• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്വേഷണം താരങ്ങളിലേക്ക്.. 4 താരങ്ങളെ ചോദ്യം ചെയ്ത് എൻസിബി? ബിനീഷ് വിഷയം ചർച്ച ചെയ്യാൻ 'അമ്മ',

  • By Aami Madhu

ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമ മേഖലയിലേക്കും വ്യാപിപിക്കാൻ ഒരുങ്ങുകയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. കേസിലെ പ്രധാനപ്രതിയായ അനൂപ് മുഹമ്മദിനും എൻഫോഴ്സെമ്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കും മലയാള സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ തന്നെ സിനിമ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മലയാള സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിക്കാൻ നർക്കോട്ടിക്ക് സംഘം ഒരുങ്ങുന്നത്. അതേസമയം അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വിഷയം അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ ചർച്ച ചെയ്യും. ഇടവേള ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

വമ്പൻ സ്രാവുകൾ

വമ്പൻ സ്രാവുകൾ

ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നീക്കം. അനൂപിന്റെ സിനിമാ ഇടപെടലുകൾക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും സംഘം അന്വേഷിക്കും. ബോളിവുഡിലും കന്നഡ സിനിമാ മേഖലയിലും പ്രമുഖരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മേഖലയിലെ വമ്പൻമാർ കുടുങ്ങിയത്.

നടിയെ ആക്രമിച്ച സംഭവം

നടിയെ ആക്രമിച്ച സംഭവം

സമാന രീതിയിൽ മലയാള സിനിമാ മേഖലയിൽ അന്വേഷണം നടത്താനാണ് സംഘത്തിന്റെ നീക്കം. നടിയെ ആക്രമിച്ച സംഭവമുണ്ടായപ്പോൾ മലയാള സിനിമ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ആരോപണങ്ങൾ വിവാദത്തിന് കാരണമായിരുന്നു. എന്നാൽ രേഖാമൂലം പരാതി ലഭിച്ചാൽ മാത്രമേ അന്വേഷണമാകൂയെന്ന് എക് സൈസ് നിലപാടെടുത്തതോടെ അന്വേഷണം നടന്നില്ല.

നിർമ്മാതാക്കളുടെ ആരോപണം

നിർമ്മാതാക്കളുടെ ആരോപണം

നേരത്തേ നടൻ ഷൈൻ നിഗമിന്റെ വിവാദം ഉടലെടുത്തപ്പോൾ ചില നിർമ്മാതാക്കളും സമാന ആരോപണം ഉയർത്തിയിരുന്നു. ന്യൂജനറേഷൻ താരങ്ങൾക്കിടയിൽ ലഹരി ഉപയോഗം കൂടുതലാണെന്നായിരുന്നു ആരോപണം.സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്‍റെ ഉപയോഗം വ്യാപകമെന്നും പോലീസ് പരിശോധിച്ചാൽ പല സിനിമാതാരങ്ങളും കുടുങ്ങുമെന്നും നടൻ ബാബുരാജും പറഞ്ഞിരുന്നു.

സിനിമേ മേഖലയിലെ പ്രമുഖർ

സിനിമേ മേഖലയിലെ പ്രമുഖർ

ഇതോടെ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ബാലനും പ്രഖ്യാപിച്ചിരുന്നു. അതേസമയം തെളിവുകൾ ഇല്ലാതെയുള്ള ഇത്തരം ആരോപണങ്ങൾക്കെതിരെ വിമർശനം ഉയർന്നതോടെ വിവാദങ്ങളും കെട്ടടങ്ങി.

എന്നാൽ ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റഅറിലായ കൊച്ചി വെണ്ണല സ്വദേശിയായ അനൂപിനും മലയാള സിനിമയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്ന് നർക്കോട്ടിക് സംഘം കണ്ടെത്തിയിട്ടുണ്ട്.

ലഹരി ഒഴുകിയെന്ന്

ലഹരി ഒഴുകിയെന്ന്

അനൂപിന് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് കരുതുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) ബെംഗളൂരു യൂണിറ്റ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു.അനൂപ് മുഹമ്മദ് വഴി മലയാളം സിനിമ മേഖലയിലേക്ക് വലിയ തോതില്‍ ലഹരി ഒഴുകിയതായി നേരത്തെ തന്നെ എന്‍സിബിക്ക് തെളിവ് കിട്ടിയിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യലില്‍ അനൂപ് സമ്മതിച്ചതായി വിവരമുണ്ട്.

നാല് പേരെ ചോദ്യം ചെയ്തു

നാല് പേരെ ചോദ്യം ചെയ്തു

ബിനീഷിന്റെ അക്കൗണ്ടിലേക്ക് സിനിമയിൽ സിന്നും ലാഭ വിഹിതം എത്തിയിട്ടുണ്ടെന്ന് അനൂപ് മൊഴി നൽകിയിട്ടുണ്ട്. എട്ട് നിർമ്മാതാക്കൾക്ക് ബിനീഷ് വഴി പണം എത്തിയിട്ടുണ്ടത്ര. ഇത് സിനിമയുടെ ലാഭ വിഹിതം തന്നെയാണോ അതോ ലഹരിക്കച്ചവടത്തിൽ നിന്നുള്ള പണമാണോയെന്ന് സംഘം അന്വേഷിക്കും. അതിനിടെ സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് പ്രകാരം നാല് സിനിമാ താരങ്ങളെ ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ചർച്ച ചെയ്യുമെന്ന് ഇടവേള ബാബു

ചർച്ച ചെയ്യുമെന്ന് ഇടവേള ബാബു

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബിനീഷ് വിഷയം താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രസിഡന്‍റായ മോഹൻലാലിന്‍റെ സൗകര്യം കൂടി പരിഗണിച്ച ശേഷമാകും യോഗത്തിൻറെ തിയതി തിരുമാനിക്കുക.

സംഘടന അംഗം

സംഘടന അംഗം

സംഘടനയുടെ അംഗമാണ് ബിനീഷ്.മാത്രമല്ല സെലിബ്രിറ്റി ക്രിക്കറ്റ് മത്സരിത്തിൽ സംഘടനയുടെ ടീമായ കേരള സ്ട്രൈക്കേഴ്സിലെ സ്ഥിരം കളിക്കാരനുമാണ്.ഈ സാഹചര്യത്തിൽ ബിനീഷിനെതിരെ സംഘടന നടപടിയെടുത്തേക്കുമെന്നാണ് കണക്കാകുന്നത്.

ദിലീപിനെതിരായ നടപടി

ദിലീപിനെതിരായ നടപടി

നടിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേസിലെ പ്രതിയായ ദിലീപിനെതിരെ അന്ന് സംഘടന എക്സിക്യുട്ടീവ് യോഗം ചേർ‍ന്ന് പുറത്താക്കിയിരുന്നു. പിന്നീട് സംഘടന ജനറൽ ബോഡി യോഗം ദിലീപിനെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പരിഷ്കരിച്ച നിയമാവലി പ്രകാരം എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു അംഗത്തെ സസ്പെൻഡ് ചെയ്യാനുള്ള അധികാരവും ജനറൽ ബോഡിക്ക് ഒരു അംഗത്തെ പുറത്താക്കാനുള്ള അധികാരവുമാണ് ഉള്ളതെന്ന് സംഘടന അറിയിച്ചിരുന്നു.

ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ബിനീഷ് വിഷയത്തിലും സംഘടന സ്വീകരിച്ചേക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്.

ഫൈ ഫിംഗേഴ്സിലൂടെ

ഫൈ ഫിംഗേഴ്സിലൂടെ

ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ബിനീഷ് വിഷയത്തിലും സംഘടന സ്വീകരിച്ചേക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ഫൈവ് ഫിംഗേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ബിനീഷ് സിനിമാ രംഗത്ത്എത്തുന്നത്. തുടർന്ന് ബൽറാം വേഴ്സസ് താരാദാസ്, ലയൺ, കുരുക്ഷേത്ര, നീരാളി, ഒപ്പം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

ആത്മാഭിമാനമുള്ള സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടാൽ മരിക്കും;സ്ത്രീ വിരുദ്ധ പരാമർശവുമായി മുല്ലപ്പള്ളി

'ഒടുക്കത്തെ പിഴ'; 42,000 രൂപ ഫൈനടിച്ചു, ബൈക്ക് തന്നെ പോലീസിന് കൈമാറി പച്ചക്കറി കച്ചവടക്കാരൻ

ദിലീപ് അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല; ആ വാര്‍ത്ത തെറ്റാണെന്ന് മന്യ, നിയമനടപടി സ്വീകരിക്കുമെന്ന് നടി

സർക്കാരിന്റെ എല്ലാ പദ്ധതികളും പിണറായി പണമുണ്ടാക്കാനുള്ള ഉപാധിയാക്കി:മുഖ്യമന്ത്രികെതിരെ കെ സുരേന്ദൻ

English summary
AMMA will discuss bineesh kodiyeri's involvement in bangalore drug case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X