വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാത്ത ക്യാമ്പസുകളിൽ അരാജകത്വം വേരുറപ്പിക്കുന്നു: സിഎസ് സുജാത
കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ ഉണ്ടായ സംഭവത്തിൽ ശക്തമായി അപലപിക്കുകയും ഉത്ക്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്ത് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി . പുരുഷകേന്ദ്രീകൃതമായ ഈ സമൂഹത്തിൽ ഏറ്റവും അപകടകരമായ ഒരു പ്രവണതയാണ് ഇത്തരം കൊലപാതകങ്ങൾ. സമീപ കാലങ്ങളിൽ സമാന സ്വഭാവമുള്ള നിരവധി കുറ്റകൃത്യങ്ങളാണ് കേരളത്തിൽ അരങ്ങേറിയിട്ടുള്ളത്. ബിഹാറിൽ നിന്നും തോക്ക് കൊണ്ടുവന്നു വെടിവെച്ചു കൊല്ലുന്നതും പെട്രോൾ ഒഴിച്ച് കത്തിക്കുന്നതും വീട്ടിൽ കയറി വെട്ടി കൊല്ലുന്നതും അടക്കം ഭീതിജനകമായ നിരവധി സംഭവങ്ങൾ ഉണ്ടായെന്നും സംഭവം ചൂണ്ടിക്കാട്ടുന്നു.
പ്രണയം എന്ന വാക്കുപോലും ഒരു തരത്തിലും ഈ ക്രിമിനൽ പ്രവർത്തികളോടൊപ്പം ചേർത്തു വായിക്കാൻ സാധിക്കില്ല. പ്രണയവും പകയും ഒരിക്കലും ചേരാത്ത,രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന പദങ്ങളാണ്. എന്നാൽ സാമൂഹ്യമാധ്യമങ്ങളിലടക്കം ഈ ക്രിമിനൽ കൃത്യങ്ങളെ ന്യായീകരിക്കാൻ ആളുകൾ ഉണ്ടാകുന്നു എന്നുള്ളത് ഞെട്ടലുളവാക്കുന്ന വസ്തുതയാണ്. പെൺകുട്ടികളെ ഒരുത്തരത്തിലും ജീവിക്കാൻ അനുവദിക്കാത്ത ഈ അവസ്ഥ നീതീകരിക്കാനാകുന്നതല്ല. സ്ത്രീകളെ രണ്ടാം തരക്കാരായി ഇന്നും കണ്ടു പോരുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ആദ്യ പ്രതി . അതുകൊണ്ട് തന്നെ കാൻസർ പോലെ പടർന്ന് പിടിക്കുന്ന ഈ മനസ്ഥിതിയെ വേരിൽ നിന്ന് തന്നെ അറുത്തു കളയേണ്ടത് അനിവാര്യതയാണ്.

ആദ്യ മാറ്റങ്ങൾ ആരംഭിക്കേണ്ടത് കുടുംബങ്ങളിൽ നിന്നുമാണ്. കുടുംബങ്ങളിൽ നിലനിൽക്കുന്ന ജനാധിപത്യ രഹിതമായ സ്ഥിതിവിശേഷം നമ്മുടെ യുവ തലമുറയെ പ്രതികൂലമായ രീതിയിൽ ബാധിക്കുന്നുണ്ട് . വീടിന്റെ അകത്തളങ്ങളിൽ പുരുഷന്മാർ അനുഭവിക്കുന്ന പരിഗണന കണ്ടു വളരുന്ന നമ്മുടെ ആൺകുഞ്ഞുങ്ങൾ ഭാവിയിൽ തൻ്റെ നേരെ വരുന്ന റിജെക്ഷൻ ഉൾക്കൊള്ളാൻ പറ്റാത്തവരായി മാറുന്നു. ലിംഗനീതി സംബന്ധിച്ചുള്ള പ്രാഥമിക വിദ്യാഭ്യാസം വീടുകളിൽ നിന്ന് തന്നെ ആരംഭിക്കണം. ആൺകുട്ടികളും പെൺകുട്ടികളും ഒരേ തരത്തിലുള്ള അവകാശങ്ങളും പരിഗണനയും ലഭിച്ചുക്കൊണ്ട് തന്നെ വളരേണ്ടതുണ്ട്. വളർന്നു വരുന്ന തലമുറക്ക് ഏതൊരു ബന്ധത്തിലും ജനാധിപത്യബോധത്തോട് കൂടി പെരുമാറാനും, വേണം എന്ന് പറയുന്ന പോലെ തന്നെ വേണ്ട എന്ന് പറയുന്നത് ഉൾക്കൊള്ളാനും അവരെ പ്രാപ്തരാക്കേണ്ടതുണ്ട്.
വീടുകളിൽ എന്ന പോലെ ഈ വിപത്തിനെ ചികിൽസിക്കേണ്ട മറ്റൊരിടം വിദ്യാലയങ്ങളും കലാലയങ്ങളുമാണ് . ചെറിയ ക്ലാസ്സുകളിൽ നിന്ന് തന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . നമ്മുടെ ക്യാമ്പസുകളിൽ ആരോഗ്യപരമായ സ്ത്രീ പുരുഷ സൗഹൃദങ്ങളെ വളർത്തിയെടുക്കാൻ ഇത് ഏറെ സഹായിക്കും . ഇതിന്റെ തുടക്കമെന്നോണം പാഠപുസ്തകങ്ങൾ ജൻഡർന്യൂട്രൽ ആക്കാനായി വിദ്യാഭ്യാസ വകുപ്പ് എടുത്ത തീരുമാനത്തെ പ്രതീക്ഷയോടെയാണ് മഹിളാ അസോസിയേഷൻ നോക്കികാണുന്നത്. എന്നാലതോടൊപ്പം തന്നെ ചൂണ്ടികാണിക്കേണ്ട മറ്റൊരു ദുഖകരമായ കാര്യം നമ്മുടെ ക്യാമ്പസുകൾ അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിന്റെ അപകടമാണെന്നും കമ്മിറ്റി അഭിപ്രായപ്പെടുന്നു.
വിദ്യാർത്ഥി രാഷ്ട്രീയം പടിയിറങ്ങുന്ന ക്യാമ്പസുകളിൽ അരാജകത്വം വേരുറപ്പിക്കുന്നു. അവിടങ്ങളിൽ ഇത്തരം അപകടകരമായ അക്രമങ്ങളും ലഹരി ഉപയോഗവും വർദ്ധിക്കുന്നു. നമ്മുടെ കുട്ടികൾ നല്ല സാമൂഹ്യ ജീവികളായി വളരേണ്ടതുണ്ട് . ഇതിനായി വിദ്യാലയങ്ങളിൽ സംഘടനാ പ്രവർത്തനം , NSS , NCC , ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു കുട്ടികളുടെ ഇടപെടൽ ഉറപ്പുവരുത്തണം.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
പ്രത്യേകിച്ചും ഈ കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതി കുട്ടികളെ കൂടുതൽ അന്തർമുഖരായിരിക്കുകയാണ്. വരുന്ന ദിവസങ്ങളിൽ ഈ സാമൂഹ്യ വിപത്തിനെതിരെ കഴിയുന്ന രീതിയിലെല്ലാം പ്രതിരോധം തീർക്കാനും സാധ്യമായ തരത്തിലെല്ലാം ബോധവൽക്കരണം നടത്താനും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. ഈ പരിശ്രമം വിജയത്തിലെത്താൻ പൊതുസമൂഹത്തിന്റെ സഹകരണം അനിവാര്യമാണ്. നമുക്കൊരുമിച്ചു നിന്നുകൊണ്ട് ഒരു സ്ത്രീപക്ഷ കേരളം കെട്ടിപ്പടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
'ലവ് ജിഹാദി'ന് കേരള സർക്കാർ കൂട്ടുനിൽക്കുന്നു; വിവാദ പരാമർശവുമായി ആർ. ശ്രീലേഖ -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ












Click it and Unblock the Notifications