കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ പുരുഷന് കയറാമെങ്കിൽ എന്തുകൊണ്ട് സ്ത്രീക്ക് കയറിക്കൂടാ? അമൃതാനന്ദമയിയുടെ വാക്കുകൾ വൈറൽ

Google Oneindia Malayalam News

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു മാതാ അമൃതാനന്ദമയി. ചടങ്ങ് ഉദ്ഘാടനം ചെയ്തതും മാതാ അമൃനാനന്ദമയി ആയിരുന്നു. ക്ഷേത്രാചാരങ്ങളിൽ കലർപ്പ് പാടില്ലെന്നും ശബരിമലയിലെ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും മാതാ അമൃതാനന്ദമയി പ്രസംഗിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങിയ ശബരിമല കർമസമിതിയുടെ രക്ഷാധികാരികളിൽ ഒരാൾ കൂടിയാണ് മാതാ അമൃതാനന്ദമയി. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലെന്ന് ആവർത്തിച്ച് പറഞ്ഞ അമൃതാനന്ദമയിയുടെ മുൻ നിലപാട് ഇതായിരുന്നില്ല. മുൻ നിലപാടിൽ നിന്നും പാടെ വ്യതിചലിച്ചാണ് പുത്തരിക്കണ്ടത്തെ അയ്യപ്പഭക്ത സംഗമത്തിൽ അയ്യപ്പന് ജയ് വിളിച്ചത്. സ്ത്രീ പ്രവേശനത്തെ കാരണ സഹിതം അമൃതാനന്ദമയി പിന്തുണയ്ക്കുന്നതിൻ‌റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ബാലഭാസ്കറുമായി 14 വർഷത്തെ അടുപ്പം; അദ്ദേഹത്തിന്റെ ഡ്രൈവറല്ല, നിരപരാധിത്തം തെളിയിക്കുമെന്ന് അർജുൻബാലഭാസ്കറുമായി 14 വർഷത്തെ അടുപ്പം; അദ്ദേഹത്തിന്റെ ഡ്രൈവറല്ല, നിരപരാധിത്തം തെളിയിക്കുമെന്ന് അർജുൻ

ദൗർഭാഗ്യകരം

ദൗർഭാഗ്യകരം

പ്രതിഷ്ഠാ സങ്കൽപ്പങ്ങളെ അവഗണിക്കരുത്. ടാങ്കിൽ വളരുന്ന മത്സ്യവും സമുദ്രത്തിൽ വളരുന്ന മത്സ്യവും തമ്മിൽ വ്യത്യാസമുണ്ട്. ജലത്തിലും മത്സ്യത്തിലും ഈശ്വര സാന്നിധ്യം ഉണ്ടെങ്കിലും രീതികൾ വ്യത്യസ്തമാണ്. അയ്യപ്പൻ പറഞ്ഞത് പ്രകാരമാണ് ശബരിമലയിലെ ആചാരങ്ങൾ. അതിന് മാറ്റം വരുത്തിയാൽ മൂല്യങ്ങൾ നഷ്ടമാകും. ശബരിമലയിലെ ദേവസങ്കൽപ്പങ്ങളെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാലാണ് ഇങ്ങനെയൊരു വിധി സുപ്രീം കോടതിയിൽ നിന്നുണ്ടായതെന്നും മാതാ അമൃതാനന്ദമയി അയ്യപ്പഭക്തസംഗമത്തിൽ പറഞ്ഞു.

 2007ൽ പറഞ്ഞത്

2007ൽ പറഞ്ഞത്

എന്നാൽ 2007ൽ ശബരിമല സ്ത്രീ പ്രവേശനം ചർച്ചയായപ്പോൾ അമൃതാനന്ദമയിയുടെ നിലപാട് ഇതായിരുന്നില്ല. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് അവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ മുൻനിര പത്രങ്ങളടക്കം ഇത് പ്രസിദ്ധീകരിച്ചിരുന്നു.

 വാർത്ത ഇങ്ങനെ

വാർത്ത ഇങ്ങനെ

2007 ഓഗസ്റ്റ് 25ന് മലയാള മനോരമ തിരുവനന്തപുരം എഡീഷനിൽ "ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം: അമ്മ'' എന്ന തലക്കെട്ടോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. വിശ്വാസമുള്ളവർക്കെല്ലാം ക്ഷേത്രപ്രവേശനം നൽകണം: അമ്മ എന്ന തലക്കെട്ടോടെ മാതൃഭൂമിയിലും വാർത്ത വന്നിരുന്നു.

 പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ?

പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ?


ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചാൽ എന്താണ് കുഴപ്പമെന്ന് മാതാ അമൃതാനന്ദമയി. പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലെ? എങ്കിൽ പുരുഷന് കയറാം പ്രസവിച്ച സ്ത്രീക്ക് കയറാനാകില്ല എന്ന് പറയുന്നത് അധർമ്മമല്ലെ? സ്ത്രീ പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കൽപ്പമെന്നും അമൃതാനന്ദമയി പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.

മാറ്റം നല്ലതാണ്

മാറ്റം നല്ലതാണ്

ആദ്യ കാലത്ത് മലയും കാടും മൃഗങ്ങളുമൊക്കെയുള്ള സ്ഥലത്ത് പോകാനുള്ള പ്രയാസം കൊണ്ടാകും സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാതിരുന്നത്. മാറിയ സ്ഥിതിയിൽ മാറ്റം നല്ലതാണ്. ക്ഷേത്രങ്ങളിൽ വിശ്വാസികളെയെല്ലാം കയറ്റണമെന്നാണ് തന്റെ സങ്കൽപ്പമെന്നും അമൃതാനന്ദമയി പറഞ്ഞിരുന്നതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

സ്ത്രീ പുരുഷ ഭേദമില്ല

സ്ത്രീ പുരുഷ ഭേദമില്ല

തന്റെ ഈശ്വര സങ്കൽപ്പത്തിൽ സ്ത്രീ പുരുഷ ഭേദമില്ല. വന്യമൃഗങ്ങൾ നിറഞ്ഞ കാടായതിനാലാകാം പണ്ടു കാലത്ത് ശബരിമലയിലേക്ക് സ്ത്രീകൾ കയറാതിരുന്നത്. പുരുഷന് കയറാമെങ്കിൽ സ്ത്രീകൾക്കും ശബരിമലയിൽ കയറാമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞതായി മാതൃഭൂമി പത്രവും റിപ്പോർട്ട് ചെയ്തിരുന്നു.

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി

2007ലെ നിലപാടുകൾക്ക് വിരുദ്ധമായി ശബരിമലയിൽ യുവതി പ്രവേശനം പാടില്ലെന്ന നിലപാടാണ് അയ്യപ്പഭക്ത സംഗമത്തിൽ മാതാ അമൃതാനന്ദമയി സ്വീകരിച്ചത്. ഈശ്വരന് മുമ്പിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ല. എന്നാൽ ക്ഷേത്രാചാരങ്ങളിൽ കലർപ്പ് പാടില്ല, തലമുറകളായി പിന്തുടരുന്ന ക്ഷേത്രാചാരങ്ങൾ വിശുദ്ധമായി പാലിക്കപ്പെടണം. തന്ത്രിയും പൂജാരികളും ഭക്തരും കൂടിയാലോച്ചിച്ച് ശബരിമലയുടെ കാര്യങ്ങൾ തീരുമാനിക്കണമെന്നും അമൃതാനന്ദമയി പറഞ്ഞു.

 ഗവേഷണം നടത്തുന്നു

ഗവേഷണം നടത്തുന്നു

പതിനഞ്ച് വർഷമായി മണ്ഡലകാല സീസണിൽ ആശുപത്രികൾ കേന്ദ്രീകരിച്ച് താനൊരു ഗവേഷണം നടത്തുന്നുണ്ടെന്നും അയ്യപ്പഭക്ത സംഗമത്തിൽ അമൃതാനന്ദമയി വെളിപ്പെടുത്തിയിരുന്നു. എല്ലാ സീസൺ സമയത്തും എല്ലാ ആശുപത്രികളിലേക്കും താൻ ആളെ അയയ്ക്കും. ശബരിമല തീർത്ഥാടന സമയത്ത് ആശുപത്രികളിൽ മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ രോഗികൾ കുറവാണെന്നും കണ്ടെത്തിയതായും അമൃതാനന്ദമയി വെളിപ്പെടുത്തി.

രോഗികൾ കുറയാൻ കാരണം

രോഗികൾ കുറയാൻ കാരണം

മണ്ഡലകാലം ആരംഭിക്കുന്നത് മുതൽ ആളുകൾ മദ്യപിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ചീത്തവാക്കുകൾ വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ഠിക്കുന്നു. ഇവയൊക്കെയാണ് രോഗികളുടെ എണ്ണത്തിൽ കുറവു വരാനുണ്ടായ സാഹചര്യമെന്നാണ് അമൃതാനന്ദമയിയുടെ നിഗമനം

English summary
mata amritanandamayi supported sabarimala woman entry in the past, news paper reports as evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X