Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിലെ സര്‍ക്കുലര്‍ ബിജെപി ഇറക്കിയത് തന്നെ.... സ്ഥിരീകരിച്ച് എഎന്‍ രാധാകൃഷ്ണന്‍!!

തിരുവനന്തപുരം: ശബരിമലയില്‍ ബിജെപി ഇറക്കിയ വിവാദ സര്‍ക്കുലറില്‍ വിശദീകരണവുമായി എഎന്‍ രാധാകൃഷ്ണന്‍. ശബരിമലയില്‍ സംഘം ചേരണമെന്ന സര്‍ക്കുലര്‍ തങ്ങള്‍ തന്നെ ഇറക്കിയതാണെന്ന് അദ്ദേഹം പറയുന്നു. ബിജെപി അങ്ങനെ പല സര്‍ക്കുലറും ഇറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കുലര്‍ രഹസ്യമായി വെക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും രാധാകൃഷ്ണന്‍ പറയുന്നു. നേരത്തെ ബിജെപി ഇറക്കിയ സര്‍ക്കുലര്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ബിജെപിയും ഹിന്ദു ഐക്യവേദിയും ആണ് ശബരിമലയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതെന്നായിരുന്നു എജി ഹൈക്കോടതിയെ അറിയിച്ചത്.

1

നിരോധനാജ്ഞയും പോലീസ് നിയന്ത്രണവും മറികടന്ന് ശബരിമലയില്‍ പരമാവധി പ്രവര്‍ത്തകരെ എത്തിക്കാന്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ടുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശബരിമലയില്‍ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ എത്തിക്കേണ്ടതിന്റെ ചുമതല ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കള്‍ക്കാണ്. ഒരു ദിവസം കുറഞ്ഞത് മൂന്ന് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ശബരിമലയിലുണ്ടാകും. വരുന്ന മൂന്ന് ദിവസം കൊല്ലം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് സന്നിധാനത്തെത്തുക. പോലീസ് നിയന്ത്രണങ്ങള്‍ മറികടന്ന് ഭക്തരുടെ താല്‍പര്യം സംരക്ഷിക്കാനും ഇടെപടാനും സംസ്ഥാന നേതാക്കള്‍ക്കും പ്രത്യേക ചുമതല നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+