വിഎസ് സില്‍ക്ക് സ്മിതയെ പോലെയാണെന്ന് എഎന്‍ രാധാകൃഷ്ണന്‍
കൊല്ലം: വിഎസ് അച്യുതാനന്ദന്‍ നടി സില്‍ക്ക് സ്മിതയെ പോലെയാണെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്ത്. രാഷ്ട്രീയത്തില്‍ ഐറ്റം ഡാന്‍സറെ പോലെയാണ് വിഎസിന്റെ കളികള്‍ എന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. പണ്ട് സിനിമകള്‍ വിജയിക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളും സില്‍ക് സ്മിതയെ ഉപയോഗിച്ചിരുന്നു. അതുപോലെ, സിപിഎം വിഎസിനെ ഇറക്കി കളിക്കുകയാണ്.
പ്രതിപക്ഷത്തിരുന്ന് വിഎസ് അച്യുതാനന്ദന്‍ ഉറഞ്ഞു തുള്ളുകയാണെന്നാണ് രാധാകൃഷ്ണന്റെ പ്രസ്താവന. പ്രായം നോക്കിയാണ് പല കാര്യത്തിലും വിഎസിനെതിരെ രംഗത്തുവരാത്തത്. എന്നാല്‍, പ്രായമായിട്ടും കുപ്രചരണം നടത്താന്‍ വിഎസിന് നല്ല സാമര്‍ത്ഥ്യമുണ്ട്. സിനിമ വിജയിക്കില്ലെന്നു മനസിലാകുമ്പോഴാണ് സിനിമാ പ്രവര്‍ത്തകര്‍ സില്‍ക് സ്മിതയുടെ ഐറ്റം ഡാന്‍സ് കുത്തി നിറയ്ക്കുന്നത്.

എന്നാല്‍, അത്തരം സിനിമ ആ ഒരും ഐറ്റം ഡാന്‍സ് കൊണ്ട് കുറച്ചു നാള്‍ പിടിച്ചു നില്‍ക്കുമെന്നു മാത്രം. സിപിഎമ്മിന്റെ അടിത്തറ ഇളകിയപ്പോള്‍ വിഎസിനെ കളത്തിലിറക്കി കളിക്കുകയാണെന്നും രാധാകൃഷ്ണന്‍ പറയുന്നു. വെള്ളപ്പള്ളിയെയല്ല പകരം വിഎസിന്റെ മകനെയാണ് ജയിലിലടക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. ഏറ്റവും വലിയ കള്ളനാണ് വിഎസിന്റെ മകന്‍. അയാളുടെ എല്ലാ ഇടപാടുകളും നിരീക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.
വെള്ളാപ്പള്ളി നടേശന്‍ കള്ളനാണെന്നും അയാളെ അറസ്റ്റ് ചെയ്യണമെന്നും വിഎസ് നേരത്തെ പറഞ്ഞിരുന്നു. താന്‍ പറഞ്ഞതെല്ലാം ശരിയാണെന്നു വരുത്തി തീര്‍ക്കാനാണ് വിഎസിന്റെ ശ്രമം. എന്നാല്‍, അവസാനം സ്വന്തം മകന്‍ ജയിലില്‍ പോകുന്നത് വിഎസ് കാണേണ്ടിവരുമെന്നും രാധാകൃഷ്ണന്‍ പറയുന്നു.












Click it and Unblock the Notifications