തനിക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അഞ്ജലി വേറെ താമസിക്കട്ടെ; പ്രതികരണവുമായി അനസ്
കോഴിക്കോട്: നടി അഞ്ജലി അമീറിന്‍റെ അരോപണങ്ങളില്‍ പ്രതികരണവുമായി ആരോപണ വിധേയനായ അനസ് സിവി. തന്നോടൊപ്പം ജീവിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അവര്‍ വേറെ താമസിക്കട്ടെ, ഒഴിഞ്ഞു പോകാന്‍ ഞാന്‍ തയ്യാറാണെന്നും ഒരു മലയാളം ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അനസ് അഭിപ്രായപ്പെട്ടു.
അഞ്ജലിയുടെ സുരക്ഷതത്വം മുന്‍നിര്‍ത്തിയാണ് ഇതുവരെ കൂടെ നിന്നത്. ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാന്‍ ഇതിനൊക്കെ നിന്നു കൊടുത്തത്. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്. അഞ്ജലിയെ അവരുടെ സുഹൃത്തുക്കള്‍ വഴി തെറ്റിക്കുകയാണെന്നും അനസ് പറഞ്ഞു.

രണ്ട് വര്‍ഷമായി അഞ്ജലിയും അനസും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ അനസില്‍ നിന്ന് വധഭീഷണയുണ്ടെന്നും ഒപ്പം കഴിയാന്‍ അനസ് നിര്‍ബന്ധിക്കുകയാണെന്നും ചൂണ്ടിക്കാട്ടി നടി ഫെയ്സബുക്ക് ലൈവിലൂടെ രംഗത്ത് വന്നിരുന്നു.
ഒരുമിച്ച് ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയതായി അഞ്ജലി ആരോപിച്ചിരുന്നു. ഒട്ടും താല്‍പര്യമില്ലാതെയായിരുന്നു അനസിനൊപ്പം കഴിയേണ്ടി വന്നത്. അയാളോടൊപ്പം ജീവിക്കാന്‍ എനിക്ക് യാതൊരു തരത്തിലുള്ള ആഗ്രഹവും ഇല്ല. ഈ ലോകത്ത് ഞാന്‍ ഒരാളെ വെറുക്കുന്നുണ്ടെങ്കില്‍ അത് അയാളെ മാത്രമാണ്. സംഭവത്തില്‍ പോലീസ് കമ്മീഷ്ണര്‍ക്ക് ഇതിനോടകം തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications