Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപവാസമിരിക്കുന്നത് പാര്‍ട്ടി പറഞ്ഞിട്ടെന്ന് എഎന്‍ രാധാകൃഷ്ണന്‍.. സ്വയം ഏറ്റെടുത്തതെന്ന് പിള്ള!

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് രാവിലെയാണ് ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല ഉപവാസ പരിപാടി ആരംഭിച്ചത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടി എഎന്‍ രാധാകൃഷ്ണനാണ് ഉപവാസമിരിക്കുന്നത്. ആദ്യം നിരാഹാര സമരമിരിക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലപാടുകളില്‍ ഉറപ്പില്ലാത്ത പാര്‍ട്ടി അത് പിന്നീട് തിരുത്തി ഉപവാസമാക്കി.

 sreedan-1543840235.jp

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ഈ തിരുത്തലല്ല. പകരം എഎന്‍ രാധാകൃഷ്ണനും ശ്രീധരന്‍ പിള്ളയും നടത്തിയ പ്രസ്താവനയും അതിന്‍റെ വിശദീകരണവുമാണ്.ഉപവാസ സമരം എഎന്‍ രാധാകൃഷ്ണന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു എന്നാണ് സമരത്തിന് മുന്നോടിയായി ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്.

എന്നാല്‍ താന്‍ സ്വയം ഏറ്റെടുത്തതല്ലെന്നും മറിച്ച് പാര്‍ട്ടി തന്നിലേല്‍പ്പിച്ച ചുമതല നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നും എഎന്‍ രാധാകൃഷ്ണന്‍ തിരുത്തി.അയ്യപ്പന്‍റെ അനുഗ്രഹത്തോടെ തനിക്ക് ഉപവാസം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.ഇതോടെ രണ്ട് പേരും ആദ്യം ഒന്നില്‍ ഉറച്ച് നില്‍ക്ക് എന്നിട്ടാവും സമരം എന്ന പരിഹാസമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+