അന്വേഷണം താരങ്ങളിലേക്ക്.. 4 താരങ്ങളെ ചോദ്യം ചെയ്ത് എൻസിബി? ബിനീഷ് വിഷയം ചർച്ച ചെയ്യാൻ 'അമ്മ',
ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമ മേഖലയിലേക്കും വ്യാപിപിക്കാൻ ഒരുങ്ങുകയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. കേസിലെ പ്രധാനപ്രതിയായ അനൂപ് മുഹമ്മദിനും എൻഫോഴ്സെമ്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കും മലയാള സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ തന്നെ സിനിമ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മലയാള സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിക്കാൻ നർക്കോട്ടിക്ക് സംഘം ഒരുങ്ങുന്നത്. അതേസമയം അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വിഷയം അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ ചർച്ച ചെയ്യും. ഇടവേള ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

വമ്പൻ സ്രാവുകൾ
ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നീക്കം. അനൂപിന്റെ സിനിമാ ഇടപെടലുകൾക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും സംഘം അന്വേഷിക്കും. ബോളിവുഡിലും കന്നഡ സിനിമാ മേഖലയിലും പ്രമുഖരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മേഖലയിലെ വമ്പൻമാർ കുടുങ്ങിയത്.

നടിയെ ആക്രമിച്ച സംഭവം
സമാന രീതിയിൽ മലയാള സിനിമാ മേഖലയിൽ അന്വേഷണം നടത്താനാണ് സംഘത്തിന്റെ നീക്കം. നടിയെ ആക്രമിച്ച സംഭവമുണ്ടായപ്പോൾ മലയാള സിനിമ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ആരോപണങ്ങൾ വിവാദത്തിന് കാരണമായിരുന്നു. എന്നാൽ രേഖാമൂലം പരാതി ലഭിച്ചാൽ മാത്രമേ അന്വേഷണമാകൂയെന്ന് എക് സൈസ് നിലപാടെടുത്തതോടെ അന്വേഷണം നടന്നില്ല.

നിർമ്മാതാക്കളുടെ ആരോപണം
നേരത്തേ നടൻ ഷൈൻ നിഗമിന്റെ വിവാദം ഉടലെടുത്തപ്പോൾ ചില നിർമ്മാതാക്കളും സമാന ആരോപണം ഉയർത്തിയിരുന്നു. ന്യൂജനറേഷൻ താരങ്ങൾക്കിടയിൽ ലഹരി ഉപയോഗം കൂടുതലാണെന്നായിരുന്നു ആരോപണം.സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്‍റെ ഉപയോഗം വ്യാപകമെന്നും പോലീസ് പരിശോധിച്ചാൽ പല സിനിമാതാരങ്ങളും കുടുങ്ങുമെന്നും നടൻ ബാബുരാജും പറഞ്ഞിരുന്നു.

സിനിമേ മേഖലയിലെ പ്രമുഖർ
ഇതോടെ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ബാലനും പ്രഖ്യാപിച്ചിരുന്നു. അതേസമയം തെളിവുകൾ ഇല്ലാതെയുള്ള ഇത്തരം ആരോപണങ്ങൾക്കെതിരെ വിമർശനം ഉയർന്നതോടെ വിവാദങ്ങളും കെട്ടടങ്ങി.
എന്നാൽ ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റഅറിലായ കൊച്ചി വെണ്ണല സ്വദേശിയായ അനൂപിനും മലയാള സിനിമയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്ന് നർക്കോട്ടിക് സംഘം കണ്ടെത്തിയിട്ടുണ്ട്.

ലഹരി ഒഴുകിയെന്ന്
അനൂപിന് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് കരുതുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) ബെംഗളൂരു യൂണിറ്റ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു.അനൂപ് മുഹമ്മദ് വഴി മലയാളം സിനിമ മേഖലയിലേക്ക് വലിയ തോതില്‍ ലഹരി ഒഴുകിയതായി നേരത്തെ തന്നെ എന്‍സിബിക്ക് തെളിവ് കിട്ടിയിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യലില്‍ അനൂപ് സമ്മതിച്ചതായി വിവരമുണ്ട്.

നാല് പേരെ ചോദ്യം ചെയ്തു
ബിനീഷിന്റെ അക്കൗണ്ടിലേക്ക് സിനിമയിൽ സിന്നും ലാഭ വിഹിതം എത്തിയിട്ടുണ്ടെന്ന് അനൂപ് മൊഴി നൽകിയിട്ടുണ്ട്. എട്ട് നിർമ്മാതാക്കൾക്ക് ബിനീഷ് വഴി പണം എത്തിയിട്ടുണ്ടത്ര. ഇത് സിനിമയുടെ ലാഭ വിഹിതം തന്നെയാണോ അതോ ലഹരിക്കച്ചവടത്തിൽ നിന്നുള്ള പണമാണോയെന്ന് സംഘം അന്വേഷിക്കും. അതിനിടെ സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് പ്രകാരം നാല് സിനിമാ താരങ്ങളെ ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ചർച്ച ചെയ്യുമെന്ന് ഇടവേള ബാബു
അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബിനീഷ് വിഷയം താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രസിഡന്‍റായ മോഹൻലാലിന്‍റെ സൗകര്യം കൂടി പരിഗണിച്ച ശേഷമാകും യോഗത്തിൻറെ തിയതി തിരുമാനിക്കുക.

സംഘടന അംഗം
സംഘടനയുടെ അംഗമാണ് ബിനീഷ്.മാത്രമല്ല സെലിബ്രിറ്റി ക്രിക്കറ്റ് മത്സരിത്തിൽ സംഘടനയുടെ ടീമായ കേരള സ്ട്രൈക്കേഴ്സിലെ സ്ഥിരം കളിക്കാരനുമാണ്.ഈ സാഹചര്യത്തിൽ ബിനീഷിനെതിരെ സംഘടന നടപടിയെടുത്തേക്കുമെന്നാണ് കണക്കാകുന്നത്.

ദിലീപിനെതിരായ നടപടി
നടിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേസിലെ പ്രതിയായ ദിലീപിനെതിരെ അന്ന് സംഘടന എക്സിക്യുട്ടീവ് യോഗം ചേർന്ന് പുറത്താക്കിയിരുന്നു. പിന്നീട് സംഘടന ജനറൽ ബോഡി യോഗം ദിലീപിനെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പരിഷ്കരിച്ച നിയമാവലി പ്രകാരം എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു അംഗത്തെ സസ്പെൻഡ് ചെയ്യാനുള്ള അധികാരവും ജനറൽ ബോഡിക്ക് ഒരു അംഗത്തെ പുറത്താക്കാനുള്ള അധികാരവുമാണ് ഉള്ളതെന്ന് സംഘടന അറിയിച്ചിരുന്നു.
ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ബിനീഷ് വിഷയത്തിലും സംഘടന സ്വീകരിച്ചേക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്.

ഫൈ ഫിംഗേഴ്സിലൂടെ
ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ബിനീഷ് വിഷയത്തിലും സംഘടന സ്വീകരിച്ചേക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ഫൈവ് ഫിംഗേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ബിനീഷ് സിനിമാ രംഗത്ത്എത്തുന്നത്. തുടർന്ന് ബൽറാം വേഴ്സസ് താരാദാസ്, ലയൺ, കുരുക്ഷേത്ര, നീരാളി, ഒപ്പം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications