'വിശുദ്ധ പിസി ജോര്‍ജ്ജിനോട്' ഒരു മധ്യസ്ഥ പ്രാര്‍ത്ഥന... കേട്ട് നോക്കൂ
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില സാധനങ്ങള്‍ കണ്ടാലും കേട്ടാലും മുഖത്ത് നിന്ന് ചിരി ഒഴിയില്ല. ഇതെല്ലാം സൃഷ്ടിക്കുന്നവരുടെ ക്രിയാത്മകത അതി ഗംഭീരം തന്നെ.
പിസി ജോര്‍ജ്ജ് ആണ് ഇത്തവണ സോഷ്യല്‍ മീഡിയയുടെ ഇരയായത്. പിസി ജോര്‍ജ്ജിനെ വിശുദ്ധനാക്കിയിരിക്കുകയാണ്. അദ്ദേഹം വഴി ഒരു മധ്യസ്ഥ പ്രാര്‍ത്ഥനയും....

'ധീരനും മനുഷ്യ സ്‌നേഹിയും ആയ ശ്രീ പിസി ജോര്‍ജ്ജേ... ഈ ലോകത്തില്‍ മാധ്യമങ്ങളില്‍ പെട്ടുഴലുന്ന ഞങ്ങള്‍ക്ക് കൂട്ടായിരിക്കണമേ...
ഹരിത കാടന്‍മാരുടെ ആക്രോശങ്ങള്‍ മുഴങ്ങുന്ന വേളയില്‍, അബലരായ ഞങ്ങളുടെ രക്ഷക്കായി അവതരിച്ച പുണ്യ സ്‌നേഹമേ... ഞങ്ങളെ സഹായിക്കണമേ...
അങ്ങയുടെ വിശ്രുത നാവാല്‍ ശത്രുക്കളുടെ കട്ടയും പടവും മടക്കുക്കയും അവരുടെ പിതാമഹന്‍മാരെ സ്തുമ്മിക്കുകയും ചെയ്യേണമേ...
അവിഹിതം ചെയ്ത മഹാന്‍മാരെ വരെ വെളിച്ചത്ത് കൊണ്ടുവരികയും കളം മാറാന്‍ ശെല്‍വന് ധൈര്യം പകരുകയും ചെയ്ത അങ്ങയുടെ മഹാകഴിവിനെ ഞങ്ങള്‍ സ്തുതിക്കുന്നു.
പൂഞ്ഞാറ്റിലെ ലൈന്‍മാന്‍മാരുടെ പേടി സ്വപ്‌നമേ... ഞങ്ങളില്‍ വെളിച്ചമായും, കാതുകളില്‍ സംഗീതമായും അങ്ങ് കടന്നുവരേണമേ...
വരണ്ടുണങ്ങിയ മാധ്യമ വാര്‍ത്തകളില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ ദിവ്യ തേജസ്സേ... ഞങ്ങള്‍ക്ക് കൂട്ടായിരിക്കണമേ... ആമേന്‍... '












Click it and Unblock the Notifications