കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃത ആശുപത്രിയിലെ നഴ്‌സ് ബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്തയ്‌ക്കെതിരെ പരാതി; പരാതിയില്‍ പാളിച്ച?

Google Oneindia Malayalam News

കൊച്ചി: അമൃത ആശുപത്രിയിലെ നഴ്‌സ് ബലാത്സംഗത്തിന് ഇരയായി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നതിനെതിരെ പരാതി. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എആര്‍ പ്രതാപനാണ് ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ചതായി കമ്മീഷണര്‍ വണ്‍ഇന്ത്യയോട് സ്ഥിരീകരിച്ചു.

കൊച്ചിയിലെ ഒരു പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സ് ബലാത്സംഗത്തിന് ഇരയായി ആശുപത്രിയില്‍ തന്നെ ചികിത്സയിലാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഏത് ആശുപത്രിയാണെന്ന് വാര്‍ത്തകളിലൊന്നും സൂചനയുണ്ടായിരുന്നില്ല.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആമൃത ആശുപത്രിയുടെ പേര് പറഞ്ഞ് തന്നെയാണ് ഈ വാര്‍ത്ത പ്രചരിച്ചിരുന്നത്. ആശുപത്രിയിലെ ഉന്നത ബന്ധമുള്ള ഒരു സ്വാമിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് എന്നായിരുന്നു പ്രചാരണം.

പോരാളി ഷാജി എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് ഇപ്പോള്‍ അമൃത ആശുപത്രി അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ പരാതിയിലും ചില ആശയക്കുഴപ്പങ്ങള്‍ ബാക്കിയാകുന്നുണ്ട്.

പോരാളി ഷാജി

പോരാളി ഷാജി

പോരാളി ഷാജി എന്ന ഫേസ്ബുക്ക് ഐഡിയ്‌ക്കെതിരെയാണ് അമൃത ആശുപത്രി അധികൃതര്‍ ഇപ്പോള്‍ പോലീസില്‍ പരാതി നല്കിയിരിക്കുന്നത്.

ബലാത്സംഗം

ബലാത്സംഗം

ആശുപത്രിയിലെ നഴ്‌സിനെ അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ വച്ച് ആശുപത്രിയിലെ ഒരു സ്വാമി ബലാത്സംഗം ചെയ്തു എന്ന് പ്രചരിപ്പിയ്ക്കുന്നതായാണ് പരാതിയില്‍ പറയുന്നത്.

മാധ്യമങ്ങള്‍ നിശബ്ദം

മാധ്യമങ്ങള്‍ നിശബ്ദം

'അമ്മ'യെ ഭയന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാത്തതെന്നും പോരാളി ഷാജി എന്ന ഫേസ്ബുക്ക് ഐഡി പ്രചരിപ്പിയ്ക്കുന്നതായി പരാതിയില്‍ പറയുന്നുണ്ട്.

പരാതിയിലെ പാളിച്ച

പരാതിയിലെ പാളിച്ച

പോരാളി ഷാജി ചെയ്ത കാര്യങ്ങള്‍ ഐടി ആക്ട് 66എ പ്രകാരവും ഐപിസി 501 പ്രകാരവും കുറ്റകരമാണെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ തന്നെ പാളിച്ച പറ്റിയിട്ടുണ്ട്.

ഐടി ആക്ട്

ഐടി ആക്ട്

ഐടി ആക്ടിനെ 66എ വകുപ്പ് സുപ്രീം കോടതി തന്നെ റദ്ദാക്കിയിട്ടുള്ളതാണ്. ആ വകുപ്പ് പ്രകാരം 'പോരാളി ഷാജി' കുറ്റം ചെയ്തു എന്ന പരാതി നിലനില്‍ക്കില്ല.

പ്രചരിയ്ക്കുന്നത്

പ്രചരിയ്ക്കുന്നത്

ബലാത്സംഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി അമൃത ആശുപത്രിയില്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.

ആശുപത്രിയില്‍ നിന്ന് മാറ്റി?

ആശുപത്രിയില്‍ നിന്ന് മാറ്റി?

പെണ്‍കുട്ടി ആശുപത്രിയിലെ 'ഹിഡണ്‍ ഐസിയുവില്‍' ആണെന്നും, അതല്ല വിവാദമായതോടെ പെണ്‍കുട്ടിയെ രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്.

 പരാതിയില്ല

പരാതിയില്ല

പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു എന്നത് സംബന്ധിച്ച് ഒരു പരാതിയും ഇരയുടെ ഭാഗത്ത് നിന്നും ഇതുവരെ വന്നിട്ടില്ല. പക്ഷേ മറ്റ് പലരും വിഷയത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

കെകെ രമ

ആര്‍എംപി നേതാവ് കെകെ രമ ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി അയച്ചിട്ടുണ്ട്.

കേസ് എടുത്തിട്ടില്ല

കേസ് എടുത്തിട്ടില്ല

അമൃത ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എംപി ദിനേശ് വണ്‍ഇന്ത്യയോട് സ്ഥിരീകരിച്ചു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതിയെ സംബന്ധിച്ച് പ്രാധമിക അന്വേഷണം നടക്കുകയാണെന്നാണ് കമ്മീഷണര്‍ പറഞ്ഞത്.

മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി കമ്പയിന്‍

മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി കമ്പയിന്‍

വിഷയത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഇമെയില്‍ പരാതി അയക്കുന്നതിന് സോഷ്യല്‍ മീഡിയയില്‍ കാമ്പയിനും തുടങ്ങിക്കഴിഞ്ഞു.

 മാധ്യമങ്ങള്‍ക്ക് പഴി

മാധ്യമങ്ങള്‍ക്ക് പഴി

സോഷ്യല്‍ മീഡിയയില്‍ മാധ്യമങ്ങള്‍ക്കും ഉണ്ട് പഴി. അമൃതാനന്ദമയി മഠത്തെ ഭയക്കുന്നതുകൊണ്ടാണ് ആരും വാര്‍ത്തകള്‍ നല്‍കാത്തത് എന്നാണ് ആക്ഷേപം.

ദുരൂഹതകള്‍

ദുരൂഹതകള്‍

പ്രചരിയ്ക്കുന്നതുപോലെ ഒരു സംഭവം നടന്നിട്ടേയില്ലെന്നാണ് ആശുപത്രി അധികൃതര്‍ ആവര്‍ത്തിയ്ക്കുന്നത്. അങ്ങനെയെങ്കില്‍ എവിടെ നിന്നാണ് ഇത്തരം ഒരു വാര്‍ത്ത പുറത്ത് വന്നത് എന്നതും വിഷയമാണ്.

English summary
Amrita Hospital gave complaint against the rape news spreading on social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X