വയനാട്ടില്‍ രണ്ടിടത്തായി ഷോക്കേറ്റ് വൃദ്ധനും യുവാവും മരിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ടിടത്തായി ഷോക്കേറ്റ് വൃദ്ധനും യുവാവും മരിച്ചു. പനമരം എരനെല്ലൂര്‍ വാണിമൂല ശ്രീനിവാസന്-പ്രീത ദമ്പതികളുടെ ഏക മകന് ശ്യാം (23) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്ത് വാഹനം കഴുകുന്നതിനിടെ ശ്യാമിന് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ജോലിക്കായി വീട്ടിലെത്തിയ അയല്‍വാസിയാണ് വീണ് കിടക്കുന്ന ശ്യാമിനെ കണ്ടത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ക്കും ഷോക്കേറ്റു.
ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഐ.ടി.ഐ. പഠനത്തിന് ശേഷം മാസങ്ങളായി കാത്തിരുന്ന് ലഭിച്ച ജോലിയില്‍ പ്രവേശിക്കാനായി ജൂണ്‍ മൂന്നിന് ബംഗളുരുവിലേക്ക് പോകാനിരിക്കുകയായിരുന്നു ശ്യാം. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന ശ്യാമിന്റെ മരണവാര്‍ത്ത ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്ന് സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞു. വിവരമറിഞ്ഞ് പ്രദേശവാസികളൊന്നടക്കം ശ്യാമിന്റെ വസതിയിലെത്തിയിട്ടുണ്ട്.

അമ്പലവയല്‍ തോമാട്ടുചാലില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവും ഷോക്കേറ്റതായാണ് ലഭിക്കുന്ന സൂചന. തോമാട്ടുചാല്‍ പോക്കാട്ടില്‍ മത്തായി (70) യെയാണ് വീടിനുള്ളില്‍ ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാര്യ മരിച്ചുപോയ മത്തായി മക്കളില്‍ നിന്നും മാറി തനിച്ചാണ് താമസിച്ച് വന്നിരുന്നത്.
ഇന്നലെ രാത്രി ഇടിമിന്നലുണ്ടായ സമയത്ത് സ്റ്റെബിലൈസറില്‍ നിന്നും പ്ലഗൂരാന് ശ്രമിച്ചപ്പോള്‍ ഷോക്കടിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ശരീരം ഭാഗീകമായി കരുവാളിച്ച നിലയിലാണു ള്ളത്. മൈസൂരിലുള്ള കൊച്ചുമകന് വ്യാഴാഴ്ച രാവിലെ മത്തായിയുടെ വീട്ടിലെ ത്തിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. അമ്പലവയല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അമ്പലവയല്‍ ഗവ. ആശു പത്രിയിലേക്ക് മാറ്റി.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications