കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊന്നു കളയുമെടാ.. ഞാനാ ഇവിടെ ഭരിക്കുന്നത്..; ഗണേഷ് കുമാറിന്റെ മര്‍ദ്ദനമേറ്റ യുവാവ് പറയുന്നു

  • By Desk
Google Oneindia Malayalam News

കൊല്ലം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനേ തുടര്‍ന്ന് ഇടത് എംഎഎല്‍എ ഗണേഷ് കുമാറിന്റെ മര്‍ദ്ദനത്തിന് ഇരയാവേണ്ടി വന്ന യുവാവ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. നിന്നെ കൊന്നുകളയുമെടാ എന്ന ഭീഷണിയോടെയായിരുന്നു എംഎല്‍എയുടെ മര്‍ദ്ദനമെന്നും അസഭ്യം പറഞ്ഞുവെന്നും മര്‍ദ്ദനത്തിന് ഇരയായ അനന്തകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലം അഞ്ചലില്‍ ഒരു മരണവീട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് കാറിന് സൈഡ്‌കൊടുത്തില്ലെന്നാരോപിച്ച് ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു യുവാവിന് മര്‍ദ്ദനം എല്‍ക്കേണ്ടി വന്നത്. മര്‍ദ്ദനത്തേതുടര്‍ന്ന് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം അഞ്ചല്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പ്രാഥമിക ചികിത്സക്ക് ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക മാറ്റി.

കൊന്നുകളയുമെടാ..

കൊന്നുകളയുമെടാ..

ഒരേ മരണവീട്ടില്‍ പോയി മടങ്ങിവരുന്ന വഴിയിലായിരുന്നു ഗണേഷ് കുമാറും അനന്തകൃഷ്ണനും. യുവാവിന്റെ കാറിന് പിറകിലായിട്ടാണ് ഗണേഷ് കുമാറിന്റെ കാര്‍ സഞ്ചരിച്ചിരുന്നത്. കാര്‍ പുറകോട്ട് മാറ്റാവോ എന്ന യുവാവിന്റെ അമ്മയുടെ ചോദ്യത്തില്‍ പ്രകോപിതനായ ഗണേഷ്‌കുമാര്‍ ഉടന്‍ കാറില്‍ നിന്ന് ചാടിയിറങ്ങി മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു. 'നിന്നെ കൊന്നുകളയുമെടാ...നീ കേസിനു പോടാ..ഞാനാ ഇവിടെ ഭരിക്കുന്നത്..ഗണേഷിനെ നിനക്ക് അറിയില്ല എന്ന ആക്രോശത്തോടെയായിരുന്നു എംഎല്‍എയുടെ മര്‍ദ്ദനം. കൂട്ടിന് അസഭ്യവും ഉണ്ടായിരുന്നു എംഎല്‍എയുടെ വാക്കുകളില്‍.

അമ്മയോട്

അമ്മയോട്

മരണവീട്ടില്‍ നിന്ന് അമ്മയോടൊപ്പം മടങ്ങുന്നതിനിടെയാണ് അനന്തകൃഷ്ണന് എംഎല്‍എയുടേയും ഡ്രൈവറുടേയും മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത്. തന്നെ മര്‍ദ്ദിക്കുന്നത് തടയാന്‍ അമ്മ ശ്രമം നടത്തിയെങ്കിലും ഗണേഷ് കുമാറും ഡ്രൈവറും മര്‍ദ്ദനം തുടരുകായായിരുന്നെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പറഞ്ഞതു പോലെ അസഭ്യങ്ങള്‍ അമ്മക്ക് നേരേയും ഗണേഷ് കുമാര്‍ നടത്തി. അമ്മയോട് പറഞ്ഞ അസഭ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് പറയാന്‍ പറ്റില്ലെന്നും യുവാവ് പറഞ്ഞു.

ഡ്രൈവറും

ഡ്രൈവറും

ആദ്യം കാറില്‍ നിന്ന് പുറത്തിറങ്ങിയ ഗണേഷ് കുമാര്‍എംഎല്‍എ ആയിരുന്നു മര്‍ദ്ദനത്തിന് തുടക്കമിട്ടത്. പിന്നാലെ എത്തിയ ഡ്രൈവറും മര്‍ദ്ദനത്തില്‍ പങ്കുചേര്‍ന്നു. മര്‍ദ്ദനത്തേ തുടര്‍ന്ന് അവശനിലയിലായ യുവാവിനെ ആദ്യം അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമിക ചികിത്സക്ക് വിധേയനാക്കി. പിന്നീട് വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കയ്യില്‍ കിടന്ന രാഖി

കയ്യില്‍ കിടന്ന രാഖി

ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചല്‍ അഗസ്ത്യകോട് എന്ന സ്ഥലത്ത് വെച്ചാണ് മര്‍ദ്ദനമുണ്ടായതെന്ന് യുവാവ് പറയുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഗണേഷ് കുമാറിനെ നേരില്‍ കാണുന്നത്. സര്‍ എന്ന് വിളിച്ചാണ് ഞാനും അമ്മയും സംസാരിച്ചത്. തന്റെ കയ്യില്‍ കിടന്ന രാഖിയാവാം ഗണേഷ് കുമാറിനെ പ്രകോപിതനാക്കിയതെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു.

പിറകോട്ട് എടുത്താല്‍

പിറകോട്ട് എടുത്താല്‍

സാറിന്റെ വാഹനം ഒന്ന് പിറകോട്ട് എടുത്താല്‍ നമുക്ക് രണ്ടുപേര്‍ക്കും സുഖമായി പോകാമല്ലോ എന്ന് ആദ്യം ചോദിച്ചത് അമ്മയാണ്. ഇതില്‍ പ്രകോപിതനായ ഗണേഷ് കുമാര്‍ കാറില്‍ നിന്നിറങ്ങി ആദ്യം അമ്മയെ അസഭ്യം പറയുകയായിരുന്നു. ഇതിനുശേഷം താക്കോല്‍ ഊരിയെടുക്കാന്‍ നോക്കി. അതിന് കഴിയാതെ വന്നതോടെയാണ് മര്‍ദ്ദനം ഉണ്ടായതെന്ന് യുവാവ് പരാതിയില്‍ പറയുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പോലീസ് കേസെടുത്തു

English summary
anantha krishnan say about the complaint against kb ganesh kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X