പിണറായിയേയും കോടിയേരിയേയും പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യും, വീണ്ടും എഎന്‍ രാധാകൃഷ്ണൻ
Recommended Video

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന് ഇത് ട്രോളുകളുടെ കാലമാണ്. നിലയ്ക്കലില്‍ വെച്ച് എസ്പി യതീഷ് ചന്ദ്ര കണ്ണുരുട്ടി പേടിപ്പിച്ചത് മുതല്‍ രാധാകൃഷ്ണന്‍ ട്രോളന്മാരുടെ പ്രിയപ്പെട്ട ഇരയായി. നിരന്തരമായി വിവാദ പ്രസ്താവനകള്‍ നടത്തി നേതാവാകട്ടെ പണി ചോദിച്ച് വാങ്ങിക്കൊണ്ടിരിക്കുന്നു.
എകെജി സെന്റര്‍ തകര്‍ക്കുമെന്ന് പ്രസംഗിച്ച് പോലീസ് കേസെടുത്തതിന് പിന്നാലെ അടുത്തതും പുറത്ത് വന്നിട്ടുണ്ട്. ഇത്തവണ പിണറായിയെ അടക്കം പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യും എന്നാണ് എഎന്‍ രാധാകൃഷ്ണന്റെ ഭീഷണി. ഇടത് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ രാധാകൃഷ്ണന് പൊങ്കാല ഇട്ടുകൊണ്ടിരിക്കുകയാണ്.

എകെജി സെന്റര്‍ സീല്‍ ചെയ്യും
കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും അടക്കം പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യുമെന്നാണ് എഎന്‍ രാധാകൃഷ്ണന്റെ ഭീഷണി. ശബരിമല വിഷയത്തില്‍ സിപിഎം ഗൂഢാലോചന നടത്തുന്ന കേന്ദ്രമാണ് എകെജി സെന്റര്‍. അതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ ഭീഷണി മുഴക്കി.

എകെജി സെന്ററില്‍ എന്ത് അവകാശം
സിപിഎമ്മിന് എകെജി സെന്ററില്‍ എന്ത് അവകാശമാണ് ഉളളതെന്നും എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോണ്‍ഗ്രസ് നേതാവായ എകെ ആന്റണിയുടെ നേതൃത്വത്തില്‍ ആണെന്നും എഎന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വനിതാ മതില്‍ വഴി സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുകയാണ് എന്നും എഎന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

എകെജി സെന്റര്‍ അടിച്ച് തകര്‍ക്കും
എകെജി സെന്റര്‍ അടിച്ച് തകര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം എഎന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചിരുന്നു. ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എകെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സര്‍വ്വതും അയ്യപ്പ ഭക്തര്‍ അടിച്ച് തരിപ്പണമാക്കും എന്നായിരുന്നു പ്രകോപന പ്രസംഗം. തിരുവനന്തപുരം പോത്തന്‍ കോട് വെച്ചായിരുന്നു ഈ പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തിന്റെ പേരില്‍ പോത്തന്‍കോട് പോലീസ് നേതാവിനെതിരെ കേസെടുത്തിട്ടുണ്ട്.

ബിജെപിയോട് കളിക്കേണ്ട
പിണറായി വിജയനെ കണ്ട് പോലീസുകാര്‍ ബിജെപിയോട് കളിക്കാന്‍ നില്‍ക്കേണ്ട എന്നും അധികം കളിച്ചാല്‍ യതീഷ് ചന്ദ്ര അടക്കമുളളവരെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും എഎന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചിരുന്നു. ഗുണ്ടകളായ പോലീസുകാരെയാണ് സര്‍ക്കാര്‍ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ബിജെപി നേതാവ് ആരോപിച്ചിരുന്നു.

പോലീസ് കേസെടുത്തു
എകെജി സെന്റര്‍ തകര്‍ക്കുമെന്ന പ്രസംഗത്തിനെതിരെ സിപിഎം പോത്തന്‍കോട് ലോക്കല്‍ സെക്രട്ടറി കവിരാജാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രസംഗത്തിന്റെ ദൃശ്യം അടക്കമാണ് പരാതി. എകെജി സെന്ററിനും പിണറായിക്കും എതിരായ പ്രസംഗത്തിന്റെ പേരില്‍ സൈബര്‍ സഖാക്കള്‍ രാധാകൃഷ്ണനെ എടുത്ത് ഉടുക്കുകയാണ്. എഎന്‍ രാധാകൃഷ്ണനെ ട്രോളുന്ന ചില കമന്റുകള്‍ കാണാം:

എടുത്ത് ഉടുത്ത് സൈബർ ലോകം
* ''ഇതിനൊക്കെ കാരണം യതീഷ് ചന്ദ്രയാണ്. പുള്ളി അന്ന് നോക്കിയപ്പോൾ പോയ കിളിയാണ്, പിന്നെ ഇതു വരെ രാധ സ്വബോധം വീണ്ടെടുത്തിട്ടില്ല''.
* ''ഈ കഞ്ചാവ് വീട്ടിൽ കൃഷി ആണോ അതോ പുറത്തു നിന്നും വരുത്തുവാണോ?എന്തായാലും കൂടിയ ഇനമാണ്''.
* ''അത്രേം ഒക്കെ വേണോ... പിണറായിയോട് കുറച്ചു ദയ കാണിച്ചുകൂടെ... രാധേട്ടാ''
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം
*"ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദുര്യോധനൻ, ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്"....അത്യന്താധുനികം വേണം എന്ന് പറഞ്ഞപ്പോ കുറച്ച് കഞ്ചാവടിച്ചു എഴുതിയതാ..എങ്ങനുണ്ട് ''
* ''നിതിൻ ഗഡ്കരി വായിൽ തുണി തിരുകണം എന്ന് പറഞ്ഞത് ഇവനെ പോലുള്ള...... 96.5 % നേതാക്കളെ കുറിച്ചാണ് !! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം''
* ''ഇത് കേരളമാണ് LDF ഉം UDF മാത്രമേ ഇവിടെ ഭരിച്ചിട്ടുള്ളു ... ഇനിയും അത് അങ്ങനെ തന്നെയാകും ... അതിനപ്പുറം ബിജെപി ഇവിടെ അധികാരത്തിലേറുന്ന നാൾ മലർപൊടികാരന്റെ സ്വപ്നം മാത്രമാകും''.
പിണറായിയെ വേലക്കാരനാക്കി പട്ടിണിക്കിടണം
* ''സീൽ ചെയ്യണ്ട താങ്കൾ കുടുംബസമേതം അവിടെ താമസിക്കണം എന്നിട്ടു പിണറായിയെ വേലക്കാരനാക്കി പട്ടിണിക്കിടണം.പട്ടിണി എന്താണെന്നു പിണറായിയും അറിയട്ടെ''.
* ''Heading കണ്ട് ഒന്ന് ഞെട്ടി.. പിന്നെ നോക്കിയപ്പോഴാ *Conditions Apply കണ്ടത്. BJP അധികാരത്തിൽ വന്നാൽ മാത്രം ഉള്ള offer ആണ്. അല്ല.. രാധാകൃഷ്ണൻ ചേട്ടാ.. നേരത്തെ പറഞ്ഞത് പോലെ കത്തിച്ച് കഴിഞ്ഞിട്ടാണോ seal വക്കുന്നത്.. അതോ seal വെച്ചിട്ട് കത്തിക്കുന്നോ''..
* ''ഈ നൂറ്റാണ്ടിൽ ബി ജെ പി കേരളത്തിൽ അധികാരത്തിൽ എത്തില്ല എന്ന് രാധേട്ടന് നല്ല ബോധ്യമുണ്ട് അതുകൊണ്ട് എന്തും പറയാമല്ലോ''
ജപിച്ച ഏലസ്സുകെട്ടിക്കേണ്ടി വരും
* ''ഞങ്ങളുടെ നാട്ടിൽ ഇതിനു ഒറ്റമൂലി ചികിത്സയുണ്ട്. പക്ഷെ ഇവിടെ വരെ ആളെ എത്തിക്കണം. എത്തിച്ചാൽ നേരെയാക്കി തരാം ''.
* ''എന്തിന്നാഡേയ് ഇതു... നിരാഹാരം കിടന്നു തന്റെ തലയിലെ വല്ല സ്ക്രൂ അഴിഞ്ഞോ... ഇനി ഇതിനു പിന്നാലെ മാപ്പ് കോപ്പ് എന്ന് പറഞ്ഞു നീ വരുവോടെയ്..എന്തായാലും നിങ്ങളു കാരണം ദിവസവും മനസറിഞ്ഞു ചിരിക്കാൻ പറ്റുന്നുണ്ട്... അതിനു പെരുത്ത നന്ദി ഉണ്ട്''...
* ''യതീഷ് ചന്ദ്രയുടെ ആ നോട്ടത്തിൽ പേടിച്ചതിൽ പിന്നെ തുടങ്ങിയതാ ഈ പിച്ചും പേയും പറച്ചിൽ.... ഏതെങ്കിലും എമ്പ്രാന്തിരിയെ കൊണ്ട് ജപിച്ച ഏലസ്സുകെട്ടിക്കേണ്ടി വരും ഈ മതിഭ്രമം മാറാൻ''












Click it and Unblock the Notifications