ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരം ഒരുക്കി: പേരാമ്പ്രയില്‍ ഭർത്താവ് അറസ്റ്റില്‍
പേരാമ്പ്ര: ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയെന്ന കേസില്‍ പ്രതിയായ ഭർത്താവ് അറസ്റ്റില്‍. പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫാണ് (35) അറസ്റ്റിലായത്. പുതിയപ്പുറം സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2018ല്‍ തൊട്ടില്‍പ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
തൊട്ടില്‍പ്പാലത്തേക്ക് പോയപ്പോള്‍ ഭര്‍ത്താവാണ് പ്രതിയുടെ അടുത്തേക്ക് എത്തിച്ചതെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. അബ്ദുള്‍ ലത്തീഫിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

ആഗസ്റ്റ് പതിനാലിന് ആശുപത്രിയില്‍ ഉമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാനായിപ്പോയ യുവതിയെ കാണാതായിരുന്നു. ഭര്‍ത്താവിന്റെ കൊടിയ പീഡനം കാരണം ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് കൊയിലാണ്ടി ഭാഗത്തേക്ക് പോയതായിരുന്നുവെന്നാണ് ആഗസ്റ്റ് 15ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി പറഞ്ഞത്. മക്കളെ ഓര്‍ത്ത് മനംമാറ്റം വന്നതിനെ തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. 2018 ലും സമാനമായ രീതിയില്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.












Click it and Unblock the Notifications