പാര്‍ട്ടി നേതാവ് മരിച്ചാല്‍ മുഖ്യമന്ത്രി ദു:ഖിച്ച് വീട്ടിലിരിക്കലാണോ?; സുധാകരനോട് ആനത്തലവട്ടം
കൊച്ചി: അന്തരിച്ച സി പി ഐ എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്തേക്ക് പോയി എന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി പി ഐ എം നേതാവ് ആനത്തലവട്ടം ആനന്ദന്. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി അംഗത്തിന്റെ മരണത്തില്‍ ദുഃഖിച്ച് വീട്ടില്‍ ഇരിക്കല്‍ അല്ല ഭരണാധികാരിയുടെ പ്രാഥമിക കടമ എന്ന് ആനത്തലവട്ടം ആനന്ദന് പറഞ്ഞു. കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഫിന്‍ലാന്‍ഡ് യാത്ര റദ്ദാക്കി എന്നും സംസ്കാര ചടങ്ങുകളില്‍ എല്ലാം പൂര്‍ണമായി പങ്കെടുത്ത ശേഷമാണ് വിദേശത്തേക്ക് പോയത് എന്നും ആനത്തലവട്ടം ആനന്ദന് ചൂണ്ടിക്കാട്ടി.

യാത്രകള്‍ ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി മാത്രമല്ല എന്നും വിദേശ ഭരണാധികാരികളുടെ ഷെഡ്യൂള്‍ കൂടി നോക്കിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്കും സംസ്ഥാനത്തിനും വേണ്ടിയാണ് മുഖ്യമന്ത്രി യാത്ര പോയത് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാവ് മരിച്ചത് കൊണ്ട് പരിപാടികള്‍ എല്ലാം മാറ്റി വെക്കാമോ എന്നും അദ്ദേഹം ചോദിച്ചു.

അങ്ങനെ ചെയ്യുന്നത് ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടണ് എന്നും ആനത്തലവട്ടം ആനന്ദന് പറഞ്ഞു. പാര്‍ട്ടി അംഗത്തിന്റെ മരണത്തില്‍ ദുഃഖിച്ച് വീട്ടില്‍ ഇരിക്കല്‍ അല്ല ഭരണാധികാരിയുടെ രാഷ്ട്രീയനേതാവിന്റെ പ്രാഥമിക കടമയെന്ന് മനസിലാക്കാത്ത ആരെങ്കിലുമുണ്ടോ. വീട്ടില്‍ ആരെങ്കിലും മരിച്ചെന്ന് കരുതി അഞ്ച് വര്‍ഷം അനങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പണിയൊന്നും ചെയ്യേണ്ടെന്നാണോ പറയുന്നത്. ജനങ്ങള്‍ക്കും സംസ്ഥാനത്തിനും വേണ്ടിയാണ് മുഖ്യമന്ത്രി യാത്ര പോയത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പുറത്തുവിടും എന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് സംസ്ഥാനത്തിന് വേണ്ടിയാണെന്നും അല്ലാതെ പാര്‍ട്ടി പരിപാടിക്ക് വേണ്ടി അല്ല എന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ചെലവ് സംബന്ധിച്ച് വിവരങ്ങള്‍ രേഖപ്രകാരം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ലഭ്യമാക്കും എന്നും ആനത്തലവട്ടം ആനന്ദന് പറഞ്ഞു. അതിന്റെ കണക്കുകള്‍ സി പി ഐ എം അല്ല വ്യക്തമാക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ആവശ്യത്തിന് വേണ്ടിയാണ് പോകുന്നതെങ്കില്‍ ചെലവ് പാര്‍ട്ടിയാണ് വഹിക്കുക എന്നും കെ പി സി സി അധ്യക്ഷനെന്ന നിലയില്‍ സുധാകരന് ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇരിക്കുന്ന സ്ഥാനത്തിന് ഉചിതമാണോയെന്ന് ചിന്തിക്കണം എന്നും ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications