കൊച്ചിയില്‍ അമോണിയം ചോര്‍ന്നു; ഒട്ടേറെ കുടുംബങ്ങളെ മാറ്റി
കൊച്ചി: വൈറ്റില ചമ്പക്കര പാലത്തിന് സമീപം അമോണിയം ചോര്‍ന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. എറണാകുളം വൈറ്റിലയില്‍ ഏലൂര്‍ എഫ്‌സിടിഒയിലേക്ക് ലോറിയില്‍ കൊണ്ടുപോയ അമോണിയമാണ് ചോര്‍ന്നത്. വിഷവാതകം ചോര്‍ന്നതോടെ സമീപ പ്രദേശത്തുനിന്നും ഒട്ടേറെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
ഫയര്‍ഫോഴ്‌സും, പൊലീസും ചേര്‍ന്ന് രാത്രി വൈകിയും ചോര്‍ച്ച പരിഹരിക്കാന്‍ പരിശ്രമിക്കുകയായിരുന്നു. അമോണിയം ശ്വസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥമുണ്ടായ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 96 ടണ്‍ അമോണിയയാണ് ബാര്‍ജിലുള്ളത്. പലര്‍ക്കും കണ്ണെരിച്ചലും ശ്വാസം മുട്ടലുമുണ്ടായി.

അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഏതെങ്കിലും തരത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നവരെ ഉടനടി ആശുപത്രിയിലെത്തിണമെന്ന് ജില്ലാ ഭരണാധികാരികള്‍ നിര്‍ദ്ദേശിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വന്‍ സംഘം സ്ഥലത്തേക്ക് പോയിട്ടുണ്ട്.












Click it and Unblock the Notifications