അമ്മയ്ക്ക് നോബല്‍ സമ്മാനം നല്‍കണം;മെത്രാപ്പൊലീത്ത
തൃശ്ശൂര്‍: മാതാ ആമൃതാനന്ദമയിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് ക്രിസ്ത്യന്‍ മത പുരോഹിതന്‍. സമാധാനത്തിന്റെ സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ അമൃതാനന്ദമയിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് പൗരസ്ത്യ കല്‍ദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാര്‍ അപ്രേം പറഞ്ഞു. അയ്യന്തോള്‍ പഞ്ചിക്കല്‍ ബ്രഹ്മസ്ഥാനത്ത് നടക്കുന്ന അമൃതോത്സവത്തില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരെക്കുറിച്ച് ചിന്തിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുക എന്നുള്ളത് ദൈവത്തിന്റെ സന്ദേശമാണ്. അമൃതാനന്ദമയി ദൈവത്തിന്റെ സന്ദേശം നടപ്പിലാക്കുന്നയാളാണ്. മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടിയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. എന്നാല്‍ പോലും ലോകം അവരെ അംഗീകരിയ്ക്കുന്നു.

മാതാ അമൃതനാന്ദമയിക്ക് ഹാരാര്‍പ്പണം നടത്തുകയും ചെയ്തു പുരോഹിതന്‍. അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ തന്റെ പുസ്തകത്തിലൂടെ മഠത്തിനെതിരെയും അമൃതാനന്ദമയിക്കെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. അമൃതാനന്ദമയിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് മാര്‍ അപ്രേം അമൃതാനന്ദമയിലെ അനുകൂലിച്ച് രംഗത്തെത്തിയത്.












Click it and Unblock the Notifications