കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃത ആശുപത്രിയില്‍ പോലീസ് എത്തി... സിസിടിവി ദൃശ്യങ്ങള്‍ പറയുന്നതെന്ത്?

Google Oneindia Malayalam News

കൊച്ചി: അമൃത ആശുപത്രിയിലെ നഴ്‌സ് ബലാത്സംഗത്തിന് ഇരയായി എന്ന വാര്‍ത്തയെ സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് പോലീസ് സംഘം ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി.

ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.പത്ത് ദിവസം മുമ്പ് വരെയുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ ശേഖരിച്ചിട്ടുള്ളത്. എഡിജിപി ശ്രീലേഖയ്ക്കാണ് അന്വേഷണച്ചുമതല.

Amrita Hospital

അമൃത ആശുപത്രിയിലെ നഴ്‌സ് ബലാത്സംഗത്തിന് ഇരയായി എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരിയ്ക്കപ്പെട്ട ഒരു വിവരവും ലഭ്യമല്ല. പെണ്‍കുട്ടി മരിച്ചുവെന്നും മൃതദേഹം സംസ്‌കരിച്ചുവെന്നും പ്രചാരണം നടക്കുന്നുണ്ട്..

ആശുപത്രിയുടെ പ്രധാന ഗേറ്റിലേയും ഐസിയുവിലേയും സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസ് പരിശോധിയ്ക്കുന്നത്. ആശുപത്രിയിലെ രജിസ്റ്ററുകളും പരിശോധിച്ചിട്ടുണ്ടെന്നാണ് വിവരം. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

നഴ്‌സുമാരുടെ സംഘടനയും വനിത പ്രവര്‍ത്തകരും ആര്‍എംപി നേതാവ് കെകെ രമയും ബലാത്സംഗ വാര്‍ത്ത സംബന്ധിച്ച് ഡിജിപിയ്ക്ക് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലെ ഓണ്‍ലൈന്‍ കാമ്പയിന്‍ വഴി മുഖ്യമന്ത്രിയ്ക്കും പരാതികള്‍ നല്‍കിയിരുന്നു. വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നതിനെ അമൃത ആശുപത്രി അധികൃതരും പോലീസില്‍ പരാതി നല്‍കിയിരുന്നു.

English summary
Amrita hospital Rape News: police collected CCTV visuals from hospital and collected informatopn about the patients in ICU.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X