'എന്റെ ജീവിതത്തിലെ അനുഗ്രഹീതമായ നിമിഷം'; ഒടുവിൽ അമൃത ആഗ്രഹിച്ചത് പോലെ തന്നെ സംഭവിച്ചു, കുറിപ്പുമായി താരം
മഹാ കുംഭ മേളയിൽ പങ്കെടുത്ത് ഗായിക അമൃത സുരേഷ്. പുണ്യ സ്നാനം നടത്തുന്നതിന്റെ ചിത്രം താരം പങ്കുവെച്ചു. നേരത്തെ തന്നെ കുംഭ മേളയിൽ പങ്കെടുക്കാനുള്ള ആഗ്രഹം അമൃത വ്യക്തമാക്കിയിരു്നനു. ത്രിവേണി സംഗമത്തിലെ പുണ്യജലത്തിൽ പുണ്യസ്നാനം നടത്തുമ്പോൾ തനിക്ക് വാക്കുകൽക്കതീതമായ ഒരു ഊർജ്ജം അനുഭവപ്പെട്ടെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അമൃത പറഞ്ഞു.
ഓം നമഃ ശിവായ എന്ന ശക്തമായ മന്ത്രോച്ചാരണങ്ങളാൽ ചുറ്റപ്പെട്ട ത്രിവേണി സംഗമത്തിലെ പുണ്യജലത്തിൽ പുണ്യസ്നാനം നടത്തുമ്പോൾ എനിക്ക് വാക്കുകൾക്ക് അതീതമായ ഊർജ്ജം അനുഭവപ്പെട്ടു, ഒരു ഗായിക എന്ന നിലയിൽ ഈ ദിവ്യ സംഗമത്തിൽ എന്റെ ശബ്ദം അർപ്പിക്കുന്നത് അനുഗ്രഹങ്ങൾക്കപ്പുറമുള്ള ഒരു നിമഷമായിരുന്നു.

വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്ത അനുഭവം. ഭക്തിയും പവിത്രമായ സ്പന്ദനങ്ങളും അമ്മ ഗംഗയുടെയും യമുനയുടെയിം സരസ്വതിയുടെയും സാന്നിധ്യവും എന്റെ ആത്മാവിൽ നിറഞ്ഞു. എന്നെ സമ്പൂർണ ആനന്ദത്തിലാക്കി. ഇവിടെ പാടുന്നത്, ഈ പവിത്രമായ ഊർജ്ജത്തിന്റെ ആശ്ലേഷത്തിൽ എനിക്ക് എപ്പോഴെങ്കിലും ആവശ്യപ്പെടാൻ കഴിയുന്നതിലും അപ്പുറമാണ്. എന്റെ ജീവിതത്തിലെ അനുഗ്രഹീതമായ നിമിഷം. ഹര ഹര മഹാ ദേവാ എന്നാണ്, അമൃത കുറിച്ചത്.
ഇന്നാണ് മഹാ കുംഭമേളയുടെ സമാപന ദിവസം. കുംഭ മേള നടക്കുന്നതിന്റെ തുടക്കത്തിൽ തന്നെ അവിടെ പോകണമെന്ന ആഗ്രഹം അമൃത പങ്കുവെച്ചിരുന്നു. കഴിഞ്ഞ തവണ പോയി സ്നാനം ചെയ്യുന്ന വീഡിയയോയും അമൃത പങ്കുവെച്ചിരുന്നു. ഇത്തവണ പോകണമെന്നാണ് ആഗ്രഹം എന്നും പോകാൻ കഴിയുമോ എന്ന് അറിയില്ലെന്നും അമൃത പറഞ്ഞിരുന്നു,
കഴിഞ്ഞ തവണപോയത് ദിവ്യമായ ആത്മീയ അനുഭവമായിരുന്നു. ഇത്തവണയും അവിടെ പോകാൻ ആഗ്രഹിക്കുന്നു. പക്ഷേ അമിതമായ ജനക്കൂട്ടവും കഴിഞ്ഞ പ്രാവശ്യം തിക്കിലും തിരക്കിലും പെട്ട അനുഭവവും മനസ്സിലുള്ളതിനാൽ പോകുന്നത് സാധ്യമാകുമോ എന്നറിയില്ല. ദൈവം അനുഗ്രഹിച്ചാൽ ഞാൻ വീണ്ടും അവിടെ എത്തും എന്നാണ് അമൃത കുറിച്ചിരുന്നത്.
ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ കുംഭ മേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നിരവധി സെലിബ്രിറ്റികളും മഹാ കുംഭ മേളയിൽ എത്തിയിരുന്നു. ഇതുവരെ 63 കോടിയിലേറെ പേരാണ് മഹാ കുംഭ മേളയിൽ പുണ്യ സ്നാനം ചെയ്തത്.
മഹാ കുംഭ മേളയുടെ അവസാന ദിവസമായ ഇന്ന് ആളുകൾ ഒരുപാട് എത്തുമെന്നതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്.












Click it and Unblock the Notifications