കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020ല്‍ ഒരു ദുരന്തം സംഭവിക്കുമെന്ന് പ്രവചിച്ചിരുന്നു... കൊറോണയില്‍ അമൃതാനന്ദമയിയുടെ സന്ദേശം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ രാജ്യത്താകെ പടരുന്നതിനിടെ സന്ദര്‍ശകരെ കാണുന്നത് അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി അമൃതാനന്ദമയീ. 2020ല്‍ എന്തോ ദുരന്തം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നതായി ഇവര്‍ പറയുന്നു. കൊറോണ ബോധവത്കരണത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. 2002ല്‍ കൊറോണ പോലുള്ള മഹാരോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ ലോകത്ത് സംഭവിക്കുമെന്ന് അമൃതാനന്ദമയീ മുന്നറിയിപ്പ് നല്‍കിയിരുന്നതായും കുറിപ്പില്‍ പറയുന്നു.

1

അന്ന് മുതല്‍ ഓം ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം നിത്യേന ജപിക്കാന്‍ തുടങ്ങിയിരുന്നു. 2020ല്‍ എന്തോ ഒരു ദുരന്തം സംഭവിക്കുമെന്ന് മനസ്സിലാക്കിയതോടെ പ്രത്യേക ധ്യാനം ലോക സമാധാനത്തിനായി ആരംഭിച്ചിരുന്നതായും ഇവര്‍ കുറിപ്പില്‍ പറയുന്നു. കൊവിഡ് 19 മൂലമുണ്ടായ അവസ്ഥകളെ അതിജീവിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ശക്തമായി പ്രാര്‍ത്ഥിക്കുകയും വേണം. ആശ്രമത്തിന് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിര്‍ദേശം ലഭിച്ചിരുന്നു. അത് കൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിന്തുടരേണ്ടതുണ്ടെന്നും കുറിപ്പില്‍ പറഞ്ഞു.

എല്ലാവരും ഈ അവസ്ഥയുടെ വ്യാപ്തി ഉള്‍ക്കൊണ്ട് സഹകരിക്കണം. നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാം. മരണത്തെ പോലും അമൃതാനന്ദമയിക്ക് ഭയമില്ല. അവസാനം ശ്വാസം വരെ ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്നതാണ് തന്റെ ആഗ്രഹം. കഴിഞ്ഞ 45 വര്‍ഷമായി അമൃതാനന്ദമയിയുടെ ഒരു പരിപാടി പോലും റദ്ദാക്കേണ്ടി വന്നിട്ടില്ല. പക്ഷേ ഇപ്പോള്‍ അധികൃതരുടെ നിര്‍ദേശങ്ങല്‍ പാലിക്കേണ്ടത് ഉത്തരവാദിത്വമാണെന്നും കുറിപ്പില്‍ ഇവര്‍ പറയുന്നുണ്ട്.

ഒരു തീവ്രവാദി വീടിന് പുറത്ത് കാത്തിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. എപ്പോള്‍ വാതില്‍ തുറന്ന് പുറത്ത് വന്നാലും അത് നമ്മെ ആക്രമിച്ചേക്കും. ഈ അവസ്ഥയില്‍ മുന്‍കരുതല്‍ സ്വീകരിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകണമെന്നും അമൃതാനന്ദമയിയൂടെ സന്ദേശത്തില്‍ പറയുന്നുണ്ട്. വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തില്‍ നിന്ന് ഓടി രക്ഷപ്പെടരുതെന്നാണ് വേദങ്ങള്‍ നമ്മെ പഠിപ്പിച്ചത്. എന്നാല്‍ കൊറോണയ്ക്ക് മുമ്പില്‍ നമുക്ക് അത് സാധിക്കില്ല. തീവ്രവാദിയെ പോലെയാണ് കൊറോണ വൈറസും. ഈ സാഹചര്യത്തില്‍ നമുക്ക് ജാഗ്രത പുലര്‍ത്തുകയാണ് ചെയ്യേണ്ടത്.

Recommended Video

cmsvideo
3 things to do to prevent corona virus | Oneindia Malayalam

ഇന്ത്യയിലേക്ക് വരുന്നവരും ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവരും വേണ്ട മുന്‍കരുതലുകള്‍ എടുക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. വിമാനങ്ങളില്‍ കൊറോണ ബാധിതര്‍ ഉണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്കും പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മനുഷ്യന്‍ സ്വാര്‍ത്ഥതയോടെ പ്രകൃതിയോട് ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ മഹാരോഗത്തിന്റെ രൂപത്തില്‍ നമുക്ക് ലഭിക്കുന്നതെന്നും അമൃതാനന്ദമയി കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്ത് കൊറോണയില്‍ രണ്ടാമത്തെ മരണം... ദില്ലിയില്‍ ചികിത്സയിലിരുന്ന 69കാരി മരിച്ചു!!രാജ്യത്ത് കൊറോണയില്‍ രണ്ടാമത്തെ മരണം... ദില്ലിയില്‍ ചികിത്സയിലിരുന്ന 69കാരി മരിച്ചു!!

English summary
amrithananathamayi on coronavirus precautions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X