സന്ദീപാനന്ദ ഗിരിയോട് ചൂലെടുത്ത് അമ്മ ഭക്തര്‍
കോഴിക്കോട്: അമൃതാനന്ദമയിക്കെതിരെ പ്രതികരിച്ച സ്വാമി സന്ദീപാനന്ദ ഗിരിക്ക് നേരെ അമ്മ ഭക്തരുടെ ആം ആദ്മി മോഡല്‍ പ്രതിഷേധം. ചൂലും കയ്യിലേന്തിയാണ് അമൃതാനന്ദമിയുടെ ഭക്തരായ സ്ത്രീകള്‍ സന്ദീപാനന്ദഗിരിക്കെതിരെ പ്രതിഷേധിച്ചത്.
കോഴിക്കോട് അഴകൊടി ക്ഷേത്രത്തില്‍ ഭാഗവത തത്വവിചാര യജ്ഞത്തില്‍ പ്രഭാഷണം നടത്തവെയാണ് ഒരു സംഘം സ്ത്രീകള്‍ ചൂലുമായി സദസ്സിലെത്തിയത്. ഇവര്‍ക്കൊപ്പം കുറച്ച് പുരുഷന്‍മാരും ഉണ്ടായിരുന്നു.

ചൂലുമായെത്തിയ സ്ത്രീകളെ കണ്ടപ്പോള്‍ 'ഇതെന്താ ആം ആദ്മിയാണോ' എന്നായിരുന്നു സന്ദീപീനന്ദഗിരിയുടെ പ്രതികരണം. ചൂല്‍ നിലത്തിട്ട് സദസ്സിലിരുന്ന പ്രഭാഷണം കേള്‍ക്കാനും സന്ദീപാനന്ദ ഗിരി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
ഇതിനിടെ സ്ത്രീകള്‍ക്കൊപ്പം വന്ന പുരുഷന്‍മാര്‍ കയ്യേറ്റ ശ്രമവും തുടങ്ങി. ഇടക്ക് അസഭ്യ വര്‍ഷവും ഉണ്ടായി. പ്രതിഷേധത്തില്‍ ആദ്യം അമ്പരന്നുപോയ സംഘാടകര്‍ പിന്നീട് പ്രശ്‌നക്കാരെ പുറത്തേക്ക് മാറ്റി. ഇതിനിടെ അമ്മ ഭക്തരും പ്രഭാഷണം കേള്‍ക്കാനെത്തിയവരും തമ്മില്‍ വാക്‌പോരും നടക്കുന്നുണ്ടായിരുന്നു.ഒടുവില്‍ സംഘാടകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി.
അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ പുസ്തകം വിവാദമായ സാഹചര്യത്തിലാണ് സ്ന്ദീപാനന്ദ ഗിരി ആശ്രമത്തിനെതിരെ പ്രതികരിച്ചത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications