കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃാതനന്ദമയിയ്ക്ക് 62-ാം പിറന്നാള്‍; മുഖ്യാതിഥി ബിജെപിയുടെ അമിത് ഷാ!

Google Oneindia Malayalam News

കൊല്ലം: മാതാ അമൃതാനന്ദമയിക്ക് സെപ്തംബര്‍ 27 ന് 62 വയസ്സ് തികയുകയാണ്. കൊല്ലത്തെ അമൃതപുരിയില്‍ വന്‍ ആഘോഷമാണ് സംഘടിപ്പിയ്ക്കുന്നത്. ആയിരക്കണക്കിന് ഭക്തരാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണ് ഇത്തവണത്തെ പിറന്നാള്‍ ആഘോഷത്തിലെ പ്രധാന അതിഥി. ഇതിനെ രാഷ്ട്രീയ മായി കാണുന്നവരും ഉണ്ട്. മഠത്തിന്റെ രാഷ്ട്രീയ നിലപാട് തെളിയിയ്ക്കുന്നതാണ് അമിത് ഷായെ മുഖ്യാതിഥിയാക്കിയെന്നാണ് ആക്ഷേപം.

എന്നാല്‍ അമിത് ഷാ മാത്രമല്ല കേട്ടോ പിറന്നാള്‍ ആഘോഷത്തിനെത്തുന്നത്. വേറേയും ചിലരുണ്ട്....

62-ാം പിറന്നാള്‍

62-ാം പിറന്നാള്‍

മാതാ അമൃതാനന്ദമയിയുടെ 62-ാം പിറന്നാളാണ് സെപ്തംബര്‍ 27 ന് ആഘോഷിയ്ക്കുന്നത്. വിപുലമായ ചടങ്ങുകളാണ് കൊല്ലം അമൃതപുരിയില്‍ ഒരുക്കിയിട്ടുള്ളത്.

അമിത് ഷാ

അമിത് ഷാ

ബിജെപി അധ്യക്ഷനായ അമിത് ഷാ ആണ് മുഖ്യാതിഥി. ഇത് ഇപ്പോള്‍ തന്നെ പലരും വിവാദമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

അമിത് ഷാ മാത്രമല്ല...

അമിത് ഷാ മാത്രമല്ല...

അമിത് ഷാ മാത്രമല്ല പരിപാടിയില്‍ പങ്കെടുക്കുന്നത്. വിഎച്ച്പി നേതാവ് അശോക് സിംഗാളും ഉണ്ട്.

തെറ്റിദ്ധരിയ്ക്കണ്ട

തെറ്റിദ്ധരിയ്ക്കണ്ട

ബിജെപി-ഹിന്ദു നേതാക്കളെ മാത്രമാണ് പിറന്നാള്‍ ആഘോഷത്തിന് ക്ഷണിച്ചതെന്ന് തെറ്റിദ്ധരിയ്ക്കണ്ട. സംസ്ഥാന ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖര്‍ക്കും ക്ഷണമുണ്ട്.

സമൂഹ വിവാഹം

സമൂഹ വിവാഹം

അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നിര്‍ധനരായ 54 പെണ്‍കുട്ടികളുടെ വിവാഹവും നടത്തുന്നുണ്ട്.

സൗജന്യ ഭക്ഷണം

സൗജന്യ ഭക്ഷണം

പിറന്നാള്‍ ദിനത്തില്‍ സൗജന്യ ഭക്ഷണ വിതരണവും ഉണ്ട്. ഭക്ഷണ വിതരണത്തിനായി നൂറിലധികം കൗണ്ടറുകളാണ് തുറന്നിട്ടുള്ളത്.

അതീവ സുരക്ഷ

അതീവ സുരക്ഷ

പിറന്നാള്‍ ആഘോഷം നടക്കുന്നത് അതീവ സുരക്ഷാ ഏര്‍പ്പാടുകള്‍ക്ക് നടുവിലാണ്. 2500 പോലീസുകാരെയാണ് ഈ പരിപാടിയ്ക്ക് വേണ്ടി മാത്രം വിന്യസിച്ചിട്ടുള്ളത്.

കണ്‍ട്രോള്‍ റൂം

കണ്‍ട്രോള്‍ റൂം

അമൃത എന്‍ജിനീയറിംഗ് കോളേജിന്റെ മുറ്റത്തെ വലിയ പന്തലില്‍ വച്ചാണ് ചടങ്ങുകള്‍. ഇവിടെ പോലീസിന്റെ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

English summary
Amruthanandamayi celebrates her 62 nd birthday. BJP President Amit Shah is the chief guest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X