കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതിയെ വെല്ലുവിളിച്ച് ഷംസീർ; ഗ്യാലറിക്കുവേണ്ടി കളിക്കുന്നു, പത്രം വായിച്ചല്ല വിധി പറയേണ്ടത്..

  • By Desk
Google Oneindia Malayalam News

കൊച്ചി: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയിൽ രൂക്ഷ വിമർശനവുമായി സിപിഎം എംഎൽഎ എഎൻ ഷംസീർ. കോടതി ഗ്യാലറിക്കുവേണ്ടി കളിക്കുകയാണ്. പത്രം വായിച്ചല്ല കോടതി വിധി പറയേണ്ടതെന്നും ഷംസീര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്-ആര്‍എസ്എസ് ബന്ധത്തിലൂടെ സിപിഐഐഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ നോക്കുന്ന ഗൂഢാലോചനയാണ് താന്‍ ഉദ്ദേശിച്ചത്.

വിധി പ്രസ്താവിച്ച ജഡ്ജി ആരുടെയെങ്കിലും ഒപ്പം വിധി മാറ്റുവാനായി പദ്ധതിയിട്ട് നടപ്പാക്കി എന്നൊന്നുമല്ല താന്‍ ഉദ്ദേശിച്ചതെന്നും ഷംസീര്‍ വ്യക്തമാക്കി. ബിജെപിയുടെ സഹായത്തോടെ സിപിഐഎമ്മിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സര്‍ക്കാറിന്റെ വാദങ്ങളൊന്നുംതന്നെ ശ്രവിക്കാന്‍ കോടതി തയാറായില്ലെന്നും ഷംസീർ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവി രാത്രി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിബിഐ അന്വേഷണം നടക്കില്ല

സിബിഐ അന്വേഷണം നടക്കില്ല

നേരത്തെയും സബിഐയെ വെല്ലുവിളിച്ച് ഷംസീര്‍ രംഗത്തെത്തിയിരുന്നു. മനോരമ ചാനലിൽ സിബിഐ അന്വേഷണം നടക്കില്ലെന്ന് ഷംസീർ പറഞ്ഞിരുന്നു. ഷുഹൈബിന്റെ സഹോദരി ശർമില അടക്കമള്ളവർ പങ്കെടുത്ത ചർച്ചയിലായിരുന്നു ഷംസീർ ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.

രക്തസാക്ഷി കുടുംബം

രക്തസാക്ഷി കുടുംബം

എന്നാല്‍ തന്റെ നിലപാട് ആവര്‍ത്തിച്ച ഷംസീര്‍ ശര്‍മിലയെ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നതിനെതിരെയും പറഞ്ഞു. കോണ്‍ഗ്രസുകാര്‍ കാണിക്കുന്നത് ശരിയല്ലെന്നും തങ്ങളുടെ രക്തസാക്ഷി കുടുംബത്തില്‍പ്പെട്ടവരെ ചര്‍ച്ചയ്ക്ക് കൊണ്ടിരുത്തി രാഷട്രീയം കളിക്കാറില്ലെന്നുമാണ് ചാനല്‍ ചര്‍ച്ചയില്‍ ഷംസീര്‍ പറഞ്ഞത്.

സിബിഐയെ പേടി

സിബിഐയെ പേടി

സിപിഎം എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്നും പാര്‍ട്ടിയുടെ ഒരു ലോക്കല്‍ നേതാവുപോലും തങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്തിയില്ലെന്നും ശര്‍മില പറഞ്ഞു. സിപിഎമ്മിന് സിബിഐയെ ഭയമുള്ളതുതുകൊണ്ടല്ലേ സിബിഐ അന്വേഷണം വേണ്ടെന്ന് അവര്‍ പറയുന്നതെന്നും ചർച്ചയിൽ ശർമില ആരോപിച്ചിരുന്നു.

ടി സിദ്ദിഖും ടിവി രാജേഷും

ടി സിദ്ദിഖും ടിവി രാജേഷും


അതേസമയെ കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിൽ നടന്ന ചർച്ചയിലും കോൺഗ്രസ് നേതാവ് ടി സിദ്ദിഖും സിപിഎം നേതാവ് ടിവി രാജേഷും തമ്മിൽ വാക്ക് തർക്കം നടന്നിരുന്നു. അവതാരകന് നിയന്ത്രിക്കാൻ കഴിയുന്നതിവനും അപ്പുറത്തേക്ക് കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. പരസ്പരം കൊലവിളിവരെ നടത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.

മുംബൈ ഭീകരാക്രമണം: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി വിദേശത്ത് അറസ്റ്റില്‍, ഇന്ത്യയിലേയ്ക്ക് നാടുകടത്തി!മുംബൈ ഭീകരാക്രമണം: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി വിദേശത്ത് അറസ്റ്റില്‍, ഇന്ത്യയിലേയ്ക്ക് നാടുകടത്തി!

കെകെ രമയും സംഘപരിവാരും ഒരുപോലെ; ദില്ലിയിലെ സമരം കേരളത്തെ കുറിച്ച് തെറ്റായ പ്രചരണം നടത്താൻ!കെകെ രമയും സംഘപരിവാരും ഒരുപോലെ; ദില്ലിയിലെ സമരം കേരളത്തെ കുറിച്ച് തെറ്റായ പ്രചരണം നടത്താൻ!

English summary
CPM MLA AN Shamseer against court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X