ശബരിമലയില്‍ സ്ത്രീകള്‍ എത്തണമെന്ന് അമൃതാനന്ദമയി ആഗ്രഹിയ്ക്കുന്നുവോ? ഈ പ്രതികരണം അര്‍ത്ഥമാക്കുന്നത്
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് അമൃതാനന്ദമയിയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആചാരങ്ങള്‍ പാലിയ്ക്കണമെന്നാണ് അമൃതാനന്ദമയി പറയുന്നത്. ആചാരങ്ങള്‍ പാലിയ്ക്കപ്പെടുമ്പോള്‍ തന്നെ പുതുമയെ ഉള്‍ക്കൊള്ളാനും മതങ്ങള്‍ തയ്യാറാകണമെന്നും അമൃതാനന്ദമയി കോഴിക്കോട്ട് പറഞ്ഞു.
സ്ത്രീകളെ ഏതെങ്കിലും രീതിയില്‍ അകറ്റി നിര്‍ത്തുന്നതിനോട് യോജിപ്പില്ല. സ്ത്രീകള്‍ പൂജന നടത്തിയ പാരമ്പര്യമാണ് നമുക്കുള്ളത്. അതിനാലാണ് താനും പൂജ നടത്തുന്നതെന്നും അമൃതാനന്ദമയി. സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് വിവാദം കത്തിനില്‍ക്കുമ്പോള്‍ അതീവ ശ്രദ്ധയോടെയായിരുന്നു അമൃതാനന്ദമയിയുടെ പ്രതികരണം.

എങ്ങും തൊടാതെ...
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് ഏറെ അവ്യക്തമായ പ്രതികരണമാണ് അമൃതാനന്ദമയി നടത്തിയത്

തുടരട്ടേ
നിലനില്‍ക്കുന്ന ആചാരങ്ങള്‍ തന്നെ ശബരിമലയില്‍ തുടരട്ടേ എന്നാണ് അമൃതാനന്ദമയി പറയുന്നത്

അകറ്റി നിര്‍ത്തരുത്
നിലനില്‍ക്കുന്ന ആചാരങ്ങള്‍ ശബരിമലയില്‍ തുടരട്ടേ എന്ന് പറയുമ്പോഴും സ്ത്രീകളെ ഏതെങ്കിലും രീതിയില്‍ അകറ്റി നിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും അമൃതാനന്ദമയി പറയുന്നു

പുതുമയെ ഉള്‍ക്കൊള്ളണം
ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ പിന്തുടരുമ്പോള്‍ തന്നെ പുതുമയെ ഉള്‍ക്കൊള്ളണം.

കോഴിക്കോട്
കോഴിക്കോട്ട് വച്ചാണ് അമൃതാനന്ദമയി ഇത്തരത്തില്‍ പ്രതികരിച്ചത്

ശ്രദ്ധയോടെ
വിവാദ വിഷയമാണെന്നിരിയ്‌ക്കെ അതീവ ശ്രദ്ധയോടെയായിരുന്നു പ്രതികരണം

പറയുന്നില്ല...
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിയ്ക്കാന്‍ അനുവദിയ്ക്കണോ എന്നതിന് കൃത്യമായ മറുപടി ആള്‍ദൈവം നല്‍കുന്നില്ല

മാറ്റം വേണം
പുതുമയെ ഉള്‍ക്കൊള്ളാന്‍ മതങ്ങള്‍ തയ്യാറാകണം എന്ന പ്രതികരണത്തിലൂടെ വിഷയത്തില്‍ തനിയ്ക്ക് കടുത്ത എതിര്‍പ്പില്ലെന്ന് അമൃതാനന്ദമയി പറയാതെ പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications