Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മാക്കിത്തരം കാണിച്ചാല്‍ പിണറായി വിജയനെ ചവിട്ടി അറബിക്കടലിൽ കളയും, വെല്ലുവിളിച്ച് എഎൻ രാധാകൃഷ്ണൻ

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദം സിപിഎമ്മും ബിജെപിയും തമ്മിലുളള രാഷ്ട്രീയ സമരത്തിന്റെ രൂപത്തിലേക്ക് മാറിക്കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടക്കം മുന്നില്‍ക്കണ്ട് ശബരിമല വിഷയം കത്തിക്കുകയാണ് ബിജെപി. സര്‍ക്കാരിന് എതിരെയുളള ആയുധമായാണ് ശബരിമലയെ ബിജെപി ഉപയോഗിക്കുന്നത്.

സര്‍ക്കാരിനും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വന്‍ പ്രചാരണമാണ് ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലും തെരുവിലും പിണറായിയെ പരസ്യമായി തെറിവിളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ അക്കാര്യത്തില്‍ മുന്നിലാണ്.

പിണറായിക്ക് അധിക്ഷേപം

പിണറായിക്ക് അധിക്ഷേപം

ശബരിമല വിഷയം ബിജെപി ഏറ്റെടുത്തതില്‍ പിന്നെ തുടര്‍ച്ചയായി പിണറായി വിജയനെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുകയാണ് ശോഭാ സുരേന്ദ്രനേയും കെ സുരേന്ദ്രനേയും എഎന്‍ രാധാകൃഷ്ണനേയും പോലെയുളള സംഘപരിവാര്‍ നേതാക്കള്‍. നിരന്തരമായി തന്റെ പ്രസംഗങ്ങളില്‍ പിണറായി വിജയനെ അധിക്ഷേപിക്കാറുണ്ട് എഎന്‍ രാധാകൃഷ്ണന്‍. കൊച്ചിയിലെ ബിജെപി ദേശീയ പാതാ ഉപരോധത്തിനിടെയും അത് ആവര്‍ത്തിച്ചു.

അപമാനിച്ച് പ്രസംഗം

അപമാനിച്ച് പ്രസംഗം

മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി അറബിക്കടലില്‍ എറിയും എന്നാണ് എഎന്‍ രാധാകൃഷ്ണന്റെ ഭീഷണി. ബിജെപി നേതാവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ഞങ്ങള്‍ ഇന്ത്യാ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മുന്നണിയാണ്. കേരളത്തില്‍ മാത്രം 21 ലക്ഷം അംഗങ്ങളുളള പാര്‍ട്ടിയാണ്. ഇന്ത്യയില്‍ 11 കോടി അംഗങ്ങളുളള പാര്‍ട്ടിയാണ്.

പിണറായിയെ അറബിക്കടലിൽ കളയും

പിണറായിയെ അറബിക്കടലിൽ കളയും

പിണറായി വിജയന്‍ ഉമ്മാക്കിത്തരം കാണിച്ചാല്‍ പിണറായി വിജയനെ ചവിട്ടി അറബിക്കടലിലേക്ക് കളയും. ഇവരുടെ ധാരണ 357ാം വകുപ്പ് അനുസരിച്ച് ഞങ്ങള്‍ സര്‍ക്കാരിനെ പിരിച്ച് വിടും എന്നാണ്. പൊന്നു ചങ്ങാതീ കടിച്ച പാമ്പിനെ കൊണ്ട് തന്നെ ഞങ്ങള്‍ വിഷമിറപ്പിക്കും. ഈ സര്‍ക്കാരിനെ പിരിച്ച് വിടാന്‍ ഞങ്ങളില്ല. പിണറായിക്കെതിരെ അതിരൂക്ഷമായ ജനരോഷം ഉയരും.

മുഖ്യമന്ത്രി കലാപം നടത്തുന്നു

മുഖ്യമന്ത്രി കലാപം നടത്തുന്നു

കെ സുരേന്ദ്രന്റെ ഷര്‍ട്ട് വലിച്ച് കീറാന്‍ ആരാണ് ഈ തെമ്മാടികളായ പോലീസുകാര്‍ക്ക് അനുവാദം കൊടുത്തത് എന്നും എഎന്‍ രാധാകൃഷ്ണന്‍ പ്രസംഗത്തില്‍ പറയുന്നു. ശബരിമലയില്‍ കമ്മ്യൂണിസ്റ്റുകാരെ നിറച്ച് കലാപം നടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ശബരിമലയില്‍ പോകുന്നവരാരും പാസ്സ് എടുക്കരുതെന്നും എഎന്‍ രാധാകൃഷ്ണന്‍ ആഹ്വാനം ചെയ്തു.

തൃപ്തിയെ ക്ഷണിച്ച് വരുത്തി

തൃപ്തിയെ ക്ഷണിച്ച് വരുത്തി

കഴിഞ്ഞ ദിവസങ്ങളിലും പിണറായി വിജയനെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ എഎന്‍ രാധാകൃഷ്ണന്‍ നടത്തിയിരുന്നു. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ ശബരിമല ദര്‍ശനത്തിന് വേണ്ടി ക്ഷണിച്ച് വരുത്തിയത് പിണറായി വിജയനാണ് എന്നാണ് രാധാകൃഷ്ണന്‍ ആരോപിച്ചത്. മുഖ്യമന്ത്രിയുടേയും സെക്രട്ടറിമാരുടേയും ഫോണുകള്‍ പരിശോധിക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

പേര് പട്ടിക്കിടും

പേര് പട്ടിക്കിടും

തീര്‍ന്നിട്ടില്ല. കണ്ണൂരില്‍ ബിജെപിയുടെ രഥയാത്രയ്ക്കിടെ എഎന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചത് പിണറായി വിജയന്റെ പേര് കേരളത്തിലെ ജനങ്ങള്‍ വളര്‍ത്തുപട്ടിക്കിട്ടാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല എന്നായിരുന്നു. ഒരു കാലത്ത് രാജ്യത്തെ ക്ഷേത്രങ്ങള്‍ ടിപ്പു സുല്‍ത്താന്‍ തകര്‍ത്തപ്പോള്‍ സമൂഹം പട്ടിക്ക് ടിപ്പുവെന്ന് പേരിട്ടിരുന്നു. അത് പോലെ പിണറായിക്കും സംഭവിക്കാമെന്നാണ് നേതാവ് പ്രസംഗിച്ചത്.

വീഡിയോ കാണാം

പ്രസംഗ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+