കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്തി ദേശായിയെ പിണറായി വിജയന്‍ വിളിച്ചുവരുത്തി, പിണറായിയുടെ ഫോണ്‍ പരിശോധിക്കണം!!! ആരോപണം

Google Oneindia Malayalam News

നെടുമ്പാശ്ശേരി: ശബരിമല വിവാദത്തില്‍ പുതിയ ആരോപണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ രംഗത്ത്. ശബരിമല ദര്‍ശനത്തിനായി ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കേരളത്തില്‍ എത്തിയ സാഹചര്യത്തില്‍ ആണ് എഎന്‍ രാധാകൃഷ്ണന്റെ ആരോപണം.

ജനം ടിവിയ്ക്ക് ക്രിസ്ത്യാനി, സംഘികള്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസ്സും, കമ്മികള്‍ക്ക് ആര്‍എസ്എസ്... സത്യത്തില്‍ ആരാണ് ഈ തൃപ്തി ദേശായി?ജനം ടിവിയ്ക്ക് ക്രിസ്ത്യാനി, സംഘികള്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസ്സും, കമ്മികള്‍ക്ക് ആര്‍എസ്എസ്... സത്യത്തില്‍ ആരാണ് ഈ തൃപ്തി ദേശായി?

ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ തൃപ്തി ദേശായിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് ബിജെപി നേതാവിന്റെ ആരോപണം. പിണറായി വിജയന്റെ ഫോണ്‍ പരിശോധിക്കണം എന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെടുന്നുണ്ട്.

'ശവത്തില്‍ ചവിട്ടിയേ തൃപ്തിയെ പുറത്തിറക്കാനാവൂ... പിണറായി വിജയന്‍ എന്തിനിങ്ങനെ ഉപദ്രവിക്കുന്നു''ശവത്തില്‍ ചവിട്ടിയേ തൃപ്തിയെ പുറത്തിറക്കാനാവൂ... പിണറായി വിജയന്‍ എന്തിനിങ്ങനെ ഉപദ്രവിക്കുന്നു'

ശബരിമല ദര്‍ശനത്തിനായി വംബര്‍ 16 ന് പുലര്‍ച്ചെ നാലേമുക്കാലോടെ ആണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. അവരെ പ്രതിഷേധക്കാര്‍ പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ്.

പിണറായി വിളിച്ചുവരുത്തി

പിണറായി വിളിച്ചുവരുത്തി

തൃപ്തി ദേശായിയെ ശബരിമലയില്‍ ആചാര ലംഘനം നടത്തുന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തിയതാണ് എന്നാണ് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ആരോപിക്കുന്നത്. തൃപ്തി ദേശായിയെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ വിമാനത്തവളത്തില്‍ തടഞ്ഞുകൊണ്ട് നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആണ് എഎന്‍ രാധാകൃഷ്ണന്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്.

 ഫോണ്‍ പരിശോധിക്കണം

ഫോണ്‍ പരിശോധിക്കണം

മുഖ്യമന്ത്രി പിണറായി വിജയന്റേയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടേയും തൃപ്തി ദേശായിയുടേയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കണം എന്നും എഎന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തൃപ്തിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്ന രീതിയില്‍ ആണ് രാധാകൃഷ്ണന്റെ ആരോപണം.

കാല് കുത്താന്‍ അനുവദിക്കില്ല

കാല് കുത്താന്‍ അനുവദിക്കില്ല

തൃപ്തി ദേശായിയെ ശബരിമലയിലോ പൂങ്കാവനത്തിലോ കാല് കുത്താന്‍ അനുവദിക്കില്ലെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പുലര്‍ച്ചെ എത്തിയ തൃപ്തിയ്ക്ക് ഇതുവരെ വിമാനത്താവളത്തിനുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ പോലും സാധിച്ചിട്ടില്ല.

Recommended Video

cmsvideo
തൃപ്തി ദേശായിയെ കാർഗോ ഗേറ്റ് വഴി പുറത്തിറക്കാൻ ശ്രമം
സമാന ആരോപണം

സമാന ആരോപണം

ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ സിപിഎം ശ്രമിക്കുന്നു എന്ന രീതിയില്‍ നേരത്തേയും ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. അന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇത്തരത്തിലുള്ള ആരപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. പക്ഷേ, ഒന്ന് പോലും തെളിയിക്കാന്‍ പറ്റിയിട്ടില്ല.

English summary
An Radhakrishnan alleges that, Pinarayi Vijayan invited Trupti Desai to breach Sabarimala rituals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X