അമ്മയിൽ നിന്ന് ദിലീപ് പുറത്താകുമോ? ഇന്നറിയാം... മമ്മൂട്ടിയുടെ വസതിയിൽ യോഗം!!!
അറസ്റ്റിലായ സാഹചര്യത്തില്‍ ദിലീപിനെ അടിയന്തിരമായി അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ദിലീപിനെ താര സംഘടനയിൽ നിന്ന് പുറത്താക്കണോ വേണ്ടയോ എന്ന തീരുമാനം ചൊവ്വാഴ്ച തന്നെ ഉണ്ടാകും. മമ്മൂട്ടിയുടെ വസതിയിൽ സിനിമ പ്രവർത്തകരുടെ നിർണ്ണായക യോഗം നടക്കുന്നു. യോഗത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി, കടവന്തറയിലെ മമ്മൂട്ടിയുടെ വസതിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് പുറത്തിറങ്ങിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.
അറസ്റ്റിലായ സാഹചര്യത്തില്‍ ദിലീപിനെ അടിയന്തിരമായി അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു. നിലവിൽ അമ്മയുടെ ട്രഷററാണ് ദിലീപ്. അമ്മ സുതാര്യമായ സംഘടനയാണെന്നും അമ്മയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി വിഷയത്തില്‍ ഉണ്ടാകുമെന്ന് നടനും എംഎല്‍എയുമായ കെബി ഗണേഷ്കുമാര്‍ പറഞ്ഞിരുന്നു.

രണ്ടു മക്കളേയും ഒരുപോലെ സംരക്ഷിക്കുമെന്ന നിലപാടാണ് നേരത്തെ നടന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡിയില്‍ അമ്മ പ്രതിനിധികള്‍ സ്വീകരിച്ചത്. വിഷയത്തില്‍ ദിലീപിന് പൂര്‍ണ പിന്തുണയും അമ്മ അന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനമാണ് പുറത്തു നിന്നും ഉണ്ടായത്. ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോട് മര്യാദവിട്ട പ്രതികരണവും നടന്മാർ നടത്തിയിരുന്നു.
19 തെളിവുകള്‍ അടക്കം ദിലീപിനെ പ്രതിചേര്‍ത്തുളള റിപ്പോര്‍ട്ടാണ് പൊലീസ് ഇന്ന് ഹാജരാക്കിയത്. ദിലീപിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ ആണ് ഹാജരായത്. ആലുവ പൊലീസ് ക്ലബ്ബില്‍നിന്നും ദിലീപിമായുളള വാഹനം രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി വരുമ്പോള്‍ സ്ഥലത്ത് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും എത്തിയിരുന്നു.












Click it and Unblock the Notifications