സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് 5 വയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിനിയായ അഞ്ച് വയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടി വെന്റിലേറ്ററിലാണ് ഉള്ളത്. പുഴയിൽ കുളിച്ചതിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിലെത്തിയത് എന്നാണ് സംശയിക്കുന്നത്. ഈ മാസം ഒന്നാം തീയതി ആണ് കുട്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വന്നു. സമാന ലക്ഷണങ്ങളുമായി നാല് കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പരാദ സ്വാഭാവമില്ലാത്ത ജലത്തിൽ ജീവിക്കുന്ന അമീബ വിഭാഗത്തിൽ പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്ക ജ്വരത്തിന് കാരണമാവുകയും ചെയ്യുന്നു. പന, തലവേദന,ഛർദ്ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.

[[
മലിന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കാനാണ് പ്രതിരോധ മാർഗമായി ആരോഗ്. വിദഗ്ധർ പറയുന്നത്. മഴ തുടങ്ങുമ്പോൾ ഉറവിയെടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പറയുന്നു.
അഞ്ചുവയസുകാരിക്ക് അമീബ മസ്തിഷ്ക ജ്വരം ബാധിച്ച് പുഴിയിൽ കുളിച്ചതിനെ തുടർന്നാണെന്ന സംശയത്തെ തുടർന്ന് മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കുട്ടികൾ ഉൾപ്പെടെ എല്ലാവരും പുഴയിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. പുഴയിൽ കുളിച്ചവർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ തിരുരങ്ങാടി മുന്നിയൂരിലെ പാറക്കൽ കടവ് അടച്ചു. പ്രദേശത്ത് പുഴിൽ കുളിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ പുഴ വെള്ളത്തിൽ ഇറങ്ങിയ ആർക്കെങ്കിലും പനി, കടുത്ത തലവേദന, ജലദോഷം, ഓക്കാനം, കണ്ണിന് ചുവപ്പ്, ഛർദ്ദി, കഴുത്ത്എ വേദന എന്നിങ്ങനെ എന്തെങ്കിലും ലക്ഷണമുണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരയോ, ആശപ്രവർത്തകരയോ അറിയിക്കുകയും കളിയാട്ടമുക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്കായി എത്തിക്കുകയും ചെയ്യണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. 2023 ജൂലായിൽ ആലപ്പുഴ സ്വദേശിയായ പതക്താം ക്ലാസ് വിദ്യാർത്ഥി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.












Click it and Unblock the Notifications