വിവാദം; വിശദീകരണം വേണമെന്ന് 'അമ്മ'
തൃശ്ശൂര്‍: കൊച്ചി- ഹൈദരബാദ് വിമാനത്തില്‍ ബഹളമുണ്ടാക്കിയ സംഭവത്തില്‍ അമ്മ കേരള സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടീമിനോട് വിശദീകരണം ചോദിക്കുമെന്ന് അമ്മയുെട പ്രസിഡന്റ് ഇന്നസെന്റ്. യാത്രകാര്‍ക്ക് പ്രയാസുണ്ടാകുന്ന തരത്തില്‍ ടീമിന്റെ ഭാഗത്തുനിന്ന് ഒരു പെരുമാറ്റമുണ്ടായെങ്കില്‍ അത് നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.
രോഗികളും അടിയന്തര സാഹചര്യത്തുല്‍ എത്തിപ്പെടേണ്ടതുമായ ധാരാളം പേര് വിമാനത്തിലുണ്ടാകും. അമ്മ അംഗങ്ങള്‍ കാരണം അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായെങ്കില്‍ അത് വേദനാ ജനകമാണെന്നും അതിന് ടീമിനോട് വിശദീകരണം ചോദിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. മറിച്ച് വിമാനത്തിലെ ഉദ്യോഗസ്ഥരുടെ പിടിവാശി മൂലമാണ് ഇത്തരമൊരു സംഭവമുണ്ടാതെങ്കില് അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും അമ്മ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പെരുമാറ്റത്തില്‍ നിയന്ത്രണമുള്ള സ്ഥലത്ത് അത് പാലിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാണ്. നടീ - നടന്മാരെ പോലെ ആളുകള്‍ ശ്രദ്ധിക്കുന്നവര്‍ കൂടുതല്‍ കരുതലോടെ പെരുമാറണം. എന്നാല്‍ അവര്‍ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോലും പൊതു സ്ഥലത്ത് അപമാനിക്കാന്‍ വിമാനക്കമ്പനിക്ക് അവകാശമില്ല. അത് ഉണ്ടായി എന്ന് മനസ്സിലായാല്‍ അമ്മ ശക്തമായി പ്രതികരിക്കും- ഇന്നസെന്റ് പറഞ്ഞു.
കൊച്ചി - ഹൈദരാബാദ് എന്റിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യവെ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അമ്മ കേരള സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടീമിനെ വിമാന അധികൃതര്‍ കൊച്ചിയില്‍ നിര്‍ബന്ധപൂര്‍വ്വം ഇറക്കിവിട്ടിരുന്നു. സംഘടനയുടെ അച്ചടക്കം സംഘടനയ്ക്കകത്തെന്ന പോലെ പുറത്തും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അമ്മയ്ക്ക് ബാധ്യതയുണ്ട്. പ്രത്യേകിച്ച് സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍. അവരുടെ വ്യക്തിപരമായ യാത്രകളില്‍ പെരുമാറ്റമെന്തണെന്ന് അമ്മ അന്വേഷിക്കാറില്ലെന്ന് ഇന്നസെന്റ് പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications