കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ' കൂടുതല്‍ പ്രതിരോധത്തില്‍; മുതിര്‍ന്ന നടന്‍മാര്‍ക്കെതിരെ യോഗത്തില്‍ നടിമാരുടെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ താരസംഘടനയില്‍ കമ്മിറ്റി രൂപീകരിക്കുന്നതിനായുള്ള വിശാല മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് വനിതാ കൂട്ടായ്മയായ ഡബ്ലൂസിസിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് നടിമാരായ പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

<strong>രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? പാര്‍ട്ടിയുമായി എന്ത് ബന്ധം? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍</strong>രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? പാര്‍ട്ടിയുമായി എന്ത് ബന്ധം? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍

നടിമാരുടെ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സര്‍ക്കാറിനും താരസംഘടനയ്ക്കും നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയില്‍ വനിതാ സെല്‍ രൂപീകരിച്ചതായി 'അമ്മ' ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്. വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ തന്നെ നിരവധി 'മീ ടു' വെളിപ്പെടുത്തലുകളും ആരോപണങ്ങളുമാണ് ഉയര്‍ന്നത്.

വനിതാ സെല്‍

വനിതാ സെല്‍

വനിതാ സെല്‍രൂപീകരിച്ചതിന് ശേഷം 12 നടിമാര്‍ പങ്കെടുത്ത യോഗത്തിലാണ് സംഘടനയ്ക്ക് പുതിയ വെല്ലുവിളികള്‍ സൃഷ്ടിച്ചുകൊണ്ട് നിരവധി ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിരിക്കുന്നത്.

മുതിര്‍ന്ന നടന്‍മാര്‍ക്കെതിരെ

മുതിര്‍ന്ന നടന്‍മാര്‍ക്കെതിരെ

തങ്ങളോട് മോശമായി പെരുമാറിയതായുള്ള വെളിപ്പെടുത്തലുകള്‍ മുതിര്‍ന്ന നടന്‍മാര്‍ക്കെതിരെ ഉള്‍പ്പടേയാണ് ഉണ്ടായത്. ഈ വെളിപ്പെടുത്തലുകളും ആരോപണങ്ങളുമെല്ലാം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ നിര്‍ദ്ദേശം

മോഹന്‍ലാലിന്റെ നിര്‍ദ്ദേശം

മൂന്ന് വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തി സെല്‍ രൂപീകരിക്കാനായിരുന്നു ഈ മാസം ആദ്യം ചേര്‍ന്ന അമ്മ നിര്‍വാഹത സമിതിയുടെ പ്രധാന തീരുമാനം. പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദ്ദേശത്തേയും ഡബ്ല്യൂസിസി നടത്തുന്ന നിയമനടപടികളുടേയും പശ്ചാത്തലത്തിലായിരുന്നു ഇത്.

സംഘടനാ ജനറല്‍ സെക്രട്ടറി

സംഘടനാ ജനറല്‍ സെക്രട്ടറി

കെപിസിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് വനിതാ സെല്‍ അംഗങ്ങളെന്ന് വെള്ളിയാഴ്ച്ചത്തെ നിര്‍വാഹക സമിതിക്കുശേഷം നടന്ന യോഗത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് വ്യക്തമാക്കിയത്.

അമ്മ യോഗത്തിനു ശേഷം

അമ്മ യോഗത്തിനു ശേഷം

അമ്മ യോഗത്തിനു ശേഷം അതേ ഹോട്ടലില്‍ ചേര്‍ന്ന വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവര്‍ക്കൊപ്പം പ്രത്യേകമായി ക്ഷണിക്കപ്പെട്ട 9 നടിമാര്‍ കൂടിയാണ് പങ്കെടുത്തത്.

സെല്‍ നേതാവും

സെല്‍ നേതാവും

മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തെസ്‌നി ഖാന്‍, ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരാണ് ക്ഷണിതാക്കളായി എത്തിയത്. അമ്മ ഭാരവാഹിയും സെല്‍ നേതാവും ഇവരെ ക്ഷണിക്കുമ്പോള്‍ വനിതാ സെല്‍ യോഗത്തിലേക്കാണെന്ന് പറഞ്ഞിരുന്നില്ല.

ദിലീപ് വിഷയം

ദിലീപ് വിഷയം

യോഗം തുടങ്ങിയ ഉടനെ ദിലീപ് വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള നിര്‍ദ്ദേശം ഒരു അംഗം ഉന്നയിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നും ആരുടേയും പക്ഷം ചേരാതെ സ്വന്തം പ്രശ്‌നങ്ങളും വിഷയങ്ങളും മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നായിരുന്നു മറ്റൊരു അംഗം പറഞ്ഞത്.

ഡബ്ലൂസിസിയെ എതിര്‍ക്കേണ്ട

ഡബ്ലൂസിസിയെ എതിര്‍ക്കേണ്ട

പിന്നീട് ഓരോരുത്തരും സ്വന്തം കാര്യങ്ങളാണ് വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ സിനിമാ മേഖലയിലെ വനിതകള്‍ക്ക് വേണ്ടി തന്നെ പ്രവര്‍ത്തിക്കുന്ന ഡബ്ലൂസിസിയെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും അവരെ അവരുടെ വഴിക്കു വിടണമെന്നുള്ള അഭിപ്രായവും ഉയര്‍ന്നിരുന്നു.

ജാഗ്രത വേണം

ജാഗ്രത വേണം

ചര്‍ച്ച പുരോഗമിച്ചപ്പോഴാണ് ചിലര്‍, തങ്ങള്‍ സിനിമാ മേഖലയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ഒളിവും മറയുമില്ലാതെ പേരുകള്‍ഡ സഹിതം പങ്കുവെച്ചത്. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജാഗ്രത വേണമെന്നും, മേലാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായല്‍ ഉടനടി പ്രതികരിക്കണമെന്നുള്ള നിര്‍ദ്ദേശത്തോടെയാണ് യോഗം പിരിഞ്ഞത്.

പുതിയ തലവേദന

പുതിയ തലവേദന

അതേസമയം, സംഘടനയുടെ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പട്ട വനിതകള്‍ ആരും സെല്‍ യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തിനൊടുവില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കടന്നുവന്നെങ്കിലും പിന്നീട് ചര്‍ച്ച ഉണ്ടായില്ല. മുതിര്‍ന്ന നടന്‍മാര്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരേയുണ്ടായ വെളിപ്പെടുത്തലുകള്‍ താരസംഘടനയ്ക്ക് പ്രസിഡന്‍റ് മോഹന്‍ലാലിനും പുതിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

English summary
amma women cell meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X