ജിഷയെ ബലാത്സംഗം ചെയ്ത് കൊന്നത് അമീറുള്‍ അല്ല... അനാറുള്‍ ഇസ്ലാം... ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത് അമീറുള്‍ ഇസ്ലാം ആണെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു.
ജിഷ വധം സംബന്ധിച്ച് ഒരുപാട് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. അമീറുള്‍ ഇസ്ലാമിന്റ് പിറകില്‍ മറ്റാരൊക്കെയോ ഉണ്ടെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്നത് ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലാണ്.
ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ലെന്നാണ് അമീറിന്റെ സഹോദരന് ബദറുള്‍ ഇസ്ലാം പറയുന്നത്. അമീറിന്റെ സുഹൃത്തായ അനാറുള്‍ ഇസ്ലാം ആണ് കൊലപാതകി എന്നാണ് ബദറിന്റെ വെളിപ്പെടുത്തല്‍. അനാറുള്‍ ഒറ്റക്കാണോ ഇത് ചെയ്തത്... ? ഏഷ്യാനെറ്റ് ന്യൂസിനോടാണ് ബദര്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

അമീറുള്‍ ഇസ്ലാം
അമീറുള്‍ ഇസ്ലാം ഒറ്റയ്ക്ക് തന്നെയാണോ ഈ ക്രൂരകൃത്യം ചെയ്തത് എന്നത് സംബന്ധിച്ച് തുടക്കത്തിലേ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ അമീര്‍ ഒറ്റയ്ക്കാണ് അത് ചെയ്തത് എന്ന് പോലീസ് സ്ഥിരീകരിയ്ക്കുകയായിരുന്നു.

അമീര്‍ അല്ല?
ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ലെന്നാണ് അമീറിന്റെ സഹോദരന് ബദറുള്‍ ഇസ്ലാം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. പിന്നെ ആരാണ് അത് ചെയ്തത്?

അനാറുള്‍ ഇസ്ലാം
ജിഷയെ കൊന്നത് അമീറുള്ളിന്റെ സുഹൃത്തായ അനാറുള്‍ ഇസ്ലാം ആണെന്നാണ് ബദര്‍ പറയുന്നത്. അതിന് കാരണവും ഉണ്ടായിരുന്നത്രെ.

മുന്‍ വൈരാഗ്യം
അനാറുള്‍ ഇസ്ലാമിന് ജിഷയോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് ബദര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ജിഷയുടെ മാതാവ് നിഷേധിച്ചു.

കൂടെയുണ്ടായിരുന്നു
അനാറുള്‍ ഇസ്ലാം ജിഷയെ കൊല്ലുമ്പോള്‍ അമീറുള്‍ ഇസ്ലാമും കൂടെയുണ്ടായിരുന്നുത്രെ. ഇതില്‍ എത്രമാത്രം വിശ്വാസ്യതയുണ്ട് എന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു.

അനാറുള്‍ ഇല്ല
അനാറുള്‍ ഇസ്ലാം എന്ന ഒരു ആളേ ഇല്ല എന്നാണ് പോലീസ് പറഞ്ഞിരുന്നത്. അത് ഒരു സാങ്കല്പിക കഥാപാത്രം ആണെന്നാണ് പോലീസ് കരുതുന്നത്.

ബദര്‍ പറയുന്നത്
അനാറുള്‍ ഇസ്ലാം ആണ് ജിഷയെ വധിച്ചതെന്ന് സഹോദരന് തന്നോട് മുമ്പേ പറഞ്ഞിട്ടുണ്ടെന്നാണ് ബദര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ജയിലില്‍ വച്ച് കണ്ടപ്പോഴും ഇക്കാര്യം ആവര്‍ത്തിച്ചുവത്രെ.

ജിഷയെ അറിയില്ല
അമീറുള്‍ ഇസ്ലാമിന് ജിഷയെ മുന്‍പരിചയം ഇല്ലായിരുന്നു എന്നാണ് ബദര്‍ പറയുന്നത്. എന്നാല്‍ അനാറുള്‍ ഇസ്ലാമിന് ജിഷയുടെ കുടംബത്തോട് വൈരാഗ്യവും ഉണ്ടായിരുന്നു.

അനാറുള്‍ എവിടെ
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും അനാറുള്‍ ഇസ്ലാം ഇപ്പോള്‍ എവിടെയാണെന്ന് ബദറിനും അറിയില്ല. അങ്ങനെ ഒരു ആള് തന്നെയില്ലെന്നാണല്ലോ പോലീസ് പറയുന്നത്.

പോലീസ് പറയുന്നത്
പോലീസില്‍ നിന്ന് തന്നെ ആയിരുന്നു മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ന്ന് കിട്ടിയിരുന്നത്. എന്നാല്‍ അങ്ങനെ പുറത്ത് വന്ന വാര്‍ത്തളില്‍ പലതിനേയും ശുദ്ധ അസംബന്ധം എന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ണി രാജ വിശേഷിപ്പിച്ചത്.

സത്യം എന്താണ്
ജിഷയുടെ കൊലപാതകത്തില്‍ ഇപ്പോഴും ഒരുപാട് സംശയങ്ങള്‍ ബാക്കിയാണ്. പോലീസിന്റെ നിലപാടുകളിലും സംശയങ്ങളുണ്ട്. കുറ്റപത്രം കുറ്റമറ്റതല്ലെങ്കില്‍ പ്രതി രക്ഷപ്പെടും എന്ന് ഉറപ്പാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications