ഫേസ്ബുക്കിലെ "ലൈക്കാകർഷണ യന്ത്രമല്ല" ദേശീയ രാഷ്ട്രീയം, ബൽറാമിനോട് ബിജെപി നേതാവ്!

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: കത്വയിലെ എട്ട് വയസ്സുകാരി മുസ്ലീം പെൺകുട്ടിയെ ഒരു കൂട്ടം ഹിന്ദുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നിൽ കടുത്ത മതവിദ്വേഷമാണ് എന്നാണ് കേസിലെ കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ കത്വയിലെ വിഷയത്തിൽ മതമില്ലെന്നും സാധാരണ പീഡനക്കൊലയാണ് എന്നും വരുത്തിത്തീർക്കാനാണ് സംഘികളുടെ ശ്രമം.

ഏത് വിഷയത്തിനും ഉടനെ ഫേസ്ബുക്ക് പോസ്റ്റിടുന്ന കേരളത്തിലെ കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ കത്വ വിഷയം അറിഞ്ഞ മട്ടില്ല. അതേസമയം കത്വ കേസുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരെ വിടി ബൽറാം ഫേസ്ബുക്കിലിട്ട കുറിപ്പിന് മറുപടിയുമായി ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ രംഗത്ത് എത്തിയിട്ടുണ്ട്.

"പൊന്നുമോളെ മാപ്പ്."

"പൊന്നുമോളെ മാപ്പ്." എന്ന തലക്കെട്ടിലാണ് എഎൻ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പ്രതികരണം: മഹാഭാരതത്തിലെ ബലരാമൻ മനസ്സുകൊണ്ട് ദുര്യോധനൻറെ കൂടെ ആയിരുന്നു. കൃഷ്ണനെ എതിർക്കുവാൻ ധൈര്യമില്ലാത്തതിനാൽ കുരുക്ഷേത്ര യുദ്ധത്തിൽ നിന്നും മാറി നിന്നു. ആധുനിക ബലരാമൻ ദുര്യോധനൻമാരുടെ കുശിനിക്കാരൻ ആണ്. രാജ്യത്തെവിടെയും ഒരു അക്രമമുണ്ടായാൽ, അത് മുസ്ലീമിനെതിരാണെങ്കിൽ ബലരാമൻ ആ കുറ്റവാളികളെ രാത്രിക്കു രാത്രി ഹിന്ദു തീവ്രവാദിയാക്കും, ആർ.എസ്സ് .എസ്സ് കാരനാക്കും. എന്നിട്ട് ഹിന്ദുത്വ വിരുദ്ധ എഫ്.ബി പോസ്റ്റിടും. ഈ കുഞ്ഞിരാമൻ പഠിച്ച "ലോ" പുസ്തകത്തിൽ ഇങ്ങനെ ഒരു വകുപ്പുണ്ട്.

വിടി ബൽറാമിന് മറുപടി

വിടി ബൽറാമിന് മറുപടി

അതിൽ കുറ്റവാളികളെയെല്ലാം ഹിന്ദു തീവ്രവാദികൾ എന്നാണ് പറയുന്നത്. പക്ഷെ ബാലഗംഗാധരൻറെ കൊച്ചു മകൻറെ മകൻ, മഹാരാഷ്ട്രയിലെ യൂത്ത് കോൺഗ്രസ്സ്, മുൻ പ്രസിഡൻറ് രോഹിത് തിലക് ബലാൽസംഘം ചെയ്താൽ, അത് കുഞ്ഞിരാമൻ കാണില്ല, കേൾക്കില്ല, മിണ്ടില്ല, അത് ജൻപഥിലെ രാജാവിൻറെ ഏറാൻ മൂളികൾക്ക് വിഷയവുമാവില്ല. 10 ജൻപഥിലെ രാജ്യദ്രോഹിയും സംഘവും ആദ്യം ജാതിരാഷ്ട്രീയത്തിൻറെ അസുരവിത്ത് ഗുജറാത്തിൽ വിതച്ചു, ഇപ്പോൾ കർണാടകയിൽ, എന്നിട്ട് നിരന്തരം തോൽക്കുന്നതിൻറെ മോഹഭംഗം. തൻറെ കാറിൻറെ "റിയർവ്യൂ മിറർ" പോലീസിനെ ഇടിച്ചു പൊട്ടിയപ്പോൾ അലമുറയിട്ടതിൻറെ സത്യം ടി.വി ചാനലുകൾ ആഘോഷിച്ചതിൻറെ ജാള്യത.

"ലൈക്കാകർഷണ യന്ത്രമല്ല" ദേശീയ രാഷ്ട്രീയം

പിന്നെ ഇന്ദിരാ കോൺഗ്രസ്സിൻറെ ആദ്യ മുതലാളി നെഹ്‌റു, ഗാന്ധിജിയെ വരെ പറ്റിച്ച് ഇന്ത്യ വിഭജിച്ചതിൻറെ പുക്കിൾകൊടി രാഷ്ട്രീയം. ബലരാമൻ പഠിച്ചത് "Master in Blunder and Amnesia" ക്കാണോ ?( M.B.A ). ഒന്നോർക്കുക, പത്ത് വോട്ട് കിട്ടുവാൻ ചന്ദനക്കുറി മായ്ക്കുന്ന, മുസ്ലിം വോട്ട് കിട്ടാൻ ഹിന്ദു വിരോധം പറയുന്നവരേക്കാൾ സത്യസന്ധമായി സ്വന്തം മതം അനുഷ്ഠിക്കുന്ന, ദേശീയത കലർപ്പില്ലാതെ പറയുന്നവരെയാണ്, ചിന്തിക്കുന്ന, സത്യസന്ധന്മാരായ മുസ്ലിം ജനത വിശ്വസിക്കുന്നത്. ഫേസ്ബുക്കിലെ "ലൈക്കാകർഷണ യന്ത്രമല്ല" ദേശീയ രാഷ്ട്രീയം. അത് ഉടനെ അബലരാമൻമാർക്ക്, തൃത്താലയിലെ "ബാലരമ" രാഷ്ട്രീയത്തിന് അത് മനസ്സിലാവാൻ കുറച്ചുകൂടി ഉയരത്തിൽ ചിന്തിക്കണം.

ഈ ചെന്നായ്ക്കൾ മനുഷ്യരല്ല

ഈ ചെന്നായ്ക്കൾ മനുഷ്യരല്ല

കാശ്മീരിലെ കഠുവയിലേത് കൊടുംക്രൂരതയാണ് . ഞാനും ഒരു പെൺകുട്ടിയുടെ പിതാവാണ്. കുറ്റവാളികളെ രാഷ്ട്രീയവൽക്കരിക്കുകയോ, മതവൽക്കരിക്കുകയോ ചെയ്യരുത്. ഒരു നിയമത്തിനും ഈ രാക്ഷസന്മാരെ കൊടുക്കാതെ, ജനങ്ങൾക്കു മുന്നിലേക്ക് ഇവരെ വിടുക. മനുഷ്യരുടെ നിയമം ഇവർക്ക് ബാധകമല്ല. കാരണം ഈ ചെന്നായ്ക്കൾ മനുഷ്യരല്ല, ഭാരതീയരല്ല, ഹിന്ദുക്കളല്ല . "പൊന്നുമോളെ മാപ്പ്." എന്നാണ് എഎൻ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. കത്വയിൽ എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ മുസ്ലീം വിരോധത്തിന്റെ പേരിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ നേരത്തെ തൃത്താല എംഎൽഎ വിടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അന്യമതക്കാരെ വെറുക്കാൻ പഠിപ്പിക്കുന്ന സംഘപരിവാറിനെ വിമർശിക്കുന്നതായിരുന്നു പോസ്റ്റ്.

സംഘ് പരിവാർ എന്ന ഭീകര സംഘടന

സംഘ് പരിവാർ എന്ന ഭീകര സംഘടന

കത്വ കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തിൽ വിടി ബൽറാം ഫേസ്ബുക്കിൽ പ്രതികരിച്ചത് ഇങ്ങനെയാണ്: മുസ്ലീമായിരിക്കുക എന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് പോലും ഒരാഴ്ചയിലേറെക്കാലം ശാരീരികമായി ആക്രമിക്കപ്പെട്ട്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവിൽ അതിക്രൂരമായി കൊന്നുകളയപ്പെടാൻ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓർത്ത് സത്യത്തിൽ ഭയവും അപമാനവുമാണ് തോന്നുന്നത്. അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിന്റെ പാരമ്യത്തിലെത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഹിന്ദുത്വ. നിഷ്ക്കളങ്കരായ ഏതൊരു സാധാരണ ഹിന്ദുമത വിശ്വാസിയേയും ഈ നിലക്കുള്ള ഹിന്ദുത്വവാദിയാക്കാനാണ് സംഘ് പരിവാർ എന്ന ഭീകര സംഘടനയുടെ ശ്രമം. ഈ #മോഡിഫൈഡ്ഇന്ത്യ_എന്റെ ഇന്ത്യയല്ല.

ഫേസ്ബുക്ക് പോസ്റ്റ്

എഎൻ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

അവൾ ആരുടേയും മകളല്ല.. ഹിന്ദു രാഷ്ട്രം പൂർത്തിയാക്കാൻ ഒഴുക്കപ്പെട്ട ചോര മാത്രമാണവൾ! വൈറലായി പോസ്റ്റ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kathua Gangrape Case: AN Radhakrishnan's reply to VT Balram MLA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്