Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐജിയും എസ്എംഎസും; എങ്ങുമെത്താതെ സോളാറും സരിതയും

കൊച്ചി: ഒരു എസ്എംഎസ് അതാണ് സോളാര്‍ കമ്മീഷനില്‍ ആശയ കുഴപ്പം സൃഷ്ടിക്കുന്നത്. സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ അറസ്റ്റിന് രണ്ട് ദിവസം മുന്‍പ് അന്ന് ഐജിയായിരുന്ന കെ പത്മകുമാറിന്റെ നമ്പറില്‍ നിന്ന് ഒരു എസ്എം എസ് അയച്ചിരുന്നോ എന്ന വിഷയത്തിലാണ് സോളാര്‍ കമ്മീഷനില്‍ ആശയക്കുഴപ്പം.

പത്മകുമാറിന്റെ നമ്പരില്‍ നിന്ന് സരിതയുടെ നമ്പറിലേക്ക് ഒരു എസ്എംഎസ് അയച്ചിരുന്നതായി കമ്മീഷന്റെ കൈവശമുള്ള ഫോണ്‍കോള്‍ വിവരങ്ങളില്‍ വ്യക്തമാണ്. ജൂണ്‍സ ഒന്നിന് രാത്രി 11.03നാണ് പത്മകുമാര്‍ എസ്എംഎസ് അയ്ചചതെന്നാണ് കമ്മീഷന്‍ അബിഭാഷകന്റെ വാദം. എന്നാല്‍ 2013 ജനുവരി ആറിന് എസ്എംഎസ് അയച്ചതായാണ് പത്മകുമാര്‍ പറയുന്നത്.

ആശയക്കുഴപ്പം

ആശയക്കുഴപ്പം

സേളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ അറസ്റ്റിന് രണ്ട് ദിവസം മുമ്പ് അന്ന് ഐജിയായിരുന്ന കെ പത്മകുമാറിന്റെ നമ്പറില്‍ നിന്നും സരിതയുടെ നമ്പറിലേക്ക് എസ്എംഎസ് അയച്ചിരുന്നോ എന്ന വിഷയത്തിലാണ് സോളാര്‍ കമ്മീഷനില്‍ ആശയക്കുഴപ്പം.

ആരോപണം

ആരോപണം

നേരത്തെ തന്റെ നഗ്ന വീഡിയോ പുറത്ത് വിട്ടതിന് പിന്നില്‍ ഐജി ആയിരുന്ന പത്മകുമാറാണെന്ന് സരിത എസ് നായര്‍ ആരോപിച്ചിരുന്നു.

ഐജിയുടെ വാദം

ഐജിയുടെ വാദം

ജൂണ്‍ ഒന്നിന് രാത്രി 11.03നാണ് പത്മകുമാര്‍ എസ്എംഎസ് അയച്ചതെന്നാണ് കമ്മീഷന്‍ അഭിഭാഷകന്റെ വാദം. എന്നാല്‍ 2013 ജനുവരി ആറിന് എസ്എംഎസ് അയച്ചതായാണ് പത്മകുമാര്‍ പറയുന്നത്.

മൊഴി നല്‍കി

മൊഴി നല്‍കി

കേരള സര്‍ക്കിള്‍ ഓഫീസര്‍മൊഴി നല്‍കിഎസ്എംഎസ് വിഷയവുമായി ബന്ധപ്പെട്ട് ഐഡിയ മൊബൈലിന്റെ കേരള സര്‍ക്കിള്‍ ഓഫീസര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സിഡിആര്‍ ലിസ്റ്റില്‍ ദിവസം, മാസം, വര്‍ഷം എന്ന ക്രമത്തിലാണ് വിവരങ്ങള്‍ രേഖപ്പെടുത്താറുള്ളത്. പഴയ സിഡിആറുകളില്‍ മാസം, ദിവസം, വര്‍ഷം എന്ന രീതിയിലും രേഖപ്പെടുത്തും എന്നാല്‍ രണ്ട് രീതിയും ഇടവിട്ട് ഒരേ സിഡിആറുകളില്‍ വരാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

പരിശോധിച്ചു

പരിശോധിച്ചു

9497998992എന്ന ഫോണ്‍ നമ്പറില്‍ നിന്ന് 2013 ജൂണ്‍ ഒന്നിന് രാത്രി 11.03ന് 8606161700 എന്ന മ്പറിലേക്ക് ഒരു എസ്എംഎസ് പോയിട്ടുള്ളതായി സിഡിആര്‍ ലിസ്റ്റ് പരിശോധിച്ച ശേഷം ലോയേഴ്‌സ് യൂണിയന്‍ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി ഐഡിയ മൊബൈലിന്റെ കേരള സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു. ഇത് പത്മകുമാറിന്റെയും സരിതയുടേയും നമ്പറുകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+