'ആന ഒളിച്ചിരുന്ന് ആക്രമിക്കും, കാട്ടില്‍ പിണറായിയുടെ നിയമം അല്ല മോദിയുടെ നിയമം'; എ വിജയരാഘവൻ
തിരുവനന്തപുരം: ഒളിച്ച് നിന്ന് വരെ ആന ആക്രമിച്ചേക്കുമെന്ന് ആനയുടെ അടുത്ത് പോകരുതെന്നാണ് ആദ്യം മനസിലാക്കേണ്ടതെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ആന കാട്ടിലെ മറ്റുമൃഗങ്ങളെ പോലെയല്ല. ബാക്കി മൃഗങ്ങൾ വിശപ്പുണ്ടായാൽ മാത്രമേ ആരെയെങ്കിലും ആക്രമിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആറളത്തെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
' ആനയുടെ അടുത്തൊന്നും പോകരുതെന്നാണ് നമ്മൾ ആദ്യം മനസിലാക്കേണ്ടത്. ആന ഒളിച്ചിരുന്ന് വരെ ആക്രമിക്കും. ആനക്ക് ജാതിയും മതവുമൊന്നുമില്ല, അതാരേയും ആക്രമിക്കും. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന സ്ഥിരം സംഭവമായിരിക്കുകയാണ്. ആന ഓരാളെ ആക്രമിച്ചാൽ ആനയുടെ ഉടമസ്ഥൻ പിണറായി വിജയനാണെന്ന തരത്തിലാണ് പ്രചരണം. കാട്ടില്‍ പിണറായിയുടെ നിയമം അല്ല മോദിയുടെ നിയമം ആണെന്നും എ വിജയരാഘവന് പറഞ്ഞു.

അതേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മനുഷ്യനെ വന്യമൃഗങ്ങൾക്ക് കുരുതി കൊടുക്കുകയാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ കുറ്റപ്പെടുത്തി. മനുഷ്യജീവന് സുരക്ഷ ഒരുക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ പരാജയപ്പെട്ടതിന്റെ ഫലമായിട്ടാണ് ആറളത്ത് ആദിവാസി ദമ്പതികളുടെ ജീവന് നഷ്ട്ടപ്പെട്ടത്. വന്യജീവി ആക്രമണം തടയാന്‍ സർക്കാരുകൾ സ്വീകരിച്ചു എന്ന് പറയപ്പെടുന്ന നടപടികള്‍ കടലാസില്‍ മാത്രമാണുള്ളതെന്നും സുധാകരൻ പറഞ്ഞു.
'ആനകളെ പ്രതിരോധിക്കാനുള്ള ആറളത്തെ ആനമതില്‍ നിര്‍മ്മാണത്തില്‍ ഗുരുതരമായ അലംഭാവമുണ്ടായിട്ടുണ്ട്. അടിക്കാട് വെട്ടിതെളിക്കെണമെന്ന് പ്രദേശവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാരത് കൂട്ടാക്കിയില്ല എന്നത് മനുഷ്യ ജീവനേക്കാൾ അധികം വന്യമൃഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിന് ഉദാഹരണമാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 14ൽ പരം സാധാരണക്കാരാണ് ആറളത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഇവിടെ കുടുംബങ്ങളെ അധിവസിപ്പിച്ചിരിക്കുന്നത്. അവരുടെ ജീവിതഭയവും ആശങ്കയും അകറ്റാനുള്ള ശാശ്വത പരിഹാരം കാണുന്നതിൽ വനംവകുപ്പും സര്‍ക്കാരുകളും നിസ്സംഗത തുടരുകയാണ്.
വന്യജീവികളുടെ ആക്രമണം തടയാന്‍ ആവശ്യമായ തുക അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരും മലയോരജനതയെ കാട്ടുമൃഗങ്ങള്‍ക്ക് വേട്ടയാടാന്‍ എറിഞ്ഞു കൊടുക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനങ്ങാപ്പാറ നയങ്ങളാണ് മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നതിനു കാരണം. മലയോരമേഖലയിലെ സാധാരണക്കാരെ വന്യമൃഗ അക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിൽ കാണിക്കുന്ന അനാസ്ഥ വനംവകുപ്പും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടാകും', സുധാകരൻ പറഞ്ഞു.
-
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
സെലിബ്രിറ്റി തരംഗമുണ്ടാക്കാൻ ബിജെപി, ഒറ്റപ്പാലത്ത് മേജർ രവിക്ക് സാധ്യത, ശോഭനയും ശ്വേതയും കളത്തിലിറങ്ങുമോ? -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട'! പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ











Click it and Unblock the Notifications