'അവർ ഇത് അറിയുമോയെന്ന് പോലും അറിയില്ല': പഴയ ചിത്രം വൈറല്‍, ബാല അന്ന് പറഞ്ഞതിന്റെ രഹസ്യം ഇതായിരുന്നോ?
നടന്‍ ബാലയ്ക്കും മുന്‍ഭാര്യ അമൃതയ്ക്കുമൊപ്പം ഒരു പെണ്‍കുട്ടി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ആ ചെറിയ പെണ്‍കുട്ടി ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകിലയാണെന്നാണ് പലരും അവകാശപ്പെടുന്നത്. ഈ അവകാശവാദത്തിന് ശക്തിപകരുന്ന തരത്തിലുള്ള രൂപസാദൃശ്യം കോകിലയ്ക്കും ചിത്രത്തിലെ പെണ്‍കുട്ടിക്കുമുണ്ട്.
ഏതാനും നാളുകള്‍ക്ക് മുമ്പ് ബാല നല്‍കിയ ഒരു അഭിമുഖത്തിലെ പ്രതികരണവും ആ പെണ്‍കുട്ടി കോകിലയാണെന്ന് ഉറപ്പിക്കുന്നതിലേക്കുള്ള സൂചനയാണ്. 'കേരളം ഞെട്ടുന്ന ഒരു ഫോട്ടോ എന്റെ കയ്യിലുണ്ട്' എന്നായിരുന്നു ബാല അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞത്. ബാല അന്ന് സംസാരിച്ചത് ഈ ഒരു ഫോട്ടോയെ കുറിച്ച് ആയിരിക്കാമെന്നാണ് പ്രചരിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് വിവി ഹിയർ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന വിവേക് പറയുന്നത്.

ഇതിന് അകത്ത് ആർക്കാണ് വിധിച്ചതെന്ന് നോക്കെന്നും ബാല അന്ന് പറയുന്നുണ്ട്. തന്റെ സ്വത്തുക്കള്‍ നേടാന്‍ ഭാഗ്യം ചെയ്തത് കോകിലയാണെന്ന രീതിയിലാണ് കോകില സംസാരിക്കുന്നത്. കോകില തന്റെ മുറപ്പെണ്ണാണ് എന്നാണ് ബാല നേരത്തെ പറഞ്ഞിരുന്നത്. എന്തായാലും പണ്ട് മുതല്‍ തന്നെ ബാലയുമായി വളരെ അടുത്ത ബന്ധം കോകിലയ്ക്ക് ഉണ്ടായിരുന്നു. അക്കാര്യത്തില്‍ ബാല പറയുന്നത് സത്യമാണെന്നും യൂട്യൂബർ പറയുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി ബാല എല്ലാത്തില്‍ നിന്നും വിട്ടുമാറി നില്‍ക്കുകയാണ്. പുതിയ വീടൊക്കെ വാങ്ങിച്ച് ഫോട്ടോസൊക്കെ ഇടുന്നത് കാണാന്‍ സാധിക്കും. ഇനിയെങ്കിലും ബാല എല്ലാം നിർത്തിയില്ലെങ്കില്‍ നാട്ടുകാർ തന്നെ വന്ന് ചീത്ത വിളിക്കേണ്ട അവസ്ഥയിലേക്ക് എത്തും. ആ രീതിയിലായിരുന്നു പ്രവർത്തികള്‍. ഈ അടുത്തുണ്ടായ പല കാര്യങ്ങളും നമുക്ക് ഓർമ്മയുണ്ടാകും.
പണ്ട് മുതല്‍ തന്നെ കോകില ബാലയെ കെട്ടണമെന്ന് പറഞ്ഞ് നടന്നിരുന്നതായും ബാല പറയുന്നുണ്ട്. തന്റെ കാര്യങ്ങളൊക്കെ വെച്ച് ഡയറി എഴുതും, 2018 ല്‍ ഒരു കവിത രചിച്ചിരുന്നുവെന്നും താരം തന്നെ വ്യക്തമാക്കി. അമൃതയ്ക്ക് ഈ ഒരു വിഷയം അറിയാമായിരുന്നോയെന്ന് എനിക്ക് അറിയില്ല. ഇതേക്കുറിച്ചൊന്നും അവർ എവിടേയും പ്രതികരിക്കുന്നില്ല. ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോയെക്കുറിച്ച് അവർ അറിയുമോയെന്ന് പോലും അറിയില്ല.
ആരായാലും ഇപ്പോള്‍ എന്ത് ഉദ്ദേശത്തോടെയാണ് ഈ ഫോട്ടോ പുറത്തുവിട്ടതെന്ന് അറിയില്ല. എന്തെങ്കിലും വിവാദമാണോ ഇതിലൂടെ ഉദ്ധേശിക്കുന്നതൊന്നും പറയാന്‍ കഴിയില്ല. വീട്ടിലേക്ക് ആരോ അതിക്രമിച്ച് കയറിയെന്ന സംഭവത്തില്‍ ഉള്‍പ്പെടെ വ്യക്തയില്ലാത്ത രീതിയിലാണ് ബാല സംസാരിക്കുന്നതെന്നും വിവി കൂട്ടിച്ചേർക്കുന്നു.
അതേസമയം, ബാലയ്ക്കെതിരെ ഉയരുന്ന വിമർശനകളും നെഗറ്റീവ് കമന്റുകളുമെല്ലാം തന്നെ ബാധിക്കുന്നുണ്ടെന്ന് കോകില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിലർ വായില്‍ തോന്നുന്നതൊക്കെ വിളിച്ച് പറയുകയാണ്. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. കാരണം അതിന്റെ സത്യാവസ്ഥ എനിക്ക് അറിയാം. ബാല പറഞ്ഞാലോ അതൊക്കെ ആളുകൾക്ക് മനസിലാകു, പക്ഷെ അദ്ദേഹം അതൊന്നും വെളിപ്പെടുത്താൻ തയ്യാറാകില്ലെന്നുമായിരുന്നു കോകില പറഞ്ഞത്.
വിവാഹ ശേഷം കൊച്ചിയോട് വിട പറഞ്ഞ ബാല ഇപ്പോള്‍ വൈക്കത്താണ് താമസം. കായല്‍ തീരത്തുള്ള മനോഹരമായ വീടിന്റെ വിശേഷങ്ങള്‍ ബാല തന്റെ ഫേസ്ബുക്ക് പേജിലുടെ പുറത്തുവിടാറുണ്ട്. ബാല ഉടൻ സംവിധാനം ചെയ്യാൻ പോകുന്ന ഒരു ചിത്രം ഷൂട്ട് ചെയ്യാനും ബാലയ്ക്കും ഭാര്യയ്ക്കും താമസിക്കാനുമായിട്ടാണ് ഈ വീട് വാങ്ങിയതെന്നാണ് സുഹൃത്തും ഫോട്ടോഗ്രാഫറുമായ ശാലു പേയാട് വ്യക്തമാക്കിയത്.












Click it and Unblock the Notifications