മാപ്പ് പറഞ്ഞിട്ട് കാര്യമില്ല, കേസ് പിൻവലിക്കില്ല, വ്യാജപ്രചാരണത്തിൽ കേസുമായി മുന്നോട്ടെന്ന് ലുലു ഗ്രൂപ്പ്

വ്യാജ പ്രചാരണം നടത്തിയവര്‍ മാപ്പ് പറഞ്ഞാലും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ്. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് ഇല്ലെന്നും കേസുകള്‍ പിന്‍വലിക്കില്ലെന്നും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് മേധാവി വി നന്ദകുമാര്‍ വ്യക്തമാക്കി.

'ഇവരുടെ പിന്നില്‍ വേറെ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. നമുക്ക് മനസ്സിലാകുന്നത് ക്ലിക്കും ലൈക്കും ഷെയറും ക്ലിക്ക് ബൈറ്റും ഒക്കെയാവും കാരണങ്ങള്‍. ആളുകള്‍ എന്താണെന്ന് വെച്ചാല്‍ ചെയ്‌തോട്ടെ, പക്ഷ ഞങ്ങള്‍ ഇത് സഹിച്ച് മുന്നോട്ട് പോകാന്‍ തയ്യാറല്ല', വി നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'മാപ്പ് പറയുന്നതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്. ഞങ്ങള്‍ വിശ്വസിക്കുന്നത് നിയമസംവിധാനത്തിലാണ്. ഇങ്ങോട്ട് സമീപിച്ചാലും കേസ് അവസാനിപ്പിക്കില്ല. നിയമപരമായി മാത്രമേ മുന്നോട്ട് നീങ്ങുകയുളളൂ. ഇപ്പോള്‍ ഒരു ഡസനിലേറെ കേസുകള്‍ ഉണ്ട്. ഞങ്ങള്‍ക്കെതിരെ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങളും തെറ്റായ വിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല, അത് വെറുതെ വിടില്ല.

Lulu

ഞങ്ങള്‍ ആരോടും മാപ്പ് പറയാനോ കോംപ്രമൈസിനോ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങളുടെ ഒരേയൊരു വഴി നിയമത്തിന്റെ വഴി മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല, ഇന്നലെയും ഇല്ല ഇന്നും ഇല്ല നാളെയും ഇല്ല. ബ്രാന്‍ഡിന് എതിരെയും ചെയര്‍മാന്‍ യൂസഫലിക്ക് എതിരെയുമുളള ഇത്തരം നീക്കങ്ങള്‍ ഒരിക്കലും അനുവദിക്കില്ല.

ഞങ്ങള്‍ക്ക് വളരെ ശക്തമായ ലീഗല്‍ ടീം ഉണ്ട്. എന്ത് ചെയ്യണമെന്നും ചെയ്യരുത് എന്നും അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. തിരുവനന്തപുരത്തോ ഡല്‍ഹിയിലോ ലഖ്‌നൗവിലോ ഉളള കേസുകളാകട്ടെ ഒന്നും പിന്‍വലിച്ചിട്ടില്ല, പിന്‍വലിക്കുകയും ഇല്ല. അതാണ് നിലപാട്. എല്ലാ കേസുകളും കോടതിയിലാണ്', നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് മറുനാടന്‍ മലയാളി യൂ്ട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ കമ്പനി മാനനഷ്ടക്കേസ് കൊടുത്തിരുന്നു. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. ഇതിന് പിന്നാലെ ലുലു ഗ്രൂപ്പിനോടും എംഎ യൂസഫലിയോടും പരസ്യമായി മാപ്പ് പറഞ്ഞ് ഷാജന്‍ സ്‌കറിയ രംഗത്ത് വരികയും ചെയ്തു. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു മാപ്പപേക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma