'അടിയന്തിരാവസ്ഥയ്‌ക്ക്‌ സമാനമായ കിരാത അന്തരീക്ഷം, ഡൽഹി പോലീസ് ആർഎസ്എസ് ചട്ടമ്പികളെ പോലെ പെരുമാറുന്നു';സിപിഎം

ഗ്യാനേഷ്‌ കുമാര്‍ രാജിവയക്കുക എന്നാവശ്യപ്പെട്ട്‌ രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുകയും, സി പി എം മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അടിയന്തിരാവസ്ഥയ്‌ക്ക്‌ സമാനമായ കിരാത അന്തരീക്ഷമാണ്‌ ഡല്‍ഹിയിലുള്ളത്‌. ആര്‍.എസ്‌.എസ്‌ - ബി.ജെ.പി ചട്ടമ്പികളെ പോലെ അക്രമകാരികളായി ഡല്‍ഹി പൊലീസ്‌ മാറിയിരിക്കുന്നുവെന്നും സിപിഎം കുറ്റപ്പെടുത്തി.

സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, മുതിര്‍ന്ന നേതാവും പൊളിറ്റ്‌ ബ്യൂറോ അംഗവുമായ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദന്‍ മാസ്റ്റർ, എ വിജയരാഘവന്‍, പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, മഹിളാ - വിദ്യര്‍ത്ഥി - യുവജന നേതാക്കള്‍, എം.പിമാര്‍ തുടങ്ങിയവരെയാകെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്‌.
നരേന്ദ്ര മോദിയും, അമിത്‌ഷായും മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണറെ സംരക്ഷിക്കാനായി രാജ്യത്തെ തന്നെ കലാപത്തിലേക്ക്‌ തള്ളിവിടുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. അര ലക്ഷത്തിലധികം പൊലീസുകാരെയും അര്‍ധ സൈനികരെയും വിന്യസിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്‌ത്‌ ലോക്‌ഡൗണിന്‌ സമാനമായ അന്തരീക്ഷമുണ്ടാക്കിയത്‌ എന്തിനെന്ന്‌ ബി.ജെ.പി മറുപടി പറയണം.

cpm2-8

ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ്‌ നിരോധിച്ചു, മെട്രോ റെയില്‍വെയുടെ 57 സ്റ്റേഷനുകള്‍ അടച്ചിട്ടു. കേരളത്തില്‍ നിന്നടക്കം ഡല്‍ഹിയിലേക്ക്‌ പുറപ്പെട്ട ട്രെയിനുകള്‍ ഡല്‍ഹിവരെയുള്ള ഓട്ടം നിര്‍ത്തി. സി.ജെ.പി ലീഡര്‍ അഭിജിത്ത്‌ ദീപ്‌കെയെ ഉള്‍പ്പെടെയുള്ളവരെ ഫ്‌ളൈറ്റില്‍ കയറി പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത സംഭവം കാടത്തമാണ്‌. ഇതൊക്കെ സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും തടയുന്ന നടപടികളാണ്‌. സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കോടതിപോലും ഇത്തരം നിരോധനത്തോട്‌ വിയോജിക്കേണ്ടി വന്നു.

13 കോടിയിലധികം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന്‌ ഒരു ന്യായവുമില്ലാതെ വെട്ടിനീക്കിയെന്ന യാഥാര്‍ഥ്യം പുറത്തുവന്ന്‌ കഴിഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ആര്‍.എസ്‌.എസ്‌ - ബി.ജെ.പി സംഘത്തിന്‌ വേണ്ടി ആരാച്ചാര്‍ പണിയാണ്‌ നടത്തുന്നതെന്നും വ്യക്തമായി. ഇതിനെതിരെ രാജ്യത്തെങ്ങുമുയരുന്ന സമാധാനപരമായ സമരത്തെ ഉരുക്ക്‌ മുഷ്ടികൊണ്ട്‌ നേരിടാമെന്നാണ്‌ അമിത്‌ഷായും കൂട്ടരും കണക്കാക്കുന്നത്‌.
ഇതിനേക്കാള്‍ വലിയ ഇരുമ്പ്‌ മറകള്‍ ഭേദിച്ചാണ്‌ ഈ രാജ്യം സ്വാതന്ത്ര്യം നേടിയതും, ജനാധിപത്യത്തെ സംരക്ഷിച്ചുപോന്നതും. അത്‌ ആര്‍.എസ്‌.എസും, ബി.ജെ.പിയും മറക്കരുത്‌. ഈ സമരത്തിനലും അന്തിമ വിജയം ജനങ്ങള്‍ക്ക്‌ തന്നെയാകും. പൊലിസിനേയും, മറ്റ്‌ സേനകളേയും ഉപയോഗിച്ചുള്ള ജനാധിപത്യപരമായ പ്രതിഷേധത്തെ ഫാസിസ്റ്റ്‌ രീതിയില്‍ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളും, യോഗങ്ങളും നടത്തണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma