കൈയ്യിലെ കമ്പുകൊണ്ട് പൂശിക്കളയാമെന്ന് വിചാരിക്കേണ്ട.... മാധ്യമങ്ങളോട് കയര്‍ത്ത് ഷംസീര്‍
കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീര്‍. കുത്താനൊരു വടിയുണ്ടെന്ന് കരുതി എന്തും ചോദിക്കരുത് എന്നായിരുന്നു ഷംസീര്‍ പറഞ്ഞത്. പികെ ശശിക്കെതിരെയാ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഷംസീര്‍ ചൂടായത്. ഇന്ററഗേഷന്‍ വേണ്ട, ഇന്റര്‍വ്യൂ മതി, കുത്താനൊരു വടിയുണ്ടെന്ന് കരുതി എന്തും ചോദിക്കാം എന്ന് കരുതരുത്, കമ്പുകൊണ്ട് ഞങ്ങളെ അങ്ങ് പൂശിക്കളയാമെന്ന് നിങ്ങള്‍ വിചാരിക്കണ്ട എന്നായിരുന്നു പ്രസ്താവന. പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐയുടെ വനിതാ നേതാവായിരുന്നു ആരോപണവുമായി രംഗത്തെിയത്.

എന്നാല്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തില്‍ ഇതേ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. ഈ വിഷയം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും ഷംസീര്‍ നല്‍കിയിട്ടില്ല. നേരത്തെ ഇത് പറയാന്‍ താന്‍ പ്രവാചകനല്ലെന്നും, ഒരുപക്ഷേ ചര്‍ച്ചയാവാം, അതല്ലെങ്കില്‍ ചര്‍ച്ചയാവാതിരിക്കാം എന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന്റെ മറുപടി. വനിതാ നേതാവിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. അതേസമയം പികെ ശശിക്ക് എതിരെയുള്ള പീഡന പരാതിയെ കുറിച്ച് പരാമര്‍ശിക്കാതെയാണ് പ്രവര്‍ത്തന സമിതി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇതോടൊപ്പം ശബരിമല വിഷയവും കെടി ജലീലിന് എതിരെയുള്ള ബന്ധുനിയമന വിവാദവും ചര്‍ച്ചയായില്ല. ഡിവൈഎഫ്‌ഐ സംഘടനാ റിപ്പോര്‍ട്ടില്‍ ഷംസീറിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു.












Click it and Unblock the Notifications