മോണ്‍സന്റെ കയ്യിലുള്ള മാന്ത്രിക വിളക്കിന് വില നൂറ് രൂപ മാത്രം; നിര്‍മ്മിച്ചത് സായിഗ്രാമത്തില്‍
തിരുവനന്തപുരം: മോൻസൻ്റെ പക്കലുള്ള മാന്ത്രിക വിളക്കിന് ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് ആളുകളെ പറഞ്ഞ് പറ്റിച്ചിരുന്നു. എന്നാൽ, നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് മോൻസൺ അവകാശപ്പെട്ടിരുന്ന ഈ വിളക്കിന് വെറും 100 രൂപ മാത്രമാണ് വില. തിരുവനന്തപുരം തോന്നയ്ക്കലിലുള്ള സായിഗ്രാമത്തിലെത്തിയാൽ ആർക്കും ഈ വിളക്ക് വാങ്ങി മടങ്ങാം. രാജേന്ദ്രനെന്ന ശിൽപ്പിയാണ് ഇവിടെ വിളക്ക് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത്. മോൻസൺ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ളത് സായിഗ്രാമത്തിൽ നിർമ്മിച്ചിട്ടുള്ള വിളക്കുകളാണെന്ന് രാജേന്ദ്രൻ പറഞ്ഞു.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് മോൻസൺ അവകാശപ്പെട്ടിരുന്ന മാന്ത്രിക വിളക്കിൻ്റെ പ്രത്യേകത വിവരിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് ആളുകൾ ഈ വിളക്കിനെ കുറിച്ച് അറിയുന്നത്. എന്നാൽ, മോൻസൺ മാവുങ്കൽ പറയുന്നതുപോലെ ഈ വിളക്കിനു ലക്ഷക്കണക്കിന് രൂപയൊന്നും വിലയില്ല. വെറും 100 രൂപ കൊടുത്താൽ ആർക്കും ഈ വിളക്ക് വാങ്ങാം.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

തിരുവനന്തപുരം തോന്നയ്ക്കലിലുള്ള സായിഗ്രാമത്തിലാണ് വിളക്ക് നിർമ്മാണം. സായിഗ്രാമത്തില്‍ പാരമ്പര്യ തൊഴിലുകള്‍ നിലനിര്‍ത്തുന്നതിന് ട്രസ്റ്റിന്റെ സ്ഥാപകനും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ കെ.എന്‍.ആനന്ദകുമാര്‍ മുന്‍കൈയെടുത്താണ് കളിമൺ ഉത്പന്ന നിര്‍മാണ യൂണിറ്റ് 15 വര്‍ഷത്തിന് മുന്‍പ് ഇവിടെ സ്ഥാപിക്കുന്നത്. മാജിക് ലൈറ്റ് എന്നാണ് മോൻസൺ ഈ വിളക്കുകൾക്ക് പേരിട്ടിരുന്നത്. തട്ടിപ്പിൻ്റെ ഭാഗമാണ് ഇത്തരം പ്രവർത്തികൾ എന്നാണ് പുറത്തുവരുന്ന വിവരം.

പാരമ്പര്യ തൊഴിലുകൾ നിലനിർത്താൻ തുടങ്ങിയതോടെ വിളക്കിൻ്റെ നിർമ്മാണം ഇവിടെ സജീവമായി നടക്കാൻ തുടങ്ങി. ശില്പി പാറശ്ശാല സ്വദേശി അപ്പു സ്വാമിയാണ് ആദ്യമായി സായിഗ്രാമത്തിൽ വിളക്ക് നിര്‍മിച്ചത്. കളിമണ്ണും മണലുമൊക്കെ ഉപയോഗിയ്യ പ്രത്യേക രീതിയിലാണ് നിര്‍മ്മാണം.

അടിഭാഗത്തുകൂടി എണ്ണ ഒഴിച്ചശേഷം തിരികെ പിടിച്ച് മുകള്‍ ഭാഗത്ത് തിരിയിട്ട് കത്തിക്കാമെന്നുള്ളതാണ് സാധാരണ വിളക്കുകളിൽ നിന്നുപരിയായി ഇതിനെ വേറിട്ടതാക്കുന്നത്. മാത്രവുമല്ല, വിളക്ക് തിരികെ പിടിക്കുമ്പോള്‍ ഒരു തുള്ളി എണ്ണ പോലും പുറത്തേക്കു പോകാതെ ജ്വലിച്ചു നിന്ന് കത്തുകയും ചെയ്യും.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഇവിടെ വിളക്കുനിര്‍മാണം നടക്കുന്നത്. ഇതാണ് മാന്ത്രിക വിളക്ക് എന്നവകാശപ്പെട്ട് ആളുകളെ പറഞ്ഞു പറ്റിച്ചു ലക്ഷക്കണക്കിന് രൂപ മോൻസൺ തട്ടിയെടുത്തത്. നേരത്തെ, സായി ഗ്രാമം സംഘടിപ്പിച്ച മേളയിലും ഈ വിളക്കുകൾ പ്രദര്‍ശിപ്പിച്ചിരുന്നു.












Click it and Unblock the Notifications