചെയ്തത് മാസ് ഡയറക്ടര്‍ ആയ ജോഷി ആയിരുന്നു. ഉദയ്കൃഷ്ണ, സിബി കെ തോമസ് ആയിരുന്നു രചന. പുതിയ സിനിമ സംവിധാനം ചെയ്യുക ടികെ രാജീവ് കുമാര്‍ ആയിരിക്കും എന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലക്ഷ്യം ധനസമാഹരണം

ലക്ഷ്യം ധനസമാഹരണം

ഇത്തവണയും താര സംഘടന ലക്ഷ്യം വയ്ക്കുന്നത് ധനസമാഹരണം തന്നെയാണ്. അവശത അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുന്നതിനായിരിക്കും സിനിമയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുക.

പ്രതിഫലമില്ലാതെ

പ്രതിഫലമില്ലാതെ

ട്വന്റി -20 മലയാള സിനിമ ചരിത്രത്തിലെ തന്നെ വന്‍ വിജയം ആയിരുന്നു. 30 കോടി രൂപയായിരുന്നു സിനിമയുടെ മൊത്തം കളക്ഷന്‍. അന്ന് പ്രതിഫലം ഒന്നും വാങ്ങിക്കാതെയായിരുന്നു സൂപ്പര്‍ താരങ്ങളടക്കം എല്ലാവരും അഭിനയിച്ചത്. ഇത്തവണയും കാര്യങ്ങള്‍ അങ്ങനെ തന്നെ ആയിരിക്കും.

ദിലീപ് ഉണ്ടാകുമോ?

ദിലീപ് ഉണ്ടാകുമോ?

ട്വന്റി 20 താരസംഘടനയ്ക്ക് വേണ്ടി നിര്‍മിച്ചത് ദിലീപ് ആയിരുന്നു. പ്രധാന നിക്ഷേപകനും ദിലീപ് ആയിരുന്നു. സിനിമയുടെ വിതരണാവകാശം ദിലീപ് അന്ന് നാല് കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

ഇത്തവണ ആരായിരിക്കും സിനിമയുടെ നിര്‍മാതാവ് എന്നതില്‍ തീരുമാനമായിട്ടില്ല. താരസംഘടന നേരിട്ട് നിര്‍മാണം ഏറ്റെടുക്കുമോ എന്നതും വ്യക്തമല്ല.

കലുഷിതകാലം

കലുഷിതകാലം

മലയാള സിനിമയെ സംബന്ധിച്ച് അതിന്റ കലുഷിത കാലമാണിത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതും താര സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടതും എല്ലാം സിനിമ മേഖലയില്‍ ഏറെ നിര്‍ണായകമായിരുന്നു. പിന്നീട് അതേ താരസംഘടന തന്നെ ദിലീപിനെ തിരിച്ചെടുത്തു. ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും സുഹൃത്തുക്കളും താരസംഘടനയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു.

ഡബ്ല്യുസിസി

ഡബ്ല്യുസിസി

2008 പോലെ അല്ല ഇപ്പോഴത്തെ സാഹചര്യങ്ങള്‍. സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയും സജീവമാണ്. താരസംഘടന ഇത്തരത്തില്‍ ഒരു സിനിമ എടുത്താല്‍ അതിനോട് ഡബ്ല്യുസിസി സഹകരിക്കുമോ എന്നതും പ്രധാന ചോദ്യമാണ്.

ഉണര്‍വ്വ് പകരും

ഉണര്‍വ്വ് പകരും

എന്തായാലും താര സംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ ഇത്തരമൊരു ഉദ്യമം മലയാള സിനിമക്ക് പുതിയ ഉണര്‍വ്വ് നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2021 ല്‍ ആണ് സിനിമ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്.

Recommended Video

cmsvideo
'Drishyam 2': Mohanlal reintroduces Georgekutty's family in new still | Oneindia Malayalam

English summary
AMMA to produce multi star movie like Twenty-20 for fund raising- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X