ആലത്തൂര്‍: ആടുമേക്കാന്‍ പോയ വൃദ്ധയെ പീഡിപ്പിച്ചു
ആലത്തൂര്‍: കേരളം ഉത്തര്‍പ്രദേശിനെക്കാള്‍ കടുപ്പമുള്ളതാകുന്നു. കേരളത്തില്‍ യുവതികളെ മാത്രമല്ല കുഴിലേക്ക് കാലു നീട്ടിയിരിക്കുന്ന വിദ്ധകളെയും നാലുമാസം തികയാത്ത പിഞ്ചു കുഞ്ഞിനെയും വെറുതെ വിടില്ല എന്ന അവസ്ഥയാണ്.
ആലത്തൂരില്‍ ആടിനെ മേയ്ക്കാന്‍ പോയ വൃദ്ധയെ പീഡിപ്പിച്ചതയാണ് ഒടുവില്‍ വന്ന വാര്‍ത്ത. പരാതിയെ തുടര്‍ന്ന് പഴയന്നൂര്‍ കോടത്തൂരില്‍ മുപ്പതുകാരനായ രതീഷ് എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

ആടിനെ മേയ്ക്കാന്‍ കാട്ടിലേക്ക് പോയ വൃദ്ധയെ കാട്ടിനുള്ളില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കാവശ്ശേരി മുത്തനോട് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതി വൃദ്ധയെ കല്ലുകൊണ്ട് തലയിലും മറ്റും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിന് ശേഷം രതീഷ് ഒളിവില്‍ പോയി. 2011-ലെ ബിന്ദു കൊലക്കേസിലെ പ്രതിയാണ് ഇയാള്‍. ഇതുമായി ബന്ധപ്പെട്ട് പഴയന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കൊലക്കേസ് നിലവിലുണ്ട്.


Click it and Unblock the Notifications