അതിദാരുണം; വീട്ടുമുറ്റത്ത് ഇരുന്ന വയോധികയെ തെരുവുനായ കടിച്ച് കൊന്നു,സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: ആറാട്ടുപുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. തകഴി അരയൻചിറ സ്വദേശി കാർത്യായനിയാണ് (81) കൊല്ലപ്പെട്ടത്.

അഴിക്കലിൽ മകൻ പ്രകാശന്റെ വീട്ടിൽ എത്തിയതായിരുന്നു കാർത്യായിനി. വീട്ടുമുറ്റത്തിരിക്കുകയായിരുന്നു ഇവരെ നായ ആക്രമിക്കുകയായിരുന്നു . ആക്രമണത്തിൽ വയോധികയുടെ മുഖത്തിന് സാരമായി പരിക്കേറ്റു. നായ ഇവരുടെ മുഖം പൂർണമായി കടിച്ചെടുത്തുവെന്നാണ് വിവരം.
കാർത്യായിനിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.












Click it and Unblock the Notifications