പിണറായി വിജയന്‍ നിരീശ്വരവാദി.... കേരളം ഭരിക്കുന്നത് ക്രിമിനല്‍ മന്ത്രിമാരാണെന്ന് എഎന്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നിരീശ്വര വാദി സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. കോടതി വിധി ഉണ്ടെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റുകാരായ പോലീസുകാരെ ഉപയോഗിച്ച് അയ്യപ്പഭക്തരെ വേട്ടയാടുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി ആചാരങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഭക്തര്‍ എടുക്കുന്ന നിലപാടിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുരേന്ദ്രനെ ഇല്ലാത്ത കേസുകള്‍ ചുമത്തി മുഖ്യമന്ത്രി ജയിലില്‍ അടയ്ക്കുകയാണ്. ആയുസ്സ് മുഴുവന്‍ സംസ്ഥാനം ഭരിക്കുമെന്നാണ് പിണറായിയുടെ നിലപാടെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് മുഖ്യമന്ത്രി ആലോചിക്കണം. ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ല. കേസുകളുടെ അടിസ്ഥാനത്തില്‍ ആദ്യം പിടിച്ച് അകത്തിടേണ്ടത് മുഖ്യമന്ത്രിയെയാണ്. തയ്യല്‍ തൊഴിലാളിയെ കൊന്ന കേസില്‍ പ്രതിയാണ് പിണറായി. സിപിഎമ്മിന്റെ എല്ലാ നേതാക്കളും ഗുണ്ടകളാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുതല്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി വരെ അത് നീളുന്നുവെന്നും രാധാകൃഷ്ണന്‍ പറയുന്നു. മാധ്യമങ്ങള്‍ അവരുടെ അജണ്ട ബിജെപിക്കെതിരെ ഉപയോഗിക്കുകയാണ്. പാര്‍ട്ടി ഈ വിഷയത്തില്‍ ഒറ്റക്കെട്ടാണ്. അഭിപ്രായ വ്യത്യാസമില്ല. മുഖ്യമന്ത്രിയോട് തനിക്ക് പറയാനുള്ളത് അകത്ത് കിടക്കുന്ന സുരേന്ദ്രന്‍ പുറത്തുനില്‍ക്കുന്ന സുരേന്ദ്രനേക്കാള്‍ ശക്തനാണ് എന്നാണ്. സെക്രട്ടറിയേറ്റ് നടയില്‍ ആരംഭിക്കുന്ന അനിശ്ചിത കാല നിരാഹാര സമരം ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications