കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്കാര്‍ നോമിനേഷന്‍ നേടിയ ജല്ലിക്കെട്ടിന് ആദരവുമായി അമുലിന്‍റെ ഡൂഡിള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട പുരസ്കാരങ്ങള്‍ നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടെന്ന ചിത്രം മലയാളികളുടെ അഭിമാനം ഉയര്‍ത്തിക്കൊണ്ട് 93-ാമത് ഒസ്കാര്‍ പുരസ്കാരത്തിന് ഇന്ത്യയുടെ നോമിനേഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മികച്ച വിദേശ ഭാഷാ ചിത്രത്തിലേക്കാണ് ജല്ലിക്കെട്ടിന് നോമിനേഷന്‍. ഈ നേട്ടം കൈവരിച്ച ജല്ലിക്കെട്ടിന് ആദരവുമായി ഇപ്പോള്‍ അമുലും രംഗത്തെത്തിയിരിക്കുകയാണ്.

അമുലിന്റെ ഡൂഡില്‍

അമുലിന്റെ ഡൂഡില്‍

അമുലിന്റെ ഡൂഡിലാണ് 'ജല്ലിക്കട്ടി'ന് ആദരം അർപ്പിച്ചിരിക്കുന്നത്. ജല്ലിഗുഡ് (ജല്ലി നല്ലത്) എന്ന തലക്കെട്ടോടെയാണ് അമുല്‍ ഡൂഡിൽ ട്വിറ്ററിൽ പങ്കു വച്ചിരിക്കുന്നത്. ജല്ലിക്കെട്ടിലെ നായകന്‍ ആന്‍റണി വര്‍ഗീസിനൊപ്പം അമുല്‍ ഗേളും നില്‍ക്കുന്ന ചിത്രമാണ് അമുല്‍ പങ്കുവെച്ചത്. ജല്ലിക്കെട്ടിലെ പോത്തും ഒസ്കാര്‍ ട്രോഫിയും ഡൂഡിലില്‍ ഉണ്ട്.

ഓസ്കാര്‍ ട്രോഫിയില്‍

ഓസ്കാര്‍ ട്രോഫിയില്‍

ഒരു പ്ലേറ്റില്‍ വെണ്ണക്കട്ടിയും കത്തിയുമായി നില്‍ക്കുന്ന അമുല്‍ ഗേളും നായകന്‍ ആന്‍റണിയുമാണ് ഡൂഡിലിലുള്ളത്. ഇരുവരും നോക്കി കൊണ്ടിരിക്കുന്നത് ഓസ്കാര്‍ ട്രോഫിയിലാണ്. വിഖ്യാതമായ പോള്‍ക്ക കുത്തുകളുള്ള സിഗ്നേച്ചര്‍ ഡ്രസിലാണ് അമുല്‍ ഗേള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ കോസ്റ്റ്യൂമായ ലുങ്കിയും ബനിയനും ധരിച്ച് തോളില്‍ കയറും കയ്യില്‍ കത്തിയുമായിട്ടാണ് ആന്‍റ്ണി വര്‍ഗീസ് നില്‍ക്കുന്നത്.

കഥാപത്രങ്ങള്‍

കഥാപത്രങ്ങള്‍

ആന്‍റണി വര്‍ഗീസ് ഉള്‍പ്പടേയുള്ളവര്‍ ഈ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. നോവലിസ്റ്റ് എസ് ഹരീഷിന്‍രെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കി സൃഷ്ടിച്ച ജല്ലിക്കെട്ടിന്‍റെ തിരക്കഥ രചിച്ചത് എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ്. ആന്‍റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസും സാമ്പുമോനും ആണ് ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

14 അംഗ സമിതി

14 അംഗ സമിതി


ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 14 അംഗ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സംവിധായകന്‍ രാഹുല്‍ രാവൈല്‍ അധ്യക്ഷത വഹിച്ച കമ്മിറ്റിയില്‍ അഭിഷേക് ഷാ, അതാണ് ഘോഷ്, സി ഉമാവഹേശ്വരറാവു, ജയേഷ് മോര്‍, കലൈപ്പുലി എസ് താണു, നിരജ് ഷാ, നീരവ് ഷാ, വിജയ് കൊച്ചിക്കാര്‍ തുടങ്ങിയവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍.

ഏപ്രില്‍ മാസത്തേക്ക്

ഏപ്രില്‍ മാസത്തേക്ക്

2021 ഏപ്രില്‍ 25 നാണ് 93-മത് ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്ന പുരസ്കാര പ്രഖ്യാപനം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസത്തേക്ക് മാറ്റുകയായിരുന്നു. രാജീവ് അഞ്ചല്‍-മോഹന്‍ലാല്‍ ചിത്രം ഗുരു, സലാം ബാപ്പു, സലീം അഹമ്മദ്-സലീം കുമാര്‍ ചിത്രം ആദാമിന്‍റെ മകന്‍ അബു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നിന്നും ഓസ്കാര്‍ നോമിനേഷന്‍ ലഭിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്.

എട്ടുകാലി മമ്മുഞ്ഞുമാരെ കേരള ജനത മനസിലാക്കും..യുഡിഎഫ് അല്ല എൽഡിഎഫ്, വായടിപ്പിച്ച് മുഖ്യമന്ത്രിഎട്ടുകാലി മമ്മുഞ്ഞുമാരെ കേരള ജനത മനസിലാക്കും..യുഡിഎഫ് അല്ല എൽഡിഎഫ്, വായടിപ്പിച്ച് മുഖ്യമന്ത്രി

English summary
Amul's doodle in honor of Oscar nominated Lijo Jose Pellissery movie Jallikettu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X