ചികിത്സാപിഴവ്: അമൃത ആശുപത്രി 19 ലക്ഷം നല്‍കണം
കൊച്ചി: ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. 19 ലക്ഷം രൂപയാണ് ആശുപത്രി അധികൃതര്‍ മരിച്ചയാളിന്റെ കുടുംബത്തിന് നല്‍കേണ്ടത്.
പാലത്താഴത്തേടത്ത് അഡ്വ സുനില്‍ ആണ് അമൃത ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം മരണപ്പെട്ടത്. തുടര്‍ന്ന് സുനിലിന്റെ കുടുംബം എറണാകുളം ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 2006 ഡിസംബര്‍ 22 ന് ആയിരുന്നു സുനില്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്.

മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരത്തുക നല്‍കണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സുനിലിന്റെ കുടുംബത്തിന് 19 ലക്ഷത്തില്‍ അധികം തുക നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ പരാതിക്കാര്‍ ആവശ്യപ്പെട്ട തുക അംഗീകരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. 52 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് ഉപഭോക്തൃ കോടതി വിധിയില്‍ പറയുന്നത്. ഇന്ത്യാവിഷന്‍ ചാനലിന്‍റെ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.












Click it and Unblock the Notifications