കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗാനദി ശുചീകരിയ്ക്കാന്‍ 'അമ്മ'യുടെ വക 100 കോടി

Google Oneindia Malayalam News

കൊല്ലം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ് ഗംഗാ നദി ശുചീകരിയ്ക്കുക എന്നത്. കാലങ്ങളായി മലിനമാക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഗംഗയെ ശുചീകരിയ്ക്കാന്‍ കോടിക്കണക്കിന് രൂപ വേണ്ടി വരും.

ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു ബൃഹദ് പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആ പദ്ധതിയിലേയ്ക്ക് ഒരു വലിയ സഹായം എത്തുന്നു എന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത.

മാതാ അമൃതാനന്ദമയി മഠം ഗംഗാ ശുചീകരണത്തിന് നല്‍കുന്നത് എത്ര രൂപയെന്നോ... 100 കോടി!!! 100 കോടി രൂപയുടെ ഡ്രാഫ്റ്റ് സെപ്തംബര്‍ 11 ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് കൈമാറും. കൊല്ലത്തെ ആശ്രമത്തില്‍ വച്ചായിരിയ്ക്കും ഇത്.

Matha Amruthannadamayi

ഗംഗ ശുചീകരിയ്ക്കാന്‍ വേണ്ടി മാത്രമല്ല ഈ പണം ഉപയോഗിയ്ക്കുക. നദിയ്ക്ക് സമീപത്തുള്ള ഗ്രാമങ്ങളില്‍ കക്കൂസ് നിര്‍മാണത്തിനും ഇതിന്റെ ഒരു ഭാഗം ഉപയോഗിയ്ക്കും.

ഗംഗാ ശുചീകരണത്തില്‍ അമൃതാനന്ദമയി മഠം കൈകോര്‍ക്കുന്നതിനെ കുറിച്ച് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി തന്നെ സംസാരിച്ചിരുന്നു എന്നാണ് മഠം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

നിലവില്‍ അമല ഭാരതം ക്യാമ്പയിന്‍ എന്ന പേരില്‍ മഠത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രാജ്യമെമ്പാടും നടക്കുന്നുണ്ട്. പമ്പയിലും ശബരിമലയിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

English summary
The Mata Amritanandanmayi Math, founded by spiritual leader and humanitarian Mata Amritanandamayi Devi, will donate a whopping Rs. 100 crore towards the Prime Minister’s ‘Namami Gange’ Project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X