Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതാനന്ദമയി കാണാനെത്തി; മോഹന്‍ലാലിന്റെ ശസ്ത്രക്രിയ നീട്ടി

കൊച്ചി: വലതുകാലിന്റെ വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നടന്‍ മോഹന്‍ലാലിനെ അമൃതാനന്ദമയി സന്ദര്‍ശിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് മോഹന്‍ലാലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയ വേണ്ടിവരും എന്ന നിഗമനത്തിലായിരുന്നു ഡോക്ടര്‍മാര്‍. ആശുപത്രിയിലായ മോഹന്‍ലാലിനെ കാണാന്‍ അമൃതാനന്ദമയിയും നേരിട്ടെത്തി. അമൃതാനന്ദമയിയുടെ ഭക്തനാണ് ലാല്‍.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മോഹന്‍ലാലിനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. എല്ലുകള്‍ക്കിടയിലെ കശേരുക്കള്‍ക്ക് സംഭവിച്ച തേയ്മാനമാണ് മോഹന്‍ലാലിനെ ആശുപത്രിയിലെത്തിച്ചത്. ഇതിന് മുന്‍പും ഇതേ പ്രശ്‌നം കാരണം മോഹന്‍ലാലിന് ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്. ഫിസിയോ തെറാപ്പിയും കര്‍ക്കടക ചികിത്സയും പരീക്ഷിച്ച ശേഷമാണത്രെ ലാല്‍ അമൃത ആശുപത്രിയിലെത്തിയത്.

mohanlal-amrutha

മോഹന്‍ലാല്‍ എത്തുന്നു എന്നറിഞ്ഞ് ആശുപത്രി അധികൃതര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മോഹന്‍ലാലിനെ പരിശോധിക്കുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു. ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിനിടെയാണ് മോഹന്‍ലാലിനെ കാണാന്‍ അമൃതാനന്ദ മയി എത്തിയത്. രോഗവിവരങ്ങള്‍ അന്വേഷിച്ച അമൃതാനന്ദമയി ലാലിനെ ആശ്വസിപ്പിച്ചു.

കടുത്ത അമൃതാനന്ദമയീ ഭക്തനാണ് മോഹന്‍ലാല്‍. അമൃത മഠത്തിലെ ശിഷ്യയായിരുന്ന ഗെയ്ല്‍ ട്രെഡ്വെലിന്റെ പുസ്തകം വിവാദമായ സമയത്ത് അമൃതാനന്ദമയിയെ പരസ്യമായി പിന്തുണച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വെച്ച് അമൃതാനന്ദമയിയെ സന്ദര്‍ശിച്ച് മോഹന്‍ലാല്‍ ചിത്രം ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+