കയ്യടി നേടാൻ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നയാണ് സജി ചെറിയാൻ: വിമർശനവുമായി ദീപിക
കൊച്ചി: സജി ചെറിയാന്റെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. 'ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാൻ എന്തും വിളിച്ചുപറയുന്ന മന്ത്രിമാർ അടക്കമുള്ള ഇടതു നേതാക്കളും മുഖ്യമന്ത്രിയടക്കം അവർക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്.' എന്ന് മുഖപ്രസംഗം പറയുന്നു. അതിനിടെ മന്ത്രി സജി ചെറിയാന് തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി വ്യക്തമാക്കി.
മന്ത്രി സജി ചെറിയാനും, മുൻ മന്ത്രിയും ഇടത് എംഎൽഎയുമായ കെടി. ജലീലും ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാർക്കുമെതിരേ നടത്തിയ പ്രതികരണങ്ങൾ ജീർണതയുടെ സംസ്കാരം പേറുന്നവർക്കു ഭൂഷണമായിരിക്കാം. എന്നാൽ, അവർ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയ്ക്കു ചേർന്നതല്ലെന്ന് ഓർമിപ്പിക്കട്ടെയെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

'ക്രൈസ്തവർ എന്തു രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കണമെന്നതിന് ഇവരെപ്പോലുള്ളവരുടെ ഉപദേശം ആവശ്യമില്ല. തങ്ങൾ ചെയ്യുമ്പോൾ ശരിയും മറ്റുള്ളവർ ചെയ്യുമ്പോൾ അതു തെറ്റും എന്ന വിരോധാഭാസത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്നവരിൽനിന്ന് ഇതിനപ്പുറംപ്രതീക്ഷിക്കേണ്ടതുമില്ല. സാംസ്കാരിക മന്ത്രിയായ സജി ചെറിയാന്റെ ലജ്ജാകരമായ പ്രതികരണം അതു കൂടുതൽ വ്യക്തമാക്കുന്നു.'
'സജി ചെറിയാൻ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോടു പറയട്ടെ, കൊടിയ പീഡനങ്ങളും അവഹേളനങ്ങളും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്തവർ. അതിൽ കമ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ ക്രൈസ്തവർക്കുനേരേ നടത്തുന്ന ആക്ഷേപങ്ങൾ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനോ എന്നും സംശയിക്കണം.' - ദീപിക പറയുന്നു.
പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ പങ്കെടുത്തതാണ് സജി ചെറിയാനെ വല്ലാതെ പ്രകോപിപ്പിച്ചത്. ബിജെപി വിരുന്നിനു ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുർ വിഷയം അവർ മറന്നെന്നുമാണ് സജി ചെറിയാന്റെ കണ്ടെത്തൽ. പാർട്ടി അണികളുടെ കൈയടി നേടാൻ വായിൽ തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന ചരിത്രമുള്ളയാളാണ് സജി ചെറിയാൻ. എന്നാൽ, ഇത്തരം വിടുവായത്തം തിരുത്താൻ അദ്ദേഹത്തോടു പറയുന്നതിനു പകരം, പിന്തുണ നൽകുന്നതായി ഇന്നലെ മുഖ്യമന്ത്രി എറണാകുളത്തു നടത്തിയ പ്രതികരണം.
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമർശിക്കാൻ ആവേശം കാട്ടുന്ന ഇടതു നേതാക്കൾ, സമൂഹത്തിൽ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചു നടക്കുന്നവരെ കണ്ടതായിപ്പോലും നടിക്കുന്നില്ല. നിങ്ങളുടെ ഇത്തരം ഇരട്ടത്താപ്പുകളും ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നതു മറക്കരുതെന്നും മുഖപ്രസംഗം കൂട്ടിച്ചേർക്കുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications